60 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി ടാറ്റാ പവർ
ഗുജറാത്തിൽ 60 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി ടാറ്റാ പവർ അറിയിച്ചു. ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡിൽ നിന്നുമാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്. ഇതേടെ ടാറ്റാ പവറിന്റെ പുനരുപയോഗ ഊർജ്ജ ശേഷി 4,007 മെഗാവാട്ടായി ഉയരും.
വിവിധ ബിസിനസുകൾക്കായി എൽ ആന്റ് ടിയിക്ക് 1000-2000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു
വിവിധ ബിസിനസ് മേഖലകളിലേക്കായി എൽ ആന്റ് ടിയിക്ക് 1000-2000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. ബീഹാറിൽ ഗംഗാ നദിക്ക് കുറുകെ നാല് വരി പാലം നിർമ്മിക്കുന്നതിനുള്ള ഓർഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം ജലവിതരണ സംവിധാനം ഏർപ്പെടുത്തുന്നതിനായി എൽ & ടി കൺസ്ട്രക്ഷന്റെ ജല, മാലിന്യ സംസ്കരണ ബിസിനസിന് അമൃത്സറിലെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും ഓർഡർ ലഭിച്ചു.
ലെജിസ്റ്റിഫൈ സർവീസസിലെ 11.01 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യാമാർട്ട് ഇന്റർമെഷ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ട്രേഡ്സീൽ ഓൺലൈൻ വഴി ലെജിസ്റ്റിഫൈ സർവീസസിലെ 11.01 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യാമാർട്ട് ഇന്റർമെഷ് ലിമിറ്റഡ്. 1.30 കോടി രൂപയ്ക്കാണ് ഇത് ഏറ്റെടുക്കുക.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് ഭാരത് ഹെവി ഇലക്ട്രിക്കൽസിന് 400 കോടി രൂപയുടെ ഓർഡർ ലഭിച്ചു
ഒഡീഷയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാരഡിപ്പ് റിഫൈനറിയിൽ സൾഫർ റിക്കവറി യൂണിറ്റ് സ്ഥാപിക്കുന്നതിനായി
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 400 കോടി രൂപയുടെ ഓർഡർ ലഭിച്ചു. പ്രോജക്ട് മാനേജുമെന്റ്, റെസിഡ്യൂവൽ പ്രോസസ് ഡിസൈൻ, ടെസ്റ്റിംഗ്, കൺസ്ട്രക്ഷൻ, കമ്മീഷനിംഗ്, പെർഫോമൻസ് ഗ്യാരന്റി ടെസ്റ്റ് റൺ എന്നിവ ഇതിൽ ഉൾപ്പെടും.
കർണാടകയിൽ റോഡ് നിർമാണ പദ്ധതിക്കായി ദിലീപ് ബിൽഡ്കോണിന് 1137 കോടി രൂപയുടെ ഓർഡർ ലഭിച്ചു
കർണാടകയിൽ റോഡ് നിർമാണ പദ്ധതിക്കായി ഹെെവേ അതോറിറ്റിയിൽ നിന്നും ദിലീപ് ബിൽഡ്കോണിന് 1137 കോടി രൂപയുടെ ഓർഡർ ലഭിച്ചു. എൻഎച്ച് -169 ന്റെ സന്നൂർ-ബിക്കർനകട്ടേ വരെയുള്ള നാല് വരി പാതയാണ് ഹൈബ്രിഡ് ആന്വിറ്റി മോഡിൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുക.
എബിസിഡി ടെക്നോളജീസിൽ 40 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ആൽക്കെം ലാബ്സ്
എബിസിഡി ടെക്നോളജീസിൽ 40 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ആൽക്കെം ലാബ്സ്. വിതരണ രീതികൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം.
ഗുജറാത്തിൽ 70 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കായി എസ്.ജെ.വി.എന്നിന് കത്ത് ലഭിച്ചു
ഗുജറാത്തിൽ 70 മെഗാവാട്ട് ഗ്രിഡ് നിയന്ത്രിത സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡിൽ നിന്നും എസ്.ജെ.വി.എന്നിന് കത്ത് ലഭിച്ചു. പദ്ധതിയുടെ ഭാഗമായി ജിയുവിഎൻഎല്ലിന് 25 വർഷത്തേക്ക് ഒരു കിലോവാട്ട് മണിക്കൂറിന് 2.21 രൂപ നിരക്കിൽ കമ്പനി വൈദ്യുതി വിതരണം ചെയ്യും.
കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 435 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി
തമിഴ്നാട് പെട്രോ
കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 435 കോടി രൂപ നിക്ഷേപിക്കാൻ തമിഴ്നാട് പെട്രോ പ്രോഡക്ട്സിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ലീനിയർ ആൽക്കൈൽ ബെൻസീൻ പ്ലാന്റിന്റെ ശേഷി പ്രതിവർഷം 120 കിലോ ടണ്ണിൽ നിന്ന് 145 കെടിഎയായി ഉയർത്തും. ഇതിന് 240 കോടി രൂപ ചെലവ് വരുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്ന് 80 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ഗോൾഡിയം ഇന്റർനാഷണൽ
അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്ന് കയറ്റുമതി ഓർഡറുകൾ നേടിയതായി ഗോൾഡിയം ഇന്റർനാഷണൽ ലിമിറ്റഡ് അറിയിച്ചു. 80 കോടി രൂപയുടെ വജ്രം പതിച്ച സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാനുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ഇത് മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

