പ്രധാനതലക്കെട്ടുകൾ
JSW Steel: പ്രതിവർഷം 1.32 കോടി ടൺ ഉൽപ്പാദന ശേഷിയുള്ള ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെഎസ്ഡബ്ല്യു ഉത്കൽ സ്റ്റീലിന് ലഭിച്ചു.
Wipro: വലിയ തോതിലുള്ള ബിസിനസ്സ്, ടെക്നോളജി പരിവർത്തനം നടത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയ യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് സ്ഥാപനമായ കൺവെർജൻസ് ആക്സിലറേഷൻ സൊല്യൂഷൻസ് ഏറ്റെടുത്ത് ഐടി കമ്പനി.
UltraTech Cement: കർണാടക സർക്കാർ നടത്തിയ ഇ-ലേലത്തിൽ ദിഗ്ഗാവ് ലൈമ്സ്റ്റോൺ ബ്ലോക്കിന്റെ ലേലം സ്വന്തമാക്കി കമ്പനി.
Nestle India: ഓഹരി ഒന്നിന് 25 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.
ഇന്നത്തെ 4 ക്യു ഫലങ്ങൾ
Anand Rathi Wealth
Hathway Cable & Datacom
Tinplate Company of India
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 17755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ഡബ്ല്യു ആകൃതി രൂപം കൊണ്ടെങ്കിലും വിൽപ്പന സമ്മർദ്ദം മൂലം സൂചിക താഴേക്ക് വീണു. തുടർന്ന് 109 പോയിന്റുകൾ/0.62 ശതമാനം താഴെയായി 17675 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37643 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പൊതുവിപണിക്ക് എതിരായി നീങ്ങി. ശേഷം 37900ന് അടുത്തായി അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണ സൂചിക തുടർന്ന് 138 പോയിന്റുകൾ/ 0.37 ശതമാനം താഴെയായി 37613 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നലെ താഴേക്ക് പോയപ്പോൾ മെറ്റൽ ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ ബോണ്ട് വരുമാനം ഉയർന്നതിനെ തുടർന്ന് കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17570-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,640, 17,600, 17,550, 17,470 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,750, 17,780, 17,860, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,600, 37,450, 37,150 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,900, 38,250, 38,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
18000ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500ൽ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 37500 ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ചൈനയിൽ പണപ്പെരുപ്പം ഉയർന്നതിന് പിന്നാലെ ഏഷ്യൻ വിപണികൾ താഴേക്ക് വീണിരുന്നു. ജർമ്മൻ വിപണിയിലെ ചാഞ്ചാട്ടവും എടുത്ത് പറയേണ്ട കാര്യമാണ്.
ടിസിഎസിന്റെ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവ പ്രതീക്ഷിച്ചത് പോലെ തന്നെയാണ്. ഓഹരി എങ്ങനെ വ്യാപാരം നടത്തുമെന്ന് നോക്കി കാണേണ്ടതുണ്ട്. ഇൻഫി ഫലങ്ങൾ നാളെ പുറത്തുവരും അതും ശ്രദ്ധിക്കാവുന്നതാണ്.
ബോണ്ട് വരുമാനം ഉയർന്നതാണ് ഇന്നലെ യുഎസ് വിപണി ഇടിയാൻ കാരണമായത്. ഇതിനൊപ്പം തന്നെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും നിലനിൽക്കുന്നു.
ഇന്ത്യ ഇന്ന് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടും. ആർബിഐയുടെ കണക്കുകൂട്ടലിന് പുറത്ത് ഇത് ആകുമെന്ന് പ്രതീക്ഷിക്കാം. ഇൻഡസ്ട്രിയൽ ഔട്ട്പുട്ട് ഡാറ്റയും ഇന്ന് പുറത്ത് വരും.
യുഎസിലെ സിപിഐ പണപ്പെരുപ്പ ഡാറ്റ നിർണായകമാണ്. ഇതിനൊട് യുഎസ് വിപണി എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണ് നിഫ്റ്റിയുടെ എക്സ്പെയറി കണക്കുകൂട്ടൻ സാധിക്കുകയുള്ളു.
നിഫ്റ്റിക്ക് താഴേക്ക് 17600, മുകളിലേക്ക്17780 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

