ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് & അലൈഡ് ഇൻഷുറൻസ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ പൊതു വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആറാമത്തെ ഇൻഷുറൻസ് കമ്പനിയായിരിക്കും ഇത്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Star Health & Allied Insurance Company Ltd

സ്റ്റാർ ഹെൽത്ത് & അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിൽ ഒന്നാണ്, 2021 സാമ്പത്തിക വർഷം വരെ 15.8 ശതമാനത്തിന്റെ വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. കമ്പനി പ്രാഥമികമായി റീട്ടെയിൽ ഹെൽത്ത്, ഗ്രൂപ്പ് ഹെൽത്ത് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇതിൽ 2021 സാമ്പത്തിക വർഷത്തെ മൊത്തം ഗ്രോസ് റൈറ്റ് പ്രീമിയം എന്നത് യഥാക്രമം 89.3 ശതമാനം 10.7 ശതമാനം എന്നിങ്ങനെയാണ്. 

സ്റ്റാർ ഹെൽത്ത് മുന്നോട്ട് വയ്ക്കുന്ന കവറേജ് ഓപ്ഷനുകൾ:

  • Retail health insurance— സ്വകാര്യ ഇൻഷുറൻസ് വഴി സ്വകാര്യ വ്യക്തികൾക്ക് അവരുടെ കുടുംബങ്ങൾക്ക് പണം നൽകുന്നു.

  • Group health insurance— ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ രൂപത്തിൽ തൊഴിലുടമകൾ പണമടയ്ക്കുന്നു,  ഇതിൽ ജീവനക്കാരന്റെ സഹ-പേയ്മെന്റുകൾ ഉൾപ്പെട്ടേക്കാം.

  • Government health insurance— കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് ഇതിൽ ഉൾപ്പെടും.

  • Personal accident

  • Travel insurance

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അതിന്റെ പോളിസികൾ വ്യക്തിഗത ഏജന്റുമാർ വഴിയും കോർപ്പറേറ്റ് ഏജന്റുമാർ വഴിയും വിതരണം ചെയ്യുന്നു. സെപ്തംബർ 31, 2021 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ നെറ്റ്‌വർക്ക് വിതരണത്തിൽ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും 779 ആരോഗ്യ ഇൻഷുറൻസ് ശാഖകൾ എന്നിവ  ഉൾപ്പെടുന്നു. 11,778-ലധികം ആശുപത്രികളുള്ള നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് ആശുപത്രി ശൃംഖലകളിലൊന്ന് സ്റ്റാർ ഹെൽത്ത് നിർമ്മിച്ചിട്ടുണ്ട്.

സ്റ്റാർ ഹെൽത്തിന്റെ പ്രമോട്ടർമാരിൽ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ, സേഫ്കോർപ്പ് ഇൻവെസ്റ്റ്മെന്റ്സ് ഇന്ത്യ എൽഎൽപി എന്നിവരും ഉൾപ്പെടുന്നു.

ഐപിഒ എങ്ങനെ

നവംബർ 30ന് ആരംഭിക്കുന്ന ഐപിഒ ഡിസംബർ 2ന് അവസാനിക്കും. ഓഹരി ഒന്നിന് 870- 900 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

പത്ത് രൂപ മുഖവിലയ്ക്ക് 2000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. നിലവിലുള്ള നിക്ഷേപകരിൽ നിന്നും 5.8 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 16 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,400 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 208 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

സ്റ്റാർ ഹെൽത്ത് & അലൈഡ് ഇൻഷുറൻസ് കമ്പനി ഐപിഒ വഴി ലഭിക്കുന്ന ​​വരുമാനം അതിന്റെ മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും സോൾവൻസി ലെവലുകൾ നിലനിർത്തുന്നതിനായും വിനിയോഗിക്കും. ബ്രാൻഡ് ഇമേജ് വർദ്ധിപ്പിക്കുന്നതിനും ലിസ്റ്റിംഗിൽ നിന്ന് പ്രയോജനം നേടാനും കമ്പനി ലക്ഷ്യമിടുന്നു.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 66.22 ശതമാനത്തിൽ നിന്നും 58.42 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് സ്റ്റാർ ഹെൽത്ത് തിരിച്ചടികൾ നേരിടുന്നതായി കാണാം. 2021 സാമ്പത്തിക വർഷത്തിലും 2021 സെപ്റ്റംബറിൽ അവസാനിച്ച അർദ്ധ വർഷത്തിലും കമ്പനി  മോശം പ്രകടനം കാഴ്ചവച്ചു. 2020 സാമ്പത്തിക വർഷത്തിലെ 268 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020-21 സാമ്പത്തിക വർഷത്തിൽ 825.6 കോടി രൂപയുടെ അറ്റ ​​നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. അതേസമയം 2021 സാമ്പത്തിക വർഷത്തിൽ മൊത്ത വരുമാനം 36.3 ശതമാനം വർദ്ധിച്ച് 7,568.8 കോടി രൂപയായി. സ്റ്റാർ ഹെൽത്ത് കഴിഞ്ഞ വർഷം 1.5 ലക്ഷം കോവിഡ് -19 ക്ലെയിമുകൾ തീർക്കുകയും 1,528.6 കോടി രൂപ നൽകുകയും ചെയ്തു.

ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 1.50 എന്ന നിർദ്ദിഷ്‌ട നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 2021 സെപ്‌റ്റംബർ വരെ 1.52 സോൾവൻസി റേഷ്യോ ഹെൽത്ത് ഇൻഷുറർക്ക് ഉണ്ടായിരുന്നു. ലിക്വിഡേഷൻ സമയത്ത് എല്ലാ ക്ലെയിമുകളും തീർപ്പാക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പക്ഷം പണമുണ്ടോയെന്ന് സോൾവൻസി റേഷ്യോ സൂചിപ്പിക്കുന്നു.  ഉയർന്ന സോൾവൻസി അനുപാതം അനിശ്ചിത സമയങ്ങളിൽ ഇൻഷുറൻസ് ക്ലെയിമുകൾ അടയ്ക്കാനുള്ള  ഉയർന്ന കഴിവിനെ സൂചിപ്പിക്കുന്നു, ഇത് ഒരു ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

2021 സാമ്പത്തിക വർഷത്തിൽ ഇഷ്യൂ ചെയ്ത പോളിസികളുടെ എണ്ണത്തിൽ കമ്പനി 27.5 ശതമാനത്തിന്റെ സിഎജിആർ വളർച്ച രേഖപ്പെടുത്തി.  മൊത്ത പ്രീമിയത്തിൽ 31.4 ശതമാനത്തിന്റെ സിഎജിആർ വർദ്ധനവും കമ്പനി റിപ്പോർട്ട് ചെയ്തു, അത്  9,349 കോടി രൂപയായി രേഖപ്പെടുത്തി. സെെസ്, ഗ്രോസ് റിട്ടേൺ പ്രീമിയത്തിൽ ശക്തമായ വളർച്ച, മികച്ച പ്രവർത്തന പ്രകടനം എന്നിവയിൽ സ്റ്റാർ ഹെൽത്ത് മറ്റ് ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ നിന്നും വേറിട്ടുനിൽക്കുന്നു.

അപകട സാധ്യതകൾ

  • കൊവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് കമ്പനിയുടെ ബിസിനസിനെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. കൊവിഡ് പാൻഡെമിക്കിന്റെ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതെങ്കിലും തരംഗങ്ങളും പ്രത്യാഘാതങ്ങളും ഉപഭോക്താക്കളിൽ അണുബാധയുടെയും ആശുപത്രിയിൽ പ്രവേശിക്കേണ്ടതിന്റെയും കാര്യത്തിൽ ഉയർന്ന ക്ലെയിം പേയ്‌മെന്റുകൾക്ക് കാരണമായേക്കും.

  • ഏതൊരു നെഗറ്റീവ് പബ്ലിസിറ്റിയും സ്റ്റാർ ഹെൽത്തിന്റെ ബിസിനസ്സിലും സാമ്പത്തിക സ്ഥിതിയിലും പ്രതികൂല സ്വാധീനം ചെലുത്തിയേക്കും.

  • ഉപഭോക്താക്കൾ നൽകുന്ന ഡാറ്റയുടെ ലഭ്യതക്കുറവോ കൃത്യതയില്ലായ്മയോ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ പ്രവർത്തനക്ഷമത പരിമിതപ്പെടുന്നതോ ബിസിനസിനെ തടസ്സപ്പെടുത്തിയേക്കും.

  • ചെലവ് കുറഞ്ഞ രീതിയിൽ ഏജന്റുമാരുടെ വിതരണ ശൃംഖല വികസിപ്പിക്കുന്നതിലും വളർത്തുന്നതിലും പരാജയപ്പെടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. നിലവിലുള്ള ആശുപത്രി ശൃംഖലയുമായുള്ള ബന്ധം നിലനിർത്താൻ സാധിച്ചില്ലെങ്കിൽ അത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കും.

  • കമ്പനിയുടെ  ഡയറക്ടർമാർ, പ്രൊമോട്ടർമാർ എന്നിവർക്ക് എതിരെനിയമനടപടികളുണ്ട്.

  • ഇൻഷുറൻസ് മേഖലയിലെ വർദ്ധിച്ചുവരുന്ന മത്സരം കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

  • ഐആർഡിഎഐ നിർദ്ദേശിച്ച സോൾവൻസി റേഷ്യോ ആവശ്യകതകൾ  പാലിക്കുന്നതിൽ വീഴ്ചവന്നാൽ ഏതെങ്കിലും പുതിയ ബിസിനസ്സ് ഇടപാട് നിർത്താനോ അതിന്റെ തന്ത്രങ്ങൾ മാറ്റാനോ സ്റ്റാർ ഹെൽത്ത് നിർബന്ധിതരാകും.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ആക്സിസ് ക്യാപിറ്റൽ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ്, CLSA ഇന്ത്യ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. നവംബർ 19നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 75 ശതമാനവും ക്യുഐബിക്കായി മാറ്റിവച്ചിരിക്കുകയാണ്. 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യുഷൻസിനായും 10 ശതമാനം റിട്ടെയിൽ നിക്ഷേപകർക്കായും മാറ്റിവച്ചിട്ടുണ്ട്.

ഐപിഒയ്ക്ക് മുമ്പായി തന്നെ മറ്റു നിക്ഷേപകരിൽ നിന്നും 3217.13 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, ദി ന്യൂ എക്കണോമി ഫണ്ട്, ബെയ്‌ലി ഗിഫോർഡ് പസഫിക് ഫണ്ട്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മോർഗൻ സ്റ്റാൻലി, എഡൽവീസ്, ഐഐഎഫ്എൽ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് എന്നിവർ ഇതിൽ ഉൾപ്പെടും.

നിഗമനം

റീട്ടെയിൽ ഹെൽത്ത് മാർക്കറ്റ് വിഭാഗം ഇന്ത്യയിലെ മൊത്തത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തിന്റെ ഒരു പ്രധാന വളർച്ചാ ചാലകമായി ഉയർന്നുവരുമെന്ന് ക്രിസിൽ റിസർച്ചിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ ഇൻഷുറൻസിന്റെ ഉയർന്ന സാധ്യതകൾ ആരോഗ്യ സംരക്ഷണ ചെലവുകൾക്കുള്ള ഉയർന്ന ചെലവുകൾ തുടങ്ങിയ ഘടകങ്ങൾ ആത്യന്തികമായി ഇൻഷുറൻസ് സ്ഥാപനങ്ങളെ  മികച്ച ബിസിനസ്സിലേക്ക് നയിക്കും. മാത്രമല്ല, ഇന്ത്യൻ ജനസംഖ്യയുടെ 10 ശതമാനം പേർക്ക് മാത്രമാണ് സർക്കാർ പദ്ധതികൾക്ക് മേലുള്ള ഇൻഷുറൻസ് പോളിസികൾ ഉള്ളത്.  പ്രത്യേക ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ഈ മേഖലയിലെ വളർച്ചയിൽ നിന്ന് സ്റ്റാർ ഹെൽത്തിന് പ്രയോജനം നേടാൻ സാധിച്ചേക്കും.

എന്നിരുന്നാലും, കൊവിഡ് പ്രതിസന്ധി മൂലം കമ്പനിക്ക് നഷ്ടം റിപ്പോർട്ട് ചെയ്യേണ്ടി വന്നു. പാൻഡെമിക്കിന്റെ കൂടുതൽ ആഘാതം ഉയർന്ന ക്ലെയിമുകളിലേക്ക് നയിച്ചേക്കാം. മാത്രമല്ല, മത്സരത്തിലെ വർദ്ധനവ് കമ്പനിയുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കും. ലിസ്റ്റ് ചെയ്ത ശേഷം ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി തുടങ്ങിയ മുൻനിര  കമ്പനികളുമായി സ്റ്റാർ ഹെൽത്ത് നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ കമ്പനിയുടെ പ്രീമിയം 10 രൂപയാണ്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രെെബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തുക.

ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്തു അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement