ഇന്നത്തെ വിപണി വിശകലനം

വീണ്ടെടുക്കൽ തുടർന്ന് വിപണി.

വലിയ ഗ്യാപ്പ് അപ്പിൽ 16869 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 3 മണിവരെ 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രം വ്യാപാരം നടത്തിയിരുന്ന സൂചികയിൽ പിന്നീട് ബ്രേക്ക് ഔട്ട് ഉണ്ടായി. ഇന്നലത്തെ ഉയർന്ന നില അനായാസം മറികടക്കാൻ സാധിച്ചെങ്കിലും 17000 പരീക്ഷിക്കപ്പെട്ടില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 184 പോയിന്റുകൾ/ 1.10 ശതമാനം മുകളിലായി 16955 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ബാങ്ക് നിഫ്റ്റി
34865 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റിക്ക് സമാനമായി അവസാന നിമിഷം ബ്രേക്ക് ഔട്ട് നടത്തിയ ബാങ്ക് നിഫ്റ്റി 35000 മറികടന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 421 പോയിന്റുകൾ/ 1.22 ശതമാനം മുകളിലായി 35029 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് വീണ്ടും ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+2.9%), ഫാർമ(+2%), പി.എസ്.യു ബാങ്ക്(+1.7%), മെറ്റൽ (+1.7%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ യൂറോപ്യൻ വിപണികളും ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

MCX-ൽ അലുമിനിയം വില രണ്ട് മാസത്തെ ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ Hindalco(+4%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. National Aluminium(+4.8%) ഓഹരിയും നേട്ടത്തിൽ അടച്ചു.

മറ്റു മെറ്റൽ ഓഹരികളായ Hind Copper(+2.4%), Tata Steel(+2.1%), SAIL(+1.8%), Vedanta(+1.5%) എന്നിവയും ലാഭത്തിൽ അടച്ചു.

Tata Motors(+3.7%), Eicher Motors(+2.9%), Maruti(+1.4%) എന്നിവയ്ക്ക് ഒപ്പം നിഫ്റ്റി ഓട്ടോയിലെ എല്ലാ ഓഹരികളും ലാഭത്തിൽ അടച്ചു.

Reliance(+2.3%), ICICI Bank(+1.7%), LT(+2.3%), Bajaj Finance(+2.9%) എന്നിവ ലാഭത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ കമ്പനി ശക്തമായ വരുമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഐഎഫ്എൽ പറഞ്ഞതിന് പിന്നാലെ Divi’s Lab(+3.5%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 7 രൂപ വീതം ലാഭവിഹിതം നൽകിയതിന് പിന്നാലെ Powergrid(-2.4%) ഓഹരി നഷ്ടത്തിൽ അടച്ചു. നിഫ്റ്റി 50യിലെ മറ്റു ഓഹരികൾ ഒന്നും തന്നെ ഇന്ന് 1 ശതമാനത്തിൽ കൂടുതൽ താഴേക്ക് വീണില്ല.  

പിമവൻസെറിൻ ഗുളികകൾക്ക് യുഎസ്എഫ്ഡിഎയിൽ നിന്ന് താൽക്കാലിക അംഗീകാരം ലഭിച്ചതിന് പിന്നാലെ Zydus Cadila(+2.5%) ഓഹരി ലാഭത്തിൽ അടച്ചു.

നിക്ഷേപ ഉപദേഷ്ടാവ് അനിൽ സിംഗ്വിയെ ചെയർമാനായി നിയമിച്ചതിന് പിന്നാലെ IDFC(+7.9%) ഓഹരി നേട്ടത്തിൽ അടച്ചു. IDFC First Bank(+5%) ഓഹരിയും ലാഭത്തിൽ അടച്ചു.

കടപത്രവിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതിന് പിന്നാലെ Manappuram(+4.6%) ഓഹരി നേട്ടം കെെവരിച്ചു.

പോസിറ്റീവ് ബ്രോക്കറേജ് നോട്ടിനെ തുടർന്ന് GMR Infra(+7.5%), Motherson Sumi(+5.6%) എന്നിവ ലാഭത്തിൽ അടച്ചു.

പ്രൊമോട്ടർ ആർകെ ദമാനി ഓഹരി വർധിപ്പിക്കുന്നു എന്ന വാർത്തയെ തുടർന്ന് India Cements(+5.7%) ഓഹരി നേട്ടത്തിൽ അടച്ചു.

എല്ലാ റിയൽറ്റി ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. Brigade(+8.3%), Lodha(+6.6%), Prestige(+5.3%), Oberoi Realty(+3.6%) എന്നിവ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

അവസാന നിമിഷം ബ്രേക്ക് ഔട്ട് നടത്തി കൊണ്ട് വിപണി വീണ്ടും ശക്തി കെെവരിച്ചു. വിപണിയിൽ കാണപ്പെടുന്ന ശക്തമായ പുട്ട് ഒഐ ബിൽഡപ്പ് ഏറെ ആത്മവിശ്വാസം നൽകുന്നു. ഇന്നത്തെ ഓപ്ഷൻ ചെയിൻ നോക്കിയാൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും.

നാളത്തെ എക്സ്പെയറിക്കായി വിപണിയിൽ 16800 ശക്തമായ സപ്പോർട്ടായി ഉള്ളത് കാണാം. 17000ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കുമെന്നും ഓപ്ഷൻ ഡേറ്റ സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് മുകളിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചാൽ ഒരു ഷോർട്ട് കവറിംഗ് പ്രതീക്ഷിക്കാവുന്നതാണ്.

ICICI Bank, Reliance, Infosys എന്നീ ഓഹരികൾ നിഫ്റ്റി 50യിൽ നിന്നും വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധ്യതയുള്ളതായി കാണുന്നു. ലോകമെമ്പാടുമുള്ള ലോഹങ്ങളുടെ വില കുതിച്ചുയരുകയാണ്, ഇതിനാൽ വാച്ച്‌ലിസ്റ്റിലുള്ള തകർന്ന മെറ്റൽ ഓഹരികൾ മുന്നേറ്റം നടത്തിയേക്കാം.

നിഫ്റ്റി ഐടിയും ഉയർന്ന നിലയിൽ ബ്രേക്ക് ഔട്ടിന് തയ്യാറെടുത്ത് നിൽക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്തു അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement