പ്രധാനതലക്കെട്ടുകൾ

Sun Pharma Advanced Research: കമ്പനിയുടെ എം.ഡി സ്ഥാനം രാജിവച്ച് ദിലീപ് ഷാങ്‌വി.

HDFC: കടപത്രവിതരണത്തിലൂടെ  7000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി. എൻ.സി.ഡി വിതരണത്തിലൂടെ  5000 കോടി രൂപയും ഓവർ സബ്സ്ക്രിപ്ഷൻ നിലനിർത്തുന്നതിനായി 2000 കോടി രൂപയുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Motherson:
ഗ്രീൻ ചാനൽ റൂട്ടിനു കീഴിലുള്ള കമ്പനിയുടെ  ഇൻട്രാ ഗ്രൂപ്പ് പുനസംഘടനയുമായി ബന്ധപ്പെട്ട  നിർദ്ദേശത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി.



HPCL:
തീപിടിത്തതെ തുടർന്ന് വിശാഖ് റിഫൈനറിയിലെ ക്രൂഡ് യൂണിറ്റുകളിൽ ഒന്ന് അടച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Hinduja Global Solutions: കനേഡിയൻ എന്റിറ്റിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ക്യൂബെക്കിലെ മോൺ‌ട്രിയലിൽ‌ 250 വിദൂര ഉപഭോക്തൃ സേവന പ്രതിനിധികളെ നിയമിക്കാൻ ഒരുങ്ങി കമ്പനി.

Zuari Agro Chemicals:
തക്തേ ചുഴലിക്കാറ്റ് മൂലം കമ്പനിയുടെ ഗോവയിലുള്ള വളം പ്ലാന്റ് 2.5 കോടി രൂപയുടെ നാശനഷ്ട നേരിട്ടു.

Computer Age Management Services: നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 60.3 കോടി രൂപായി രേഖപ്പെടുത്തി.


AstraZeneca Pharma: അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 27.27 കോടി രൂപയായി.

Emami:  നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 87.73 കോടി രൂപയായി.

Bajaj Electricals:
ഏകീകൃത അറ്റാദായം  54.26 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 81 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Berger Paints (India)
  • Pfizer
  • Cummins India
  • Manappuram Finance
  • KIOCL
  • V-Guard Industries
  • FDC
  • Burger King India
  • Hindustan Foods
  • Karur Vysya Bank
  • LT foods
  • Karnataka Bank
  • Arvind
  • Bharat Petroleum

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15,300ന്  അടുത്തായി  വ്യാപാരം ആരംഭിച്ച നിഫ്റ്റി  പിന്നീട് താഴേക്ക് വീണു. ശേഷം 15150 പരീക്ഷിച്ച സൂചിക തിരികെ കയറി 15200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. 15300ൽ അനുഭവപ്പെട്ട പ്രതിരോധവും 15150ൽ കാണപ്പെട്ട സപ്പോർട്ടും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി നിഫ്റ്റിയേക്കാൾ ഇടിവ് രേഖപ്പെടുത്തി. ഒരു ശതമാനത്തിന് അടുത്ത് നഷ്ടമാണ് സൂചിക നേരിട്ടത്. 35000ന് മുകളിൽ വ്യാപാരം ആരംഭിച്ച സൂചികയ്ക്ക് അത് നിലനിർത്താനായില്ല. തുടർന്ന് താഴേക്ക് വീണ സൂചിക 34662 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഹെവിവെയിറ്റായ HDFC BANK ഇന്നലെ 2 ശതമാനമാണ് താഴേക്ക് വീണത്. ഇത് നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളെ സാരമായി ബാധിച്ചു.

എസ്.ബി.ഐക്ക് ഒപ്പം പി.എസ്.യു ബാങ്ക്സ് ഇന്നലെ താഴേക്ക് വീണു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ ഏറെയും താഴേക്ക് വീണു.  മറ്റു മേഖലാ സൂചകകൾ ഏറെയും അസ്ഥിരമായി കാണപ്പെട്ടു.



യൂറോപ്യൻ വിപണി ഫ്ലാറ്റായി നെഗറ്റീവായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി  ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുകയും പിന്നീട് ദിവസം മുഴുവൻ താഴേക്ക് വീണ് നേരിയ നഷ്ടത്തിൽ അടയ്ക്കുകയും ചെയ്തു. യു.എസ് സൂചിക 0.2 ശതമാനം നഷ്ടത്തിലാണുള്ളത്.

യുഎസിലെ  സാമ്പത്തിക കണക്കുകൾ അത്ര മികച്ചതല്ലെങ്കിലും അത് വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. യു‌എസിന്റെ പുതിയ ഭവന വിൽ‌പന എസ്റ്റിമേറ്റിനേക്കാൾ കുറഞ്ഞു. ഉയർന്ന വിലയെ തുടർന്ന് ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണം.

ഏഷ്യൻ വിപണികൾ എല്ലാം ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകളും മുകളിലാണ് ഉള്ളത്. SGX NIFTY 15,242 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

രാവിലെ എട്ട് മണിക്ക് എസ്.ജി.എക്സ് സൂചിക 15200ൽ ആയിരുന്നു. പിന്നീട് ഇത് മുകളിലേക്ക് ഉയർന്നു.



15,200, 15,150, 15,100, 15,050 എന്നിവിടായി  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

15,260, 15,300, 15,340 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000-35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന  പ്രതിരോധ മേഖലയാണ് . ഇത് തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.

34,500, 34,100 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.

15000ൽ വളരെ അധികം പുട്ട് ഓപ്ഷൻ ബിൽഡ് അപ്പ് ഉള്ളതായി കാണാം. വരും ദിവസങ്ങളിൽ 15000 ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കുമെന്നതിന്റെ സൂചനയാണിത്. 15500ലാണ് ഏറ്റവും കൂടുതൽ കോൾ ബിൽഡ് അപ്പ് ഉള്ളത്.

ഇന്നലെ 15200ൽ ശക്തമായ പുട്ട് ബിൽഡ് അപ്പ് ഉണ്ടായിരുന്നു. 15300ൽ ഉണ്ടായിരുന്ന കോൾ ഒഐയേക്കാൾ കൂടുതലായിരുന്നു 15200ൽ ഉണ്ടായിരുന്ന പുട്ട് ഒഐകൾ.


എന്നാൽ മൊത്തം സംഖ്യകളിലേക്ക് നോക്കിയാൽ 15200നേക്കാൾ കൂടുതൽ കോൺട്രാക്ടുകളാണ് 15300ൽ ഉള്ളത്. ഏത് ലെവലാണ് നിഫ്റ്റി പരീക്ഷിക്കപെടുകയെന്നതിനെ ആശ്രയിച്ചാകും ഈ ആഴ്ചയിലെ എക്സ്പെയറി.

ബാങ്ക് നിഫ്റ്റിക്കും 35000ൽ കോൾ ഒഐ ഉള്ളതായി കാണാം. ഇത് 35000ന് താഴെ സൂചിക അസ്ഥിരമായി നിൽക്കുമെന്നതിന്റെ സൂചന നൽകുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 959   കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും   563 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നും ശുഭസൂചനകൾ ലഭിക്കുകയും ടെക്നിക്കലി വിപണി ബുള്ളിഷാണെന്നും കാണാനാകുന്നു. ഇതിനാൽ തന്നെ വിപണി ഈ ആഴ്ച മുകളിലേക്ക് കയറുമെന്ന് പ്രതീക്ഷിക്കാം. 

എന്നാൽ വിപണി കഴിഞ്ഞ രണ്ട് ദിവസമായി ശാന്തമായി നിൽക്കുന്നത് നമ്മുക്ക് കാണാം. ഇത് സാധാരണമാണ്.

VIX വളരെ കുറവായതിനാൽ തന്നെ വിപണിയിൽ സ്ഥിരതയുള്ള നീക്കങ്ങളാണ് കുറച്ച് ദിവസമായി നമ്മൾ കണ്ടുവരുന്നത്.

വളരെ വലിയ നീക്കത്തിന് മുമ്പായി നിഫ്റ്റി 15100നും 15300നും ഇടയിലായി തന്നെ അസ്ഥിരമായി നിൽക്കാനാണ് സാധ്യത. ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15300 ശ്രദ്ധിക്കാവുന്നതാണ്. 15300ന് മുകളിൽ നിഫ്റ്റിയും 35200ന് മുകളിൽ ബാങ്ക് നിഫ്റ്റിയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും.

മാസത്തെ അവസാന ആഴ്ചയായതിനാൽ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. സുരക്ഷിതമായ വ്യാപാരങ്ങൾ മാത്രം നടത്തുവാൻ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement