ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൌണിൽ 150 പോയിന്റുകൾക്ക് താഴെയായി 17094 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17290ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ടു. ശേഷം സൂചിക 130 പോയിന്റുകൾ താഴേക്ക് വീണെങ്കിലും 17150ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.13 ശതമാനം താഴെയായി 17222 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 513 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് നഷ്ടത്തിലാണ് കാണപ്പെട്ടത്. ഇന്നലെ മുതൽ ഉള്ള പ്രതിബന്ധ രേഖയെ സൂചിക മാനിക്കുന്നത് കാണാം.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 620 പോയിന്റുകൾ/ 1.72 ശതമാനം താഴെയായി 35527 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ (+5.9%) സീലിന്റെ പിന്തുണയോടെ ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി ഫിൻസെർവ് (-1.5%), നിഫ്റ്റി ഐടി (+1.2%), നിഫ്റ്റി മെറ്റൽ(+1.5%), നിഫ്റ്റി ഫാർമ (+1.1%) എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേരിയ തോതിൽ ദുർബലമായി കാണപ്പെടുന്നു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഫാർമ മേഖലയിൽ നിന്നും Dr Reddy’s (+4.8%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Cipla (+1.4%) ഓഹരിയും ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Auropharma (+4.1%), APL Ltd (+3.8%), Lupin (+3.7%), Glenmark (+2.2%) എന്നീ ഫാർമ ഓഹരികളും ലാഭത്തിൽ അടച്ചു.

വിദേശത്തുള്ള ധാതു സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കൈകോർക്കാൻ സാധ്യതയുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Coal India(+2.38%), NMDC (+3.9%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു. 

Hindalco (+2.2%), Tata Steel (+1.4%), JSW Steel (+1.5%) എന്നീ ഓഹരികളുടെ മുന്നേറ്റം മെറ്റൽ സൂചികയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു.

സാമ്പത്തിക ഓഹരികളായ HDFC Bank (-2.7%), ICICI Bank (-1.9%), HDFC (-1.5%) എന്നിവ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും നിഫ്റ്റിയെ താഴേക്ക് വലിച്ചു.

പ്രധാന നിക്ഷേപകരായ ഇൻവെസ്‌കോ കമ്പനിക്കെതിരെ നൽകിയിരുന്ന കേസ് പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ZEEL(+16.7%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

ഇന്നലത്തെ റാലിക്ക് ശേഷം L&T Finance (-8.2%) ഓഹരി ലാഭമെടുപ്പിന് വിധേയമായി. അതേസമയം സഹോദര സ്ഥാപനങ്ങളായ  LTI (+1.7%), LTTS (+2.8%) എന്നിവ നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

വളരെ ശാന്തമായ ഒരു എക്സ്പെയറിക്കാണ് വിപണി ഇന്ന് സാക്ഷ്യംവഹിച്ചത്.

റിലയൻസിന്റെ പിന്തുണയോടെ നിഫ്റ്റി പതിയെ മുകളിലേക്ക് കയറാനുള്ള ശ്രമത്തിലാണെന്ന് കാണാം. കഴിഞ്ഞ 4 ദിവസമായി ഓഹരി 4 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസം മുതലുള്ള ട്രെൻഡ് ലൈനിനെ മാനിക്കുന്നത് കാണാം. 36000 എന്ന് പ്രതിബന്ധത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഈ ലൈൻ ശ്രദ്ധിക്കാവുന്നതാണ്.

റഷ്യ-ഉക്രൈൻ സംഘർഷത്തെ തുടർന്നുള്ള അനിശ്ചിതത്വം തുടരുന്നത് കാണാം. എന്നിരുന്നാലും വിപണി അത് ഉൾകൊണ്ട് കഴിഞ്ഞു. രാസായുധങ്ങളും ആണവായുധങ്ങളും ഉപയോഗിക്കുന്നതിനെതിരെ ജി 7 റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും പ്രശ്നം രൂക്ഷമാണെന്ന് കാണുന്നില്ല. 

നാളെ ആഴ്ചയുടെ അവസാനത്തെ വ്യാപാര ദിവസമാണ്. അതിനാൽ തന്നെ നിഫ്റ്റിയിലേക്കും റിലയൻസിലേക്കും നോക്കാവുന്നതാണ്. ആഗോള വിപണികൾ ലാഭത്തിൽ കാണപ്പെടുന്നതിനാൽ വിപണി നാളെ ഗ്യാപ്പ് അപ്പിൽ തുറക്കുമെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement