പ്രധാനതലക്കെട്ടുകൾ
Bharti Airtel: ഇക്യുറ്റി, ഡെറ്റ് എന്നീ മാർഗങ്ങളിലൂടെ മൂലധനം സമാഹരിക്കുന്നതിനായി ആഗസ്റ്റ് 29ന് കമ്പനി ബോർഡ് യോഗം ചേരും.
Infosys: മിസിസ്സാഗയിൽ ഒരു പുതിയ ഡിജിറ്റൽ വികസന കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി ഐടി കമ്പനി. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടൊറന്റോ മേഖലയിൽ 500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും കമ്പനി കരുതുന്നു.
JSW Steel’s: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെഎസ്ഡബ്ല്യു സ്റ്റീൽ യുഎസ്എ ബോണ്ട് വിപണിയിൽ നിന്നും പണം സമാഹരിക്കാൻ പദ്ധതിയിടുന്നു.
Cipla: ആഗോള വിപണികളിലേക്കായി ബയോസിമിലറുകൾ നിർമിക്കാനും വിതരണം ചെയ്യുന്നതിനുമായി കെംവെൽ ബയോഫാർമ പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടു.
ഓട്ടോമൊബൈലുകളുടെ താങ്ങു വില വർദ്ധിപ്പിക്കുന്നതിനായി നികുതി നിരക്കുകളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാണെന്ന് സൂചന. ഓട്ടോ ഓഹരികളിൽ ശ്രദ്ധിക്കുക.
Kaveri Seed Company: ഓഹരി ഒന്നിന് 850 രൂപ നിരക്കിൽ 120 കോടി രൂപയുടെ ഷെയർ ബെെബാക്കിന് അനുമതി നൽകി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16700ന് അടുത്തായി അസ്ഥിരമായി ഏറെ നേരം കാണപ്പെട്ടു. ഇത് മറികടക്കാൻ ശ്രമിച്ച സൂചിക താഴേക്ക് വീണ് 16634 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികൾ, റിലയൻസ് എന്നിവ നിഫ്റ്റിക്ക് പിന്തുണ നൽകി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ മുഴുവൻ ബെയറിഷായി കാണപ്പെട്ടു. 35900ൽ നിന്നും താഴേക്ക് വീണ സൂചിക 35500ൽ സപ്പോർട്ട് എടുത്ത് പിന്നീട് 35586 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി, മെറ്റൽ, എഫ്.എം.സി.ജി എന്നീ സൂചികകൾ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ കൂപ്പുകുത്തി.
പാശ്ചാത്യ വിപണികൾ അസ്ഥിരമായി തുടരുകയാണ്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിൽ അടച്ചു. യുഎസ് വിപണി എക്കാലത്തെയും ഉയർന്ന പുതിയ നില കെെവരിച്ചെങ്കിലും 0.1-01 ശതമാനം നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16590,16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. എക്കാലത്തെയും ഉയർന്ന നിലയായ 16,700-16720 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.
35,500 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടായി തുടരും. എന്നാൽ ഇത് രാവിലെ തന്നെ തകർക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ 35,300-35,250, 35,000 എന്നിവ അടുത്ത സപ്പോർട്ടായി പരിഗണിക്കാവുന്നതാണ്. 35,800, 36,000 എന്നിവ ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1071 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 151 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു. ദിവസങ്ങളായി എഫ്.ഐ.ഐ.എസ് ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.
നിഫ്റ്റിയിൽ 16500, 16600 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 16700, 16800 എന്നിവിടെ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.
RELIANCE ഓഹരി ഇന്നലെ 2200 എന്ന പ്രതിരോധം തകർത്ത് മുന്നേറിയിരുന്നു. നമുക്ക് നോക്കാം ഇവിടെ സപ്പോർട്ട് എടുത്ത് മുന്നേറാൻ റിലയൻസിന് സാധിക്കുമോയെന്ന്. ഓപ്പം HDFCBANK– ഉം 1565ന് അടുത്താണ്. ഇതിൽ ശ്രദ്ധിക്കാവുന്നതാണ്. ഐടി ഓഹരികളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുക.
നിഫ്റ്റി ഇന്ന് 16500നും 16700നും ഉള്ളിൽ തന്നെ വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

