ഇന്നത്തെ വിപണി വിശകലനം
മെയിൽ നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ തുടക്കം.
ഗ്യാപ്പ് ഡൗണിൽ 140 പോയിന്റുകളുടെ നഷ്ടത്തിൽ 14490 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭത്തിൽ അടച്ചു. ആദ്യ കാൻഡിലിൽ തന്നെ 80 പോയിന്റുകളുടെ നഷ്ടം നേരിട്ട സൂചിക പെട്ടന്ന് തന്നെ തിരികെ കയറുകയായിരുന്നു. പതിയെ മുകളിലേക്ക് കയറി തുടങ്ങിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 14634 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

32400 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപെട്ടു. രാവിലെ മുകളിലേക്ക് കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. എന്നാൽ ഉച്ചയോടെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫലം വരികയും ഓഹരി ഇടിയുകയും ചെയ്തു. 10 മിനിറ്റിനുള്ളിൽ 400 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ സൂചിക 32000ന് താഴേക്ക് പോയി.
ഈ നഷ്ടങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് മറികടന്ന ബാങ്ക് നിഫ്റ്റി തിരികെ കയറിയെങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ 316 പോയിന്റ്/ 0.96 ശതമാനം താഴെയായി 32465 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ദിവസം മുഴുവൻ വിപണി അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ ഇന്ന് 2.16 ശതമാനവും നിഫ്റ്റി എഫ്.എം.സി.ജി ഇന്ന് 1.10 ശതമാനവും നിഫ്റ്റി മീഡിയ 1.35 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ ഇന്ന് ഒരു ശതമാനത്തിന് മുകളിൽ നേട്ടമോ നഷ്ടമോ രേഖപ്പെടുത്തിയില്ല.
ജപ്പാൻ ഉൾപ്പെടെ എല്ലാ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ആന്ധ്ര സർക്കാർ സംസ്ഥാനത്ത് ഭാഗികമായി കർഫ്യു ഏർപ്പെടുത്തി. 14 ദിവസത്തേക്കാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. കടകൾക്ക് രാവിലെ 6 മുതൽ 12 വരെ മാത്രം തുറക്കാം.
ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ മാസത്തെ പ്രതിവർഷ വാഹന വിൽപ്പന 5 ശതമാനം വർദ്ധിച്ച് 3.88 യൂണിറ്റായതിന് പിന്നാലെ Bajaj Auto ഓഹരി ഇന്ന് 0.5 ശതമാനം നേട്ടം കെെവരിച്ചു.
പ്രതീക്ഷകൾക്ക് വിരുദ്ധമായി വിൽപ്പന കുറഞ്ഞതിന് പിന്നാലെ TVS Motors ഓഹരി ഇന്ന് 2 ശതമാനം ഇടിഞ്ഞു.
നാലാം പാദത്തിൽ 129 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Godrej Properties ഓഹരി 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യയുടെ PMI 55.4 ആയി ഉയർന്നു. കഴിഞ്ഞ മാസം ഇത് 55.4 ആയിരുന്നു.
NMDCയുടെ ഏപ്രിൽ മാസത്തേ ഉത്പാദനം 74 ശതമാനം വർദ്ധിച്ച് 3.13 മെട്രിക് ടണ്ണായി. ഇതിന് പിന്നാലെ ഓഹരി വില ഇന്ന് 2 ശതമാനം ഉയർന്നു.
നാലാം പാദത്തിൽ ഏകീകൃത അറ്റാദായം 129 കോടി രൂപയായതിന് പിന്നാലെ Varun Beverages ഓഹരി ഇന്ന് 5 ശതമാനം ഉയർന്നു.
ഏപ്രിൽ മാസം പ്രതിവർഷ കാർഗോ വോള്യം 86 ശതമാനം വർദ്ധിച്ച് 24.46 മെട്രിക് ടണ്ണായതിന് പിന്നാലെ Adani Ports ഓഹരി ഇന്ന് 4 ശതമാനം ഉയർന്നു. നാളെ കമ്പനിയുടെ റിസൾട്ട് പുറത്തുവരും.
കൊവിഡ് ചികിത്സയ്ക്കായുള്ള ബാരിസിറ്റിനിബ് ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ Natco Pharma ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ 512 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ IDBI Bank ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം ബാങ്കിന്റെ എൻ.പി.എ 24 ശതമാനത്തിന് അടുത്ത് ഏറ്റവും മേശം നിലയിലാണ് കാണപെടുന്നത്.
നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 40 ശതമാനം വർദ്ധിച്ച് 1670 കോടി രൂപയായതിന് പിന്നാലെ Kotak Mahindra Bank ഇന്ന് 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രതീക്ഷകൾക്ക് വിരുദ്ധമായതിനെ തുടർന്നാണ് ഓഹരി ഇടിഞ്ഞത്.
സൈഡസ് കാഡിലയുടെ സൈക്കോവ് വാക്സിൻ അടുത്ത ആഴ്ച റിവ്യു ചെയ്യുമെന്ന് ഡി.സി.ജി.ഐ പറഞ്ഞു.
പ്രീമിയം വരുമാനം 40 ശതമാനം വർദ്ധിച്ച് 15560 കോടി രൂപയായതിന് പിന്നാലെ SBI Life Insurance ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.
60 കോടി രൂപയ്ക്ക് സ്റ്റാർലൈറ്റ് ലൈറ്റിംഗ് ലിമിറ്റഡിന്റെ അധികം ഓഹരികൾ കൂടി ഏറ്റെടുത്തതിന് പിന്നാലെ Bajaj Electricals ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.
ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്ലാന്റുകൾ അടയ്ക്കുന്നതിനായി ഉത്തരവ് ലഭിച്ചതിന് പിന്നാലെ Amara Raja Batteries ഓഹരി ഇന്ന് 3 ശതമാനം ഇടിഞ്ഞു. അതേസമയം Exide Industries ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ച് പാദത്തിൽ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 193 ശതമാനം വർദ്ധിച്ച് 926 കോടി രൂപയായതിന് പിന്നാലെ IndusInd Bank ഓഹരി ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.
നാലാം പാദത്തിൽ നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഒത്ത ഫലങ്ങൾ വരാത്തതിനെ തുടർന്ന് Reliance Industries ഇന്ന് 1.78 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ റിലയൻസ് ജിയോയുടെ എ.ആർ.പി.യു കുറഞ്ഞ് വരികയാണ്. റിലയൻസിന്റെ റിസൾട്ടിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഈ വാർത്തയ്ക്ക് പിന്നാലെ Airtel ഓഹരി ഇന്ന് 4 ശതമാനം ഉയർന്ന് 558 രൂപ വരെയെത്തി. ജിയോയേക്കാൾ മികച്ച എ.ആർ.പി.യു ആണ് കമ്പനിക്കുള്ളത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ Titan ഓഹരി 4 ശതമാനം ഇടിഞ്ഞു. Marico ഓഹരി 8 ശതമാനം ഉയർന്ന് എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു.

വിപണി മുന്നിലേക്ക്
ബാങ്കുകൾ എല്ലാം തന്നെ ഉയർന്ന എൻ.പി.എ നിരക്കുകൾ കാഴ്ചവക്കുന്നത് നിക്ഷേപകരെ ഭയപ്പെടുത്തുന്ന കാര്യമാണ്. ഇക്കാരണത്താലാണ് ബാങ്ക് നിഫ്റ്റി ഇന്ന് നഷ്ടത്തിൽ അടച്ചത്.
വാക്സിൻ ക്ഷാമം തുടരുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞത്. സ്പുട്നിക് വി, ഫെെസർ എന്നീ വാക്സിനുകളിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷയുള്ളത്. അതേസമയം സൈഡസ് കാഡിലയുടെ സൈക്കോവ് വാക്സിൻ അടുത്ത ആഴ്ച റിവ്യു ചെയ്യുമെന്ന് ഡി.സി.ജി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
റിലയൻസ്, ബാങ്കിംഗ് ഓഹരികളുടെ ഫലത്തേതുടർന്ന് വിപണി വീണ്ടും ദുർബലമായേക്കാം. 15000 എന്ന പ്രതിരോധം ഏറെ നാൾ നിലനിൽക്കുമെന്നാണ് കാണപ്പെടുന്നത്. ഈ നിലയിൽ എത്തിയാൽ വിപണിയിൽ ശക്തമായ വിൽപ്പന അനുഭവപെട്ടേക്കും.
ഈ സാഹചര്യത്തിൽ ഐടി, ഫാർമ ഓഹരികൾ ഉയർന്നേക്കും. Happiest Minds ഉൾപ്പെടെയുള്ള അനേകം മിഡ് ക്യാപ്പ് ഐടി ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Tata Elxs എക്കാലത്തേയും ഉയർന്ന നില രേഖപ്പെടുത്തി. ഇതിനാൽ തന്നെ ഈ മേഖലകൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം. കമ്പനികൾക്ക് കൂടുതൽ യുഎസ് ക്ലെെന്റുകൾ ഉള്ളതാണ് ഇതിന് കാരണം. യുഎസിലെ കൊവിഡ് കേസുകൾ വളരെ വേഗത്തിൽ കുറഞ്ഞ് വരുന്നതായി കാണാം. വാക്സിൻ വിതരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
SBI ഫലം വരുന്നത് വരെ ബാങ്ക് നിഫ്റ്റി ദുർബലമായി തുടർന്നേക്കാം.
സുരക്ഷിതമായി വീടുകളിൽ തന്നെ കഴിഞ്ഞു കൊണ്ട് ചാർട്ടുകൾ വിശകലനം ചെയ്തു പഠിക്കാൻ ശ്രമിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

