ആമസോണിനെതിരെ പുതിയ കേസ് ഫയൽ ചെയ്ത് ഫ്യൂച്ചർ റീട്ടെയിൽ
ആമസോണിനെതിരെ പുതിയ കേസ് ഫയൽ ചെയ്ത് ഫ്യൂച്ചർ റീട്ടെയിൽ. ഫ്യൂച്ചർ റീട്ടെയിലിൽ ആമസോണിന് നിർണായക പങ്കാളിത്തമാണുള്ളത്. ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനായി റിലയൻസുമായി നടത്തി വന്നിരുന്ന നിയമയുദ്ധത്തിൽ ആമസോണിന് അടുത്തിടെ അനുകൂല വിധി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആമസോണിന് എതിരെ വീണ്ടും കേസുമായി ഫ്യൂച്ചർ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. റിലയൻസുമായുള്ള കരാർ നടന്നില്ലെങ്കിൽ കമ്പനിയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അനേകം പേർക്ക് ജോലി നഷ്ടമാകുമെന്നും ഫ്യൂച്ചർ ഗ്രൂപ്പ് വാദിച്ചു.
ഐപിഒയ്ക്ക് ഒരുങ്ങി ആമി ഓർഗാനിക്സ്
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി സ്പെഷ്യാലിറ്റി കെമിക്കൽ നിർമാണ കമ്പനിയായ ആമി ഓർഗാനിക്സ്. ഐപിഒ വഴി 570 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്റ്റംബർ ഒന്നിന് ഓഹരി വിതരണം ആരംഭിക്കും.
എയർടെല്ലിലേക്ക് നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ
എയർടെല്ലിലേക്ക് നിക്ഷേപം നടത്താൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ടെെംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിലവിൽ ഗൂഗിൾ റിലയൻസ് ജിയോയുടെ 7.73 ശതമാനം ഓഹരി കെെവശംവച്ചിട്ടുണ്ട്.
സെപ്റ്റംബർ മുതൽ ഇപിഎഫ് ആധാറുമായി ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കി
സെപ്റ്റംബർ മുതൽ ഇപിഎഫ് ആധാറുമായി ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കി. പുതിയ തീരുമാന പ്രകാരം തൊഴിൽ ദാതാക്കളിൽ നിന്നുള്ള പിഎഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും പിഎഫ് അക്കൗണ്ടിൽ ലഭിക്കണമെങ്കിൽ അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചിരിക്കണം.
പെയിന്റ് ബിസിനസിൽ 5000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗ്രാസിം
പെയിന്റ് ബിസിനസിൽ 5000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗ്രാസിം ഇൻഡസ്ട്രീസ്. നടപ്പ് സാമ്പത്തിക വർഷം ഇതിനായി 2600 കോടി രൂപ കമ്പനി നീക്കിവച്ചു.
ഒന്നാം പാദത്തിൽ രാജ്യത്തെ വിദേശ ഇക്യുറ്റി നിക്ഷേപം 168 ശതമാനം വർദ്ധിച്ച് 1.3 ലക്ഷം കോടിയായി
ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യൻ ഇക്യുറ്റിയിലേക്കുള്ള വിദേശ നിക്ഷേപം രണ്ട് മടങ്ങ് വർദ്ധിച്ച് 1.3 ലക്ഷം കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ നിക്ഷേപം 87000 കോടി രൂപ മാത്രമായിരുന്നു.

