ഇന്നത്തെ വിപണി വിശകലനം
നിഫ്റ്റിയെ കൂപ്പുകുത്തിച്ച് സാമ്പത്തിക ഓഹരികൾ, ദുർബലമായി ആഗോള വിപണികൾ.
15,755 എന്ന നിലയിൽ ഒരു ശതമാനം നഷ്ടത്തിൽ ഇന്ന് വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15836 വരെ രേഖപ്പെടുത്തിയിരുന്നു. ഏറെ നേരം ഇവിടെ അസ്ഥിരമായി നിന്ന സൂചിക താഴേക്ക് വീണ് 15800ൽ സപ്പോർട്ട് രേഖപ്പെടുത്തുകയും പിന്നീട് 15707ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. സൂചിക ഇവിടെ നിന്നും പിന്നീട് 50 പോയിന്റുകൾ മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 171 പോയിന്റുകൾ/ 1 ശതമാനം താഴെയായി 15,752 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിക്ക് സമാനമായ പ്രകടനമാണ് ബാങ്ക് നിഫ്റ്റിയും കാഴ്ചവച്ചത്. 35,125 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35347ലേക്ക് കയറി. ദുർബലമായി ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 35000 എന്ന സപ്പോർട്ട് തകർത്ത് കൊണ്ട് താഴേക്ക് പതിച്ചു. 34900 സൂചികയുടെ ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 672 പോയിന്റുകൾ/ 1.88 ശതമാനം താഴെയായി 3079 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Finserv 1.9 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഓട്ടോ,മെറ്റൽ സൂചികകൾ 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഇന്ന് നേരിയ തോതിൽ ബെയറിഷായാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
പവർഗ്രിഡിന്റെ ആസ്തി ധനസമ്പാദനത്തിൽ നിന്ന് 70,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വാർത്ത വന്നതിന് പിന്നാലെ NTPC ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം. PowerGrid, REC ഓഹരികൾ ഫ്ലാറ്റായി അടച്ചു.
ടോപ്പ് ഗെയിനേഴ്സിലെ 8 ഓഹരികളിൽ 6 ഉം എഫ്.എം.സി.ജി, ഫാർമ ഓഹരികളിൽ നിന്നുള്ളതാണ്. നിഫ്റ്റി വീണപ്പോഴും ഈ മേഖലയിലെ ഓഹരികൾ ഫ്ലാറ്റായി അടയ്ക്കപ്പെട്ടു.
അതേസമയം സാമ്പത്തിക ഓഹരികൾ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഒന്നാം പാദ ഫലം വന്നതിന് പിന്നാലെ HDFC Bank 3.3 ശതമാനം നഷ്ടത്തിൽ അടച്ചു. IndusInd Bank(-2.7%), Axis Bank(-2%), IDFC First Bank(-2.6%), RBL Bank(-2.5%) Federal Bank(-2.1%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ഒന്നാം പാദത്തിൽ അറ്റാദായം 33 ശതമാനം ഇടിഞ്ഞ് 302 കോടി രൂപയായതിന് പിന്നാലെ HDFC Life ഓഹരി ഇന്ന് 2.7 ശതമാനം നഷ്ടം രേഖപ്പെടുത്തി. HDFC 2.1 ശതമാനം നഷ്ടത്തിൽ അടച്ചു.
അദാനി കമ്പനികൾക്ക് എതിരെ സെബി അന്വേഷണം ആരംഭിച്ചതായി സർക്കാർ അറിയിച്ചതിന് പിന്നാലെ ഓഹരികൾ കൂപ്പുകുത്തി. Adani Ports(-2%), Adani ENT(-1%), ATGL(-4.6%), Adani Trans(-4.7%), Adani Power(-3.3%), Adani Green(-2.9%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
എഡൽവെയ്സ് ഉയർന്ന ടാർഗറ്റ് പറഞ്ഞതിന് പിന്നാലെ Shyam Metalics ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.
Angel Broking ഓഹരി ഇന്ന് 15 ശതമാനം ഉയരുകയും 7.5 ശതമാനം നേട്ടത്തിൽ അടയ്ക്കുകയും ചെയ്തു.
900 രൂപ നിരക്കിൽ ഐപിഒയ്ക്ക് വിതരണം ചെയ്ത Clean Science ഓഹരി 1700 രൂപയ്ക്ക് ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു.
837 രൂപ നിരക്കിൽ ഐപിഒയ്ക്ക് വിതരണം ചെയ്ത GR Infra ഓഹരി 1712 രൂപയ്ക്ക് ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു.
CDSL 6 ശതമാനവും MCX 3.5 ശതമാനവും BSE 11.4 ശതമാനവും നേട്ടം കെെവരിച്ചു.
ഇരുമ്പയിര് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഛത്തീസ്ഗഡ് പരിസ്ഥിതി ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Godawari Power ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.
ജൂലെെ 26 വരെ ഗോവയിൽ നിയന്ത്രണങ്ങൾ നീട്ടിയതിന് പിന്നാലെ DeltaCorp ഓഹരി ഇന്ന് 1.5 ശതമാനം ഇടിഞ്ഞു.
രാജ്യത്ത 23 ശതമാനം പ്രായപൂർത്തിയായവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും 5.6 ശതമാനം പേർക്ക് രണ്ട് ഡോസ് നൽകിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.

വിപണി മുന്നിലേക്ക്
ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് അവിടെ നിന്നും മുകളിലേക്ക് കുതിച്ചു കയറി. എന്നാൽ യുറോപ്യൻ വിപണി തുറന്നതിന് പിന്നാലെ വിപണി താഴേക്ക് വീണു.
ആഗോള വിപണിയിൽ കാണപ്പെട്ട ദുർബലത കൊവിഡ് 19 വ്യാപനം, പണപ്പെരുപ്പം എന്നിവയെ തുടർന്ന് ഉണ്ടായതാണ്.
എച്ച്ഡിഎഫ്സി ഓഹരികളാണ് ഇന്ന് പ്രധാനമായും നിഫ്റ്റിയെ താഴേക്ക് വലിച്ചത്. 77 പോയിന്റുകളാണ് ഇത് കാരണം സൂചികയ്ക്ക് നഷ്ടമായത്.
കഴിഞ്ഞ വ്യാഴാഴ്ച നിഫ്റ്റിയിൽ ഉണ്ടായ മുന്നേറ്റം വ്യാജമാണെന്ന് തന്നെ പറയാം. HDFC Bank ഉയർന്ന ബോണ്ട് ലോണുകൾ രേഖപ്പെടുത്തി. ഇത് മറ്റു ചെറുകിട ബാങ്കുകൾക്ക് മേൽ ആശങ്ക ഉയർത്തി. എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്ന മോശം ലോണുകൾ നൽകിയത് നെഗറ്റീവ് ആയി. ഒന്നാം പാദത്തിൽ മറ്റു ബാങ്കുകളുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നുവെന്ന് കണ്ടറിയേണ്ടതുണ്ട്.
Bajaj Finance, Bajaj Finserv, ICICI Bank തുടങ്ങി നിരവധി കമ്പനികളുടെ ഫലം ഈ ആഴ്ച പുറത്തുവരും. ഇത് വിപണിയുടെ ദിശ നിർണയിക്കും.
ബാങ്ക് നിഫ്റ്റി 35000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണി അത്ര ദുർബലമല്ലെന്ന് സൂചിപ്പിക്കുന്നു. 15960ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് പറയാനാകു.
നിഫ്റ്റി മിഡ്, സ്മോൾ ക്യാപ്പ് സൂചികകൾ ഇന്ന് ദുർബലമായി കാണപ്പെട്ടു. ആഗോള വിപണികൾ ഇന്ന് രാത്രി എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടറിയേണ്ടതുണ്ട്. 15690ൽ ശക്തമായ സപ്പോർട്ടും 15850, 15900 എന്നിവിടെ പ്രതിരോധവും നിഫ്റ്റിക്ക് ഉള്ളതായി കാണാം.
ഈ സപ്പോർട്ട് രേഖപ്പെടുത്തി വിപണി തിരികെ കയറുമെന്ന് പ്രതീക്ഷിക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

