പ്രധാനതലക്കെട്ടുകൾ

Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി.

Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.

Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് 284 കോടി രൂപയായി. പോയവർഷം ഏജിആർ കുടിശികയെ തുടർന്ന് കമ്പനി 15933 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Tata Consumer Products: ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ കൺസ്യൂമറിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 42.05 ശതമാനം ഇടിഞ്ഞ് 200.24 കോടി രൂപയായി.

Adani Enterprises: ജൂൺ പാദത്തിൽ അറ്റാദായം 265.60 കോടി രൂപയായി രേഖപ്പെടുത്തി.

Sterlite Technologies: 4 ജി, 5ജി റേഡിയോ ഉത്പന്നങ്ങൾക്കായി ഫേസ്ബുക്ക് കണക്റ്റിവിറ്റുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

Indian Overseas Bank: ജൂൺ പാദത്തിൽ അറ്റാദായം 170 ശതമാനം വർദ്ധിച്ച് 327 കോടി രൂപയായി.

Tata Steel: ആഗോള റേറ്റിംഗ് ഏജൻസിയായ  S&P കമ്പനിയുടെ ദീർഘകാല റേറ്റിംഗ് BB-ൽ നിന്നും BBലേക്ക് മാറ്റി.

Balaji Amines: അസെറ്റോണിട്രൈൽ നിർമിക്കുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചു. 80 കോടി ചെലവ് വരുന്ന പദ്ധതി 12 മുതൽ 18 മാസത്തിനുള്ളിൽ പൂർത്തികരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • State Bank of India
  • Titan Company
  • Adani Green Energy
  • Godrej Consumer Products
  • Adani Total Gas
  • ICICI Lombard General Insurance Company
  • Bosch
  • Tata Communications
  • Hindustan Petroleum
  • Oracle Financial Services Software
  • Apollo Tyres

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ചരിത്രം രേഖപ്പെടുത്തിയ ദിനമായിരുന്നു. നിഫ്റ്റി വിജയകരമായി 16000 എന്ന നിർണായക നില മറികടന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി മുകളിലേക്ക് തന്നെ കുതിച്ച് പായുകയായിരുന്നു. തുടർന്ന് എക്കാലത്തെയും ഉയർന്ന നിലയായിരുന്ന 15960, 16000,16100 എന്നിവ മറികടന്ന സൂചിക പുതിയ ഉയരങ്ങൾ കീഴടക്കി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഉച്ചവരെ ദുർബലമായി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 35000 മറികടന്ന സൂചിക 35200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ എല്ലാ മേഖലാ സൂചികകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഇവ നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി.

യൂറോപ്യൻ വിപണികൾ നേരിയ തോതിൽ മുകളിലേക്ക് കയറി ലാഭത്തിൽ അടച്ചു. യുഎസ് വിപണി 0.5, 0.8 ശതമാനം ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണുള്ളത്.



SGX NIFTY ഫ്ലാറ്റായി 16,236 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,950-16,000, 15,900 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

നിഫ്റ്റിയിൽ ഇന്ന് ശക്തമായ പ്രതിരോധം എവിടെയും ഉള്ളതായി കാണുന്നില്ല.

35,400-35,500, 35,800, 36,000  എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

35,000ൽ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2116 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 298  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഓഹരികൾ വാങ്ങികൂട്ടാൻ തുടങ്ങുന്നതായി കാണാം. ഇത് തുടർന്നാൽ വിപണി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

നിഫ്റ്റിയിൽ എവിടെയും അധികം കോൾ ഒഐ കാണുന്നില്ല. പി.സി.ആർ 1.7 ആണ്. ഇത് വിപണി വളരെ അധികം ബുള്ളിഷാണെന്ന സൂചന നൽകുന്നു.  15,900, 16,000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. 16100ൽ നിരവധി സ്ട്രാഡിലുകൾ ഉള്ളതായി കാണാം.



36000, 35500 എന്നിവിടെയാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 35000ൽ അനേകം പുട്ട് ഒഐ ഉള്ളതായും കാണാം.

പ്രാദേശിക കാര്യങ്ങളെ അടിസ്ഥാനമാക്കി വിപണി നേരത്തെ തന്നെ പോസിറ്റീവായിരുന്നു. എന്നാൽ ഇപ്പോൾ ആഗോള തലത്തിലും കാര്യങ്ങൾ എല്ലാം ശുഭമായി കാണാം. ലോക വിപണികൾ എല്ലാം തന്നെ ശക്തമായ കാളയോട്ടം തുടരുകയാണ്.

എസ്.ബി.ഐയുടെ റിസൾട്ട്  ഇന്ന് വരും. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ ഇതിന് സാധിച്ചേക്കും. ശ്രദ്ധിക്കുക.

വിപണിയിൽ എല്ലാം തന്നെ ശുഭമായി ബുള്ളിഷായി കാണുന്നു. എന്നിരുന്നാലും ശ്രദ്ധിച്ച് മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement