2021 സാമ്പത്തിക വർഷം ആരംഭിച്ചതിനുശേഷമുള്ള ആറാമത്തെ ഐ.പി.ഒയാണ് ന്യൂറേക്ക ലിമിറ്റഡിന്റേത്. പ്രവർത്തനം ആരംഭിച്ച്  അഞ്ച് വർഷത്തിനുള്ളിൽ തന്നെ പ്രഥമ ഓഹരി വിൽപ്പന (IPO) നടത്തുന്നുവെന്നതാണ് ന്യൂറേക്ക ലിമിറ്റഡിന്റെ പ്രത്യേകത. കമ്പനിയുടെ ഐ.പി.ഒ ഇന്ന് ആരംഭിച്ച സാഹചര്യത്തിൽ ഇതിനായി അപേക്ഷ സമർപ്പിക്കണമോ  എന്ന് നോക്കാം.

Nureca Limited

ഒരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് മുമ്പായി ആ കമ്പനിയെ പറ്റിയും  അവരുടെ ഉത്പന്നങ്ങളെ പറ്റിയും സേവനങ്ങളെ പറ്റിയും
അതിന്റെ ബിസിനസ് സാധ്യതകളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ഗാർഹിക ആരോഗ്യ  ഉത്പന്നങ്ങൾ, വെൽനെസ് ഉത്പന്നങ്ങൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനിയാണ് ന്യൂറേക്ക ലിമിറ്റഡ്. 2016 നവംബർ 16ന് ആരംഭിച്ച കമ്പനി മാറാവ്യാധികൾ മാറ്റുന്നതിനും  ജീവിത ശെെലി രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും സഹായകരമാകുന്ന ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. (പ്രമേഹം, ആസ്ത്മ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരമായാണ്  കമ്പനി നിലവിൽ  ഉത്പന്നങ്ങൾ നൽകികൊണ്ടിരിക്കുന്നത്.)

  • കമ്പനിയുടെ മുൻനിര ബ്രാൻഡായ  ‘Dr Trust‘ -ന്റെ പേരിൽ രക്തസമ്മർദം അളക്കുന്ന മെഷിനുകൾ, pulse oximeters, thermometers, nebulisers, self-monitoring glucose devices, humidifiers, steamers എന്നിവയും വിൽക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ഘട്ടത്തിൽ രക്തത്തിലെ ഓക്സിജന്റെ അളവ് അറിയുന്നതിനായി pulse oximeters വ്യാപകമായി ഉപയോഗിച്ചിരുന്നു.   
  • Dr Physio‘  എന്ന പേരിൽ   ഇലക്ട്രിക് മസാജറുകൾ, വീൽചെയറുകൾ എന്നിവ  വിൽക്കുന്ന മറ്റൊരു കമ്പനി കൂടി ന്യൂറേക്കയ്ക്കുണ്ട്.
  • അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാത്തരം സാധനങ്ങളും
    Trumom‘ എന്ന ബ്രാൻഡ് നേമിൽ കമ്പനി വിൽക്കുന്നു. ഇതിന് വേണ്ട ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ന്യൂറേക്ക മറ്റു കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിടുണ്ട്.

ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ന്യൂറേക്കയ്ക്ക് ശക്തമായ ഒരു വിതരണ ശൃഖലയാണുള്ളത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ പോലെയുള്ള  ഓൺലെെൻ പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന ആരംഭിച്ച ആദ്യകമ്പനിയാണ് ഇത്. കമ്പനിയുടെ 95 ശതമാനം  വരുമാനവും  ലഭിക്കുന്നത് ഓൺലെെൻ വ്യാപാരം വഴിയാണ്. www.drtrust.in എന്ന വെബ്സെെറ്റിലൂടെയും കമ്പനി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു. 

IPO എങ്ങനെ ?

2021 ജനുവരി 1 നാണ് പ്രഥമ ഓഹരി വിൽപ്പന (IPO) വഴി 100 കോടി രൂപ സമാഹരിക്കുന്നതിനായി സെക്യൂരിറ്റി എക്സ്ഞ്ചേജ് ബോർഡ് ഓഫ് ഇന്ത്യ (SEBI) ന്യൂറേക്കയ്ക്ക്  അനുമതി നൽകിയത്. ഫെബ്രുവരി 15ന് ആരംഭിച്ച ഐ.പി.ഒ ഫെബ്രുവരി 17ന് അവസാനിക്കും.  ഓഹരി ഒന്നിന് 396-400 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം  35 ഇക്യൂറ്റി ഓഹരികൾ (ഒരു ലോട്ട്) മാത്രമാണ്. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം  490 ഇക്യൂറ്റി ഓഹരികൾ അഥവ 14 ലോട്ട് മാത്രമാണ്. എന്നാൽ നിങ്ങൾ ഒന്നിൽ കൂടുതൽ ലോട്ടിനായി അപേക്ഷിക്കാതിരിക്കുക. കാരണം ഐ.പി.ഒ ഓവർ സബ്സ്ക്രെെബിഡായാൽ നിങ്ങളുടെ പണം അകാരണമായി തടഞ്ഞുവയ്ക്കപെടും.

കമ്പനിയുടെ ഒരു കോടിയോളം വിലമതിക്കുന്ന ഓഹരികൾ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുകയാണ്. യോഗ്യരായ ജീവനക്കാർക്ക് ഓരോ ഷെയറിനും 20 രൂപ കിഴിവിൽ ഓഹരികൾ  നൽകും. 

ഐ.പി.ഒ  വഴി ലഭിക്കുന്ന പണം  ന്യൂറേക്ക രണ്ട് കാര്യങ്ങൾക്കായി ചെലവാക്കും 

  1. കമ്പനിയുടെ അടിസ്ഥാന  പ്രവർത്തനങ്ങൾക്ക് വേണ്ട മൂലധനത്തിനായി ഉപയോഗിക്കും.
  2. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി  ചെലവാക്കും.

ഐ.പി.ഒയ്ക്ക് ശേഷം  കമ്പനിയുടെ പ്രമോർട്ടർ ഹോൾഡറായ സൗരഭ് ഗോയൽ  ഉൾപ്പെടെയുള്ളവരുടെ ഓഹരികൾ 70 ശതമാനമായി കുറയും. നിലവിൽ 93.33 ശതമാനം ഓഹരികളാണ് ഇവർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒക്ക് മുന്നോടിയായി ഫെബ്രുവരി 12ന്   രണ്ട് നിക്ഷേപകരിൽ നിന്നായി കമ്പനി 45.55 കോടി രൂപ സമാഹരിച്ചിരുന്നു.

സാമ്പത്തിക വളർച്ച 

*31 March 2020 (FY20)31 March 2019 (FY19)31 March 2018 (FY18)
Total Assets33.88CR23.52CR7.02CR
Total Income99.49CR61.98CR20.07CR
Profit After Tax6.40CR6.23CR3.11CR

ന്യൂറേക്കയുടെ ചാർട്ടുകളിലേക്ക് നോക്കിയാൽ കഴിഞ്ഞ 3 വർഷമായി   വരുമാനവും ലാഭവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നതായി കാണാനാകും. 2018-2020 സാമ്പത്തിക വർഷം കമ്പനിയുടെ CAGR 70.5 ശതമാനം വളർച്ച കെെവരിച്ചു. ഇതേകാലയളവിൽ അറ്റാദായം 27.2 ശതമാനം വാർഷിക നിരക്കിൽ ഉയർന്നു. കൊവിഡ് മഹാമാരിയെ തുടർന്ന്  മറ്റുകമ്പനികൾ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ന്യൂറേക്കയുടെ വരുമാനം കുതിച്ചുയർന്നു. സാധാരണ കാലങ്ങളിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കാൻ  ജനങ്ങൾ ആശുപ്രതികൾ, ലാബുകൾ  എന്നിവയെ ആശ്രയിക്കുമായിരുന്നു. എന്നാൽ കൊവിഡ് വന്നതോടെ ആളുകൾ ആശുപ്രതികളിൽ പോകാതെ  ഇതിനായി ന്യൂറേക്കയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. പെട്ടന്നുണ്ടായ ഈ ആവശ്യഗത കമ്പനിയുടെ ഉത്പദനം വർദ്ധിപ്പിക്കുകയും ചെയ്തു. തുടർച്ചയായ പാദങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ  വരും വർഷങ്ങളിൽ കമ്പനി കൂടുതൽ നേട്ടം കെെവരിച്ചേക്കും.

ചെലവുകൾ കെെകാര്യം ചെയ്യുന്നതിന് കമ്പനി   മികച്ച  നടപടികൾ സ്വീകരിച്ചുവരുന്നതായി കാണാം. ഇതിനൊപ്പം  രോഹിത് ഷർമ്മയെ അംബാസിഡറാക്കി കമ്പനി ആകർഷകമായ  പരസ്യങ്ങളും പുറത്തിറക്കുന്നുണ്ട്.  എന്നാൽ കമ്പനിയുടെ ദീർഘകാല വളർച്ച വിലയിരുത്തുന്നതിന് ഈ പരിമിതമായ സാമ്പത്തിക രേഖകൾ മതിയാവില്ല. 

അപകട സാധ്യതകൾ

  • മുകളിൽ സൂചിപ്പിച്ചത് പോലെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ന്യൂറേക്ക മറ്റു കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഇത്തരം കമ്പനികൾക്ക് കൃത്യമായി ഇവ നിർമ്മിച്ച് നൽകാൻ സാധിക്കാതെ വരികയോ അതിന്റെ ഗുണനിലവാരം നിലനിർത്താൻ സാധിക്കാതെ വരികയോ ചെയ്താൽ അത് ന്യൂറേക്കയുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും.

  • ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ, വിതരണക്കാർ എന്നിവരുടെ വിതരണ ശൃംഖലയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് ന്യൂറേക്കയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും.

  • കമ്പനിയുടെ ഉത്പന്നങ്ങൾ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര നിയന്ത്രണങ്ങൾക്ക് വിധോയമാണ്. നിയമങ്ങളിൽ വന്നേക്കാവുന്ന മാറ്റാം ന്യൂറേക്കയുടെ ബിസിനസിനെ ബാധിക്കും.

  • ആദായ നികുതി വകുപ്പിന്റെ  ‘search and seizure’ എന്ന ഓപ്പറേഷന്റെ പരിധിയിൽ  ന്യൂറേക്കയുടെ പ്രമോട്ടർമ്മാർ ഉൾപ്പെടും. ഇവർ ഏതെങ്കിലും തരത്തിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയാൽ കമ്പനിക്ക് വലിയ നികുതി ബാധ്യതയുണ്ടായേക്കും. നിലവിൽ കമ്പനിക്ക് എതിരെ  Nectar Life Sciences Limited-ന്റെ ഓഹരി കെെമാറ്റത്തിൽ  തിരിമറി നടത്തിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.

  • കഴിഞ്ഞ ചില കാലങ്ങളിലായി കമ്പനിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞ് വരുന്നതായി കാണാം. ഇത് ഭാവിയിലും സംഭവിച്ചേക്കാം.
IPO DateFeb 15, 2021 – Feb 17, 2021
Issue TypeBook Built Issue IPO
Face ValueRs 10 per equity share
IPO PriceRs 396 to Rs 400 per equity share
Lot Size35 shares
Issue SizeRs 100 crore
Listing DateFebruary 26, 2021
Listing AtBSE, NSE

നിഗമനം

2025 ഓടെ  ഹോം ഹെൽത്ത് കെയർ, വെൽനസ് മേഖല 11 ശതമാനത്തിലേറെ CAGR വളർച്ച കെെവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമേഹം, ആസ്തമ തുടങ്ങിയ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കമ്പനിയുടെ വരുമാനവും ഉയർന്ന് വന്നേക്കാം. നിലവിൽ ഈ വിഭാഗത്തിലുള്ള ഒരേ ഒരു കമ്പനിയാണ് ന്യൂറേക്ക. അതേസമയം  വരും കാലങ്ങളിലായി  കമ്പനി കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും ഓൺലെെനിലൂടെ  വിതരണം ചെയ്യാനും പദ്ധതിയിടുന്നു.

മുകളിൽ സൂചിപ്പിച്ചത് പോലെ കൊവിഡിനെ ഭയന്ന് ആശുപ്രതി  യാത്ര ഒഴിവാക്കിയ ജനങ്ങൾ ന്യൂറേക്കയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് കമ്പനിയുടെ നേട്ടം വർദ്ധിപ്പിച്ചത്. എന്നാൽ ദീഘകാലയളവിൽ ഇത് നിലനിൽക്കില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാൽ തന്നെ അപകട സാധ്യതകൾ വിലയിരുത്തി സ്വയം നിർണയത്തിൽ എത്തുക.

ലിസ്റ്റിംഗ് ഗെയിൻ ലഭിക്കുന്നതിനായി ഐ.പി.ഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ഞാൻ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രെെബിഡായോ എന്ന് നോക്കും. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയുടെ ഓഹരികൾ വാങ്ങി കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാരണത്താൽ തന്നെ ലിസ്റ്റിംഗ് ഗെയിൻ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.


ന്യൂറേക്ക ഐ.പി.ഒ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായമെന്താണ് ? നിങ്ങൾ അപേക്ഷിക്കുന്നുണ്ടോ  ? കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement