ഇന്നത്തെ വിപണി വിശകലനം

ആഴ്ചയുടെ അവസാന ദിവസം നേരിയ ലാഭമെടുപ്പിന് വിധേയമായി വിപണി.

വലിയ ഗ്യാപ്പ് അപ്പിൽ 17155 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിലെ സപ്പോർട്ട് മറികടന്ന സൂചിക 16900 വരെയെത്തി. അവസാന നിമിഷം സൂചിക നേരിയ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 69 പോയിന്റുകൾ/ 0.40 ശതമാനം താഴെയായി 17003 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35327 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 700 പോയിന്റുകളിൽ ഏറെ താഴേക്ക് നീങ്ങി. ശേഷം അവസാന നിമിഷം വരെ സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 334 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 34857 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(+0.98%) മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. നിഫ്റ്റി പിഎസ്.യു ബാങ്ക്(-1.9%), നിഫ്റ്റി റിയൽറ്റി(-1.4%), ഫാർമ(-1.1%), ഓട്ടോ(-1%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാ തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഐടി ഓഹരികൾ നേട്ടം കെെവരിച്ച് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HCLTech(+3%), TechM(+2.3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

CoforgE(+3.4%)
, LTI(+108%), Mphasis(+1%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

അഞ്ച് മാസത്തെ താഴ്ന്ന നിലയിൽ വ്യാപാരം നടത്തിയതിന് പിന്നാലെ
SBI Life(+2%) ഓഹരി ഇന്ന് തിരികെ കയറി.

Data Patterns ഓഹരി 46 ശതമാനം പ്രീമിയത്തിൽ 856 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഐപിഒ വില 585 രൂപയായിരുന്നു. ഓഹരി 49 ശതമാനം നേട്ടത്തിൽ 755ൽ അടച്ചു.

ഓട്ടോ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.   Eicher(-1.7%), M&M(-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

സാമ്പത്തിക ഓഹരികളായ Axis Bank(-1.6%), Bajaj Finserv(-1.5%), Kotak Bank(-1.5%),HDFC(-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു. ഇന്നലെ നേട്ടം കെെവരിച്ചതിന് പിന്നാലെ L&T Finance(-6.9%), Shriram Transport(-2.7%), Muthoot Finance(-1.4%) and Chola Fin(-3.6%) എന്നീ ഓഹരികൾ ഇന്ന് താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

ഓക്ടോബർ 19 മുതൽ നിഫ്റ്റി താഴേക്കാണ് വ്യാപാരം നടത്തുന്നത്. വിപണി മുകളിലേക്ക് കയറുമ്പോൾ എല്ലാം തന്നെ വിൽപ്പന സമ്മർദ്ദം ഉണ്ടാകുന്നത് കാണാം.

രാവിലെ കാണപ്പെട്ട ഗ്യാപ്പ് അപ്പ് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല. ക്രിസ്മസ് ആയതിനാൽ ആഗോള ആഭ്യന്തര വിപണികളിൽ വോള്യം കുറവായിരുന്നതായി കാണാം.

ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചപ്പോഴും ഡിസംബർ മാസം നഷ്ടത്തിലാണ് നിഫ്റ്റിയുള്ളത്. ഇന്നത്തെ ഉയർന്ന നിലയെന്നത് ഡിസംബർ ഒന്നിന് നിഫ്റ്റി നിന്നിരുന്ന അതേ നില തന്നെയാണ്. വിദേശ നിക്ഷേപകരുടെ വിൽപന അടുത്ത ആഴ്‌ചയും അടുത്ത വർഷത്തിന്റെ തുടക്കവും തുടർന്നാൽ പൊസിഷനൽ വ്യാപാരികൾ പ്രതിസന്ധിയിലായേക്കും.

നിലവിലെ താഴേക്കുള്ള ചാനലിൽ നിന്നും ഒരു ബ്രേക്ക് ഔട്ട് ഉണ്ടായാൽ മാത്രമെ നിഫ്റ്റിയിൽ ഒരു അപ്പ് ട്രേൻഡിനുള്ള സാധ്യതയുള്ളു.

ഏവർക്കും ക്രിസ്മസ് ആശംസകൾ.

ഡിസംബർ മാസം നിങ്ങൾക്ക് എങ്ങനെയുണ്ടായിരുന്നു? കമന്റ് ചെയ്തു അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement