ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17695 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നാൽ 17730-800 എന്ന പ്രതിബന്ധം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. 170 പോയിന്റുകൾ താഴേക്ക് വീണ സൂചിക 17600ൽ സപ്പോർട്ട് രേഖപ്പെടുത്തി പതിയെ മുകളിലേക്ക് കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റുകൾ/0.06 ശതമാനം താഴെയായി 17655 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39892 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 40000 രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക താഴേക്ക് വീണ് 39564 രേഖപ്പെടുത്തി. സൂചിക തിരികെ കയറിയെങ്കിലും ഉച്ചയ്ക്ക് ശേഷം ഉണ്ടായ പതനത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 39666 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.  Nifty Metal (+1.3%) മേഖലാ സൂചിക ശക്തമായ മുന്നേറ്റം നടത്തി.

പ്രധാന ഏഷ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Bharti Airtel( +2.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Bajaj Finserv (-2.3%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Finance (-1%) ഓഹരി നഷ്ടത്തിൽ അടച്ചു.

250 കോടി രൂപയ്ക്ക് SenseHawk-ന്റെ 74 ശതമാനം ഓഹരി ഏറ്റെടുത്തതിന് പിന്നാലെ Reliance Industries (+1%) ഓഹരി നേട്ടത്തിൽ അടച്ചു.

NTPC (+2.4%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. Tata Power (+4.6%), Torrent Power (+1.3%), Adani Power (+4.5%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയിലേക്ക്  പിന്നാലെ Adani Power (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Ambuja Cements (+4.4%), ACC (+1.8%),Shree Cements (+1.6%) എന്നീ സിമന്റ് ഓഹരികളിൽ ശക്തമായ മുന്നേറ്റം കാണപ്പെട്ടു.

Shree Renuka (+7.7%), Balram Chini (+3.7%), EidParry (+3.9%), Dwarikesh (+4.2%), Dhampur Sugar (+3.5%), Andhra Sugar (+3.1%) എന്നീ ഷുഗർ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

RCF (+1.2%), NFL (+2%), FACT (+2.6%) എന്നീ വളം ഓഹരികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആവശ്യമെങ്കിൽ നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ ഡീമറ്റീരിയലൈസ് ചെയ്യാൻ തുടങ്ങുമെന്ന് ഐആർഡിഎഐ അറിയിച്ചു. എല്ലാ പുതിയ പോളിസികളും ഡീമാറ്റ് ഫോർമാറ്റിലായിരിക്കും ഉണ്ടാവുക. NSDL, CDSL (+2.2%) എന്നിവയുടെ സഹായത്തോടെ ആകും ഇത് നടക്കുക.

സെപ്റ്റംബർ 9ന് ഓഹരി തിരികെ വാങ്ങാൻ കമ്പനി തീരുമാനിച്ചതിന് പിന്നാലെ International Conveyors (+11.2%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

1345 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Kalpataru Power (+6.2%) ഓഹരി നേട്ടത്തിൽ അടച്ചു.

Apollo Tyres (+7%) ഓഹരി നേട്ടത്തിൽ അടച്ചു. CEAT (+3%), MRF (+1.1%),  JK Tyre (+8.2%) എന്നീ ടയർ ഓഹരികളും നേട്ടത്തിൽ അടച്ചു.

NDTV (-5%) ഓഹരി നഷ്ടത്തിൽ അടച്ച് ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ആഗോള വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി മിന്നുംപ്രകടനമാണ് കാഴ്ചവെക്കുന്നത്. നിഫ്റ്റി കഴിഞ്ഞ രണ്ട് ആഴ്ചയായി അസ്ഥിരമായി നിൽക്കുകയാണ്.

ഇന്നലെ മുതൽ സൂചിക 17600ന് മുകളിലായി തന്നെ ശക്തമായി നിലകൊള്ളുകയാണ്. എന്നാൽ 17720-800 എന്ന പ്രതിബന്ധം വളരെ ശക്തമാണ്. ശക്തമായ ലാഭമെടുപ്പിനുള്ള സാധ്യത ഇനിയും തള്ളികളയാനാകില്ല. ഈ ആഴ്ച സൂചിക 18000 മറികടക്കാനുള്ള സാധ്യത കുറവാണ്.

ഇന്ന് ബാങ്ക് നിഫ്റ്റി 40000 രേഖപ്പെടുത്തിയിരുന്നു. രാവിലെ സൂചികയിൽ രൂക്ഷമായ ചാഞ്ചാട്ടവും അനുഭവപ്പെട്ടിരുന്നു. ശ്രദ്ധിച്ച് മാത്രം സൂചികയിൽ വ്യാപാരം നടത്തുക. 39400 സൂചികയുടെ സപ്പോർട്ട് ആയി പരിഗണിക്കുക.

17800, 40000 എന്നിവ മറികടന്നാൽ നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ശക്തമായ നീക്കം കാണാവുന്നതാണ്.

റിലയൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഹെവിവെയിറ്റ് ഓഹരികളെ ആശ്രയിച്ച് ഇരിക്കും ഈ നീക്കത്തിനുള്ള സാധ്യത. റിലയൻസ് 2525ൽ ശക്തമായ സപ്പോർട്ട് എടുത്തതായി കാണാം. എന്നാൽ എച്ച്.ഡി.എഫ്.സി ബാങ്ക് 1520-30 എന്ന പ്രതിബന്ധം മറികടക്കേണ്ടതുണ്ട്.

മൂന്നാം പാദത്തിൽ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷിയിൽ ചൈനീസ് വിപണി മുകളിലേക്ക് കയറി.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement