പ്രധാനതലക്കെട്ടുകൾ

Zomato: അഡ്വർടൈസിംഗ് ടെക്‌നോളജി കമ്പനിയായ അഡോൺമോയുടെ 19.48 ശതമാനം ഓഹരികൾ സ്വന്തമാക്കുവാനായി 112.20 കോടി രൂപ കമ്പനി നിക്ഷേപിക്കും. സോഫ്റ്റ്‌വെയർ സ്ഥാപനമായ അർബൻപൈപ്പർ ടെക്‌നോളജിയുടെ 5% ഓഹരിയും 37.38 കോടി രൂപയ്ക്ക് കമ്പനി വാങ്ങും.

Bharat Electronics: ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനിയുടെ അംഗീകൃത മൂലധനം നിലവിലുള്ള 250 കോടി രൂപയിൽ നിന്ന് 750 കോടി രൂപയായി ഉയർത്താനും അനുമതി നൽകിയിട്ടുണ്ട്.

HPCL: ‘HaPpyShop’ എന്ന ബ്രാൻഡ് നാമത്തിൽ രണ്ട് ഇന്ധനേതര കൺവീനിയൻസ് സ്റ്റോറുകൾ കൂടി തുറക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു.

Newgen: നമ്പർ തിയറി സോഫ്റ്റ്‌വെയറിന്റെ 100 ശതമാനം ഓഹരി മൂലധനം കമ്പനി സ്വന്തമാക്കി.

L&T: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 16.7 ശതമാനമായി ഇടിഞ്ഞു.

Marico: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 1 ശതമാനം ഉയർന്നു.

Kotak Mahindra Bank: ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 30.79 ശതമാനം വർധിച്ച് 3,402.74 കോടി രൂപയായി

ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ:

Tata Motors
Sun Pharma
UPL
BPCL
HPCL
IOC

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17237 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ ശക്തമായ മുന്നേറ്റം തുടർന്നു.  എന്നാൽ ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട വിൽപ്പനയെ തുടർന്ന് സൂചിക ദിവസത്തെ താഴ്ന്ന നില തകർത്ത് താഴേക്ക് വീണു. തുടർന്ന് ഫ്ലാറ്റായി 17102 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38270 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 38400ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ താഴേക്ക് വീണ സൂചിക നിരവധി സപ്പോർട്ടുകൾ തകർത്തു. തുടർന്ന് 293 പോയിന്റുകൾ/ 0.77 ശതമാനം മുകളിലായി 37689 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിക്കൊപ്പം നിഫ്റ്റി ഓട്ടോ(-0.60%) നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ ലാഭത്തിൽ അടച്ചു.

ആപ്പിൾ ഫലത്തിന്റെ പിന്തുണയിൽ യൂഎസ് വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തിയത്. ലൂണാർ ന്യൂ ഇയറിനെ തുടർന്ന് ചൈനയിലെയും ദക്ഷിണ കൊറിയയിലെയും മാർക്കറ്റ് ഇന്ന് അവധിയാണ്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 17,268-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,100, 17,000, 16,900, 16,820, 16,610 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,135, 17,200, 17,250, 17,300, 17,370, 17,530 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,700, 37,500, 37,380, 37,250, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 37,900, 38,000, 38,200, 38,350, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000, 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500, 16700 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബജറ്റിന് മുമ്പായി ബാങ്ക് നിഫ്റ്റിയിലെ ഒഐ വളരെ ശ്രദ്ധാപൂർവം ചിട്ടപ്പെടുത്തിയിട്ടുള്ളതായി കാണാം. ബാങ്ക് നിഫ്റ്റിയിൽ 39,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 20 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,045  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,359 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ആപ്പിളിന്റെ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ടെക്ക് ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇതേതുടർന്ന് യുഎസ് വിപണിയിൽ നിന്നും പോസിറ്റീവ് സൂചനയാണ് പ്രകടമാകുന്നത്. ഏഷ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ഉൽപ്പാദനത്തെക്കുറിച്ചുള്ള ചൈനീസ് സാമ്പത്തിക ഡാറ്റ മോശമായിരുന്നു. 

ബാങ്കിംഗ് ഓഹരികളിലേക്ക് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. കഴിഞ്ഞയാഴ്ച ആഗോള വിൽപ്പന രൂക്ഷമായിട്ടും ഈ മേഖല കരുത്ത് പ്രകടിപ്പിച്ചിരുന്നു. അടുത്ത ദിവസം ബജറ്റ് പ്രഖ്യാപനം ഉണ്ടാകും എന്നതിനാൽ തന്നെ ബാങ്കുകൾക്ക് ഈ ആഴ്ച നിർണായകമായേക്കും. കഴിഞ്ഞ ആഴ്ച 6 ശതമാനത്തിൽ ഏറെയാണ് ഐടി സൂചിക താഴേക്ക് വീണത്. എന്നാൽ വെള്ളിയാഴ്ച മേഖല ലാഭത്തിൽ അടച്ചു. നാസ്ഡാക് ലാഭത്തിൽ അടച്ചതും നിഫ്റ്റി ഐടിക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

ഇന്ത്യൻ വിപണിയിലെ ആഗോള സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് ഉക്രെയ്ൻ-റഷ്യ സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പിന്തുടരാവുന്നതാണ്. അടുത്തിടെ റഷ്യയ്‌ക്കെതിരായ ഉപരോധം യുകെ കർശനമാക്കിയിരുന്നു, ബ്രിട്ടൻ തെഹ് മേഖലയിൽ തങ്ങളുടെ വിന്യാസം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയും റഷ്യയും പരസ്‌പരം മുന്നറിയിപ്പ് നൽകിയതോടെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ എണ്ണവില 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.

ഇൻഫ്രാസ്ട്രക്ചർ ഔട്ട്‌പുട്ട് ഡാറ്റയും ധനക്കമ്മി ഡാറ്റയും ഇന്ന് പുറത്തുവരും. ചില പ്രധാന കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും പുറത്തുവരാനുണ്ട്.

പ്രെെസ് ആക്ഷനിലേക്ക് നോക്കിയാൽ നിഫ്റ്റി ദുർബലമായാണ് കാണപ്പെടുന്നത്. ബാങ്ക് നിഫ്റ്റി ശക്തമായി കാണപ്പെടുന്നു. ഗ്യാപ്പ് അപ്പിൽ തുറന്നതാൽ നിഫ്റ്റിക്ക് 17280-17320 എന്നിവ ശക്തമായ പ്രതിബന്ധമായി നിലകൊള്ളും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement