ഇന്നത്തെ വിപണി വിശകലനം
കുത്തനെ നിലംപതിച്ച നിഫ്റ്റി അവസാന നിമിഷം വി ആകൃതിയിൽ തിരികെ കയറി.
17900 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ബെയറിഷായി കാണപ്പെട്ടു. രാവിലെ 11 മണിയോടെ 17800 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇത് തകർത്ത് കൊണ്ട് 230 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. എന്നാൽ അവസാന നിമിഷം നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതോടെ സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 106 പോയിന്റുകൾ/ 0.60 ശതമാനം താഴെയായി 17748 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു. രണ്ട് മണിക്കൂറുകൾക്ക് ശേഷം 38000 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ശേഷം 378000 തകർത്ത് കൊണ്ട് താഴേക്ക് നീങ്ങി. ഉയർന്ന വിൽപ്പനാ സമ്മർദ്ദത്തെ തുടർന്ന് സൂചിക 500 പോയിന്റുകളാണ് പിന്നീട് താഴേക്ക് വീണത്. എങ്കിലും അവസാന നിമിഷം സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.59 ശതമാനം താഴെയായി 37945 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 1.24 ശതമാനം ലാഭത്തിൽ അടച്ചു. ലാഭമെടുപ്പിനെ തുടർന്ന് നിഫ്റ്റി റിയൽറ്റി 3 ശതമാനം, നിഫ്റ്റി ഐടി 2.2 ശതമാനം, നിഫ്റ്റി മീഡിയ 1.6 ശതമാനം എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എനർജ്ജി ഓഹരികൾ ഇന്നും നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. PowerGrid(+4.5%), Coal India(+4.5%), IOC(+3.6%), NTPC(+4%), IOC(+3.6%), BPCL(+2.1%), ONGC(+1.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ആഗോള തലത്തിലെ ഊർജ്ജ ക്ഷാമം വരാനിരിക്കുന്ന മൺസൂൺ കാലയളവിൽ ഊർജ്ജ വില വർദ്ധിക്കാൻ കാരണമായേക്കും.
ആഗോള ഊർജ്ജ ക്ഷാമവും വില വർദ്ധനവും ഇന്ത്യൻ ഊർജ്ജ മേഖലയിൽ അടുത്ത 10 വർഷത്തേക്ക് വലിയ മുന്നേറ്റത്തിന് കാരണമായേക്കും. മികച്ച ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
Power Finance Corporation(+5.4%), Rural Electrification Corp(+5%), Hindustan Petroleum(+5%), GAIL(+3.2%) എന്നിവയും നേട്ടം കെെവരിച്ചു.
Kotak Bank 1.7 ശക്തമായ മുന്നേറ്റം നടത്തി ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകി. PNB 2 ശതമാനം നേട്ടത്തിൽ അടച്ചു. ഇന്ത്യയ്ക്ക് എസ്.ബി.ഐക്ക് സമാനമായ നാല്, അഞ്ച് ബാങ്കുകൾ കൂടി വേണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
നിഫ്റ്റി ഐടി ഓഹരികൾ ഏറെയും നഷ്ടത്തിൽ അടച്ചു. TechM(-3.4%), Wipro(-2.1%), HCL Tech(-2%), Infosys(-1.9%) എന്നിവ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.
ടെലികോം ഓഹരികൾ ഏറെയും ഇന്ന് ലാഭമെടുപ്പിന് വിധേയമായി.
Bharti Airtel 3.6 ശതമാനവും Vodafone Idea 3.5 ശതമാനവും നഷ്ടത്തിൽ അടച്ചു. അതേസമയം Reliance 0.9 ശതമാനം നേട്ടത്തിൽ അടച്ചു. ടെലികോം മേഖലയുടെ പതനവും ഊർജ്ജ മേഖലയിലെ മുന്നേറ്റവും ഓഹരിയെ അസ്ഥിരമാക്കി നിർത്തി.
ഗോൾഡ്മാൻ സാക്സ് സ്റ്റോക്ക് ഡൗൺഗ്രേഡ് ചെയ്തതിന് പിന്നാലെ IndiGo 2.8 ശതമാനം നഷ്ടത്തിൽ അടച്ചു. SpiceJet ഓഹരിയും 1.6 ശതമാനം ഇടിഞ്ഞു.
ഗോവ ഷിപ്പ്യാർഡിൽ നിന്നും ഓർഡർ ലഭിച്ചതിന് പിന്നാലെ BHEL 5.9 ശതമാനം നേട്ടം കെെവരിച്ചു. Bharat Electronics Ltd 3.1 ശതമാനം നേട്ടം കെെവരിച്ചു.
ഫാർമ ഓഹരികൾ അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. സ്മാർട്ട് മണി മോശം പ്രകടനം കാഴ്ചവച്ച മേഖലയിലേക്ക് നിക്ഷേപം നടത്തിയതായി തോന്നുന്നു.
ഓക്ടോബർ 21ന് രണ്ടാം പാദ ഫലങ്ങൾ പുറത്തുവരാനിരിക്കെ JSW STEEL 1.8 ശതമാനം നേട്ടം കെെവരിച്ചു. Jindal Steel(+1%), SAIL(+1%), Tata Steel(+0.8%) എന്നീ സ്റ്റീൽ ഓഹരികളും ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Nifty CPSE 3 ശതമാനം നേട്ടം കെെവരിച്ചു. സെന്റെർ പബ്ലിക്ക് സെക്ടർ എന്റെർപ്രെെസ് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ആഗോള ഊർജ്ജ ക്ഷാമവും വില വർദ്ധനവും ഏറെ നാളായി ചർച്ചചെയ്യുന്ന കാര്യമാണ്. കടുത്ത മാനദണ്ഡങ്ങളും ആഗോള ഡിമാൻഡിലെ വർദ്ധനവുമാണ് വരും മാസങ്ങളിൽ പ്രതിന്ധിക്ക് കാരണമാകുന്നത്. ഊർജ്ജത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിനാൽ സർക്കാർ ഈ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകും.
ഊർജ്ജ ബിസിനസിലും, റീട്ടേയിൽ, ടെക്ക് ബിസിനസിലായും അടുത്ത 5,10 വർഷത്തേക്ക് റിലയൻസ് വെെവിദ്യമാർന്ന നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇത് ദീർഘകാല നിക്ഷേപത്തിനുള്ള വളരെ വലിയ സാധ്യതകൾ തുറന്ന് കാട്ടുന്നു.
17800 തകർന്നതിന് പിന്നാലെ വിപണിയിൽ ഒരു ഇടിവ് സംഭവിച്ചു. ഈ നില തകർത്താൽ വിപണി ഇടിയാൻ സാധ്യതയുണ്ടെന്ന് രാവിലെ ഞങ്ങൾ പറഞ്ഞിരുന്നു. അത് തന്നെയാണ് വിപണിയിൽ ഇന്ന് സംഭവിച്ചത്. യൂറോപ്യൻ സൂചിക, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള തലത്തിൽ വിപണിയിൽ ഇപ്പോഴും ലാഭമെടുപ്പ് തുടർന്നേക്കാം എന്നതിന്റെ സൂചനയാണിത്. നാളെ നിഫ്റ്റിക്ക് 17500 സപ്പോർട്ടായും 17800 പ്രതിരോധ രേഖയായും പരിഗണിക്കാവുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

