ന്യൂസ് ഷോട്ടുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) മീറ്റിംഗിന്റെ വെളിച്ചത്തിൽ ബാങ്ക്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽ എസ്റ്റേറ്റ് സ്റ്റോക്കുകൾ (റേറ്റ് സെൻ‌സിറ്റീവ് സ്റ്റോക്കുകൾ) ഇന്ന് കാര്യമായി നീങ്ങാൻ സാധ്യത ഉണ്ട്.

നിക്ഷേപം നടത്താൻ ക്ലിക്സ് ക്യാപിറ്റൽ സജീവമായി താൽപര്യം കാണിക്കുന്നതിനാൽ മൂലധനം ഇല്ലാതെ വലയുന്ന ലക്ഷ്മി വിലാസ് ബാങ്കിന് ആശ്വാസം ലഭിച്ചു.

ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇയിലെ ബിസിനസുകാരനായ മുറാരി ലാൽ ജലന്റെയും കൺസോർഷ്യം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമായ ജെറ്റ് എയർവേയ്‌സിൽ ആയിരം കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ കൺവേർട്ടിബിൾ അല്ലാത്ത ഡിബഞ്ചറുകൾ (എൻസിഡി) അനുവദിച്ചുകൊണ്ട് അദാനി എന്റർപ്രൈസസ് 125 കോടി രൂപ സമാഹരിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള എൻ‌ടി‌പി‌സി അതിന്റെ പുനരുപയോഗ ഊർജ്ജ ബിസിനസ്സിനായി ഒരു അനുബന്ധ സ്ഥാപനത്തെ (subsidiary) രൂപീകരിച്ചു.

ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസ് മൊബൈൽ ഫോണുകൾ assemble ചെയ്യുന്നതിനുള്ള മൂന്നാമത്തെ സമർപ്പിത പ്ലാന്റ് പദ്ധതി ഇട്ടിട്ടുണ്ട്. 75 കോടി മുതൽ മുടക്കിൽ അടുത്ത ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും.

ക്ലൗഡ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് പ്രൊവൈഡർ മജെസ്കോയുടെ ബോർഡ് 631.26 കോടി രൂപ വരെ ഓഹരി തിരിച്ചുവാങ്ങൽ (share buyback) പദ്ധതിക്ക് അംഗീകാരം നൽകി. ടെണ്ടർ ഓഫർ റൂട്ടിലൂടെയാണ് തിരിച്ചുവാങ്ങൽ നടത്തുകയെന്ന് കമ്പനി അറിയിച്ചു.

ഗുജറാത്ത് പ്ലാന്റിൽ 0.7 എംടിപി‌എ ഗ്രേ സിമൻറ് പൊടിക്കാനുള്ള ശേഷി ജെ‌കെ സിമൻറ് വിജയകരമായി കമ്മീഷൻ ചെയ്തു. ഒക്ടോബർ 8 മുതൽ വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ചു.

ബൾക്ക് സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്നതിനും സംവിധാനങ്ങൾ ആരംഭിക്കുന്നതിനുമായി 447 കോടി രൂപയുടെ ഓർഡർ സോളാർ ഇൻഡസ്ട്രീസിന് തെലങ്കാന സർക്കാരിൽ നിന്ന് ലഭിച്ചു.

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ഇന്നലെ നിഫ്റ്റി 11,800 കടന്ന് 11,900 പരീക്ഷിച്ചു, അങ്ങനെ ഒരു പുതിയ പോസ്റ്റ് COVID ഉയരത്തിലെത്തി! രസകരമെന്നു പറയട്ടെ, നിഫ്റ്റി ഒരു ഡോജി സ്റ്റാർ candlestick പാറ്റേൺ രൂപീകരിച്ചു, ഇത് വിപണിയിലെ അവ്യക്തതയെ സൂചിപ്പിക്കുന്നു. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

നിഫ്റ്റിയിൽ ഒരു ഡോജി സ്റ്റാർ candlestick ആയതിനാൽ വിപണിയിൽ എന്തും സംഭവിക്കാം. വിപണിയിൽ അവ്യക്തതയുണ്ട്. കൂടാതെ, പ്രോഫിറ്റ് ബുക്കിംഗിന് എപ്പോൾ വേണമെങ്കിലും ശക്തമായി തുടരാം.

ബാങ്ക് നിഫ്റ്റി ഇപ്പോൾ 23,000നു മുകളിൽ വ്യാപാരം നടത്തുന്നു. മുന്നോട്ട് പോകുമ്പോൾ ഈ ലെവൽ ഒരു നല്ല സപ്പോർട്ട് ആയി പ്രവർത്തിക്കും.

നിഫ്ടിയിൽ 11,800 ഇപ്പോൾ ഒരു സപ്പോർട്ട് ആയി പ്രവർത്തിക്കും. ഇത് ഇന്നലെ സാധൂകരിച്ചു. അതിനാൽ, ഇന്ന് വിപണി താഴേക്ക് നീങ്ങുകയും 11,800 തകർക്കപ്പെടുകയും ചെയ്താൽ, നിഫ്റ്റിയിൽ ഒരു വീഴ്ച നമ്മൾ കണ്ടേക്കാം.

11,900 ഇന്നലെ മികച്ച റെസിസ്റ്റൻസ് ആയി പ്രവർത്തിച്ചു. അതിനാൽ, ഇന്ന് നിഫ്റ്റി 11,900 ന് മുകളിലേക്ക് നീങ്ങുകയാണെങ്കിൽ, നമുക്ക് ഉയർന്ന ഉയരങ്ങൾ കാണാൻ കഴിയും.

യുഎസ് മാർക്കറ്റുകൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ കൂടുതലും ഉയർന്ന് ആണ് ക്ലോസ് ചെയ്തത്. എസ്‌ജി‌എക്സ് നിഫ്റ്റി 11,873 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് 25 പോയിൻറ് കൂടുതലാണ്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ ഗ്യാപ് അപ്പ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

നിഫ്റ്റി ഇന്ന് 11,800 നും 11,950 നും ഇടയിൽ വ്യാപാരം നടത്തും. 11,870, 11,850 എന്നിടത്ത് സപ്പോർട്ട് ഉണ്ട്. 11,900, 11,950 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.

ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,000ലും, തുടർന്ന് 11,500ലും.

978.37 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) നെറ്റ് വാങ്ങിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) നെറ്റ് 19.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വളരെക്കാലത്തിന് ശേഷമാണ് രണ്ടു പേരും ഒരുമിച്ച് വാങ്ങുന്നവരായി അവസാനിക്കുന്നത്.

ഐടി, ഓട്ടോ, ബാങ്ക് ഓഹരികളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉണ്ട്.

നിഫ്റ്റി തീർച്ചയായും വളരെ നിർണായക സ്ഥാനത്താണ്. ഇന്ന് 11,900 അല്ലെങ്കിൽ 11,800 കടക്കുന്നുണ്ടോ എന്ന് നോക്കാം. ദിവസത്തിന് എല്ലാ ആശംസകളും!

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement