പ്രധാനതലക്കെട്ടുകൾ
Bharat Petroleum: 2400 കോടി രൂപയ്ക്ക് ഭാരത് ഓമാന്റെ 36.62 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
BOI AXA ഇൻവെസ്റ്റ്മെൻറ് മാനേജർസിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിന് Bank of India– ക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി.
ഓഫർ ഫോർ സെയിലിലൂടെ National Fertilizers-ന്റെ 20 ശതമാനം ഓഹരികൾ സർക്കാർ വിൽക്കും.
Magma Fincorp –ന്റെ 60 ശതമാനം ഓഹരികളും 3,456 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അദർ പൂനവല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനി Rising Sun Holdings വ്യക്തമാക്കി.
TCS: ആമസോൺ വെബ് സർവീസുമായി (AWS) കെെകോർക്കനൊരുങ്ങി ടി.സി.എസ്.
Shriram City Union Finance: എൻ.സി.ഡി വിതരണത്തിലൂടെ കമ്പനി 125 കോടി രൂപ സമാഹരിക്കും.
Raymond: 10 ലക്ഷം രൂപ വീതം മുഖവിലയുള്ള 2000 സുരക്ഷിത എൻ.സി.ഡികൾ കമ്പനി അനുവദിച്ചു.
Titan: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 420 കോടി രൂപയായി രേഖപ്പെടുത്തി. അറ്റാദായം പ്രതീക്ഷിച്ച ഉയരത്തിൽ എത്തിയിലെങ്കിലും കമ്പനിയുടെ വാർഷിക വരുമാനം അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് അപ്പുറം ഉയർന്നു.
Indraprastha Gas: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്ന് 334.87 കോടി രൂപയായി. പോയവർഷം ഇത് 283.59 കോടി രൂപയായിരുന്നു.
Renuka Sugars: വിപുലീകരണ പദ്ധതികൾക്കായി കമ്പനി 200 കോടി രൂപ നിക്ഷേപിക്കും.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
- ITC
- ACC
- Ashok Leyland
- MRF
- Bayer Crop Science
- Bosch
- Piramal Enterprises
- Petronet LNG
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റി കഴിഞ്ഞ ദിവസം അസ്ഥിരമായ ചാഞ്ചാട്ടം കാഴ്ചവച്ചിരുന്നു. 15000 എന്ന ശക്തമായ സപ്പോർട്ട് സൂചിക നിരവധി തവണ പരീക്ഷിച്ചെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പണം വാരി എറിഞ്ഞതിനാൽ ഇത് തകർക്കാനായില്ല. തുടർന്ന് നിഫ്റ്റി 15100 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
അസ്ഥിരമായി നിന്ന ബാങ്ക് നിഫ്റ്റി കൃത്യമായി 35600-36600 എന്ന റെയിന്ജിലാണ് കഴിഞ്ഞ 4 ദിവസമായി വ്യാപാരം നടത്തി വരുന്നത്. ഇന്നലെ സൂചിക ഇതിന്റെ ഏറ്റവും താഴ്ന്ന നില പരീക്ഷിച്ചുവെങ്കിലും ഇത് തകർക്കപെട്ടില്ല. ഇന്ന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.
രണ്ട് ദിവസം അസ്ഥിരമായി തുടർന്നതിന് ശേഷം വിപണി ഇന്ന് ചുവന്ന നിറത്തിലാണ് കാണപെടുന്നത്.
യുഎസ് വിപണി നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികളും ഇന്നലെ ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ എല്ലാം ഫ്ലാറ്റായിട്ടാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 15,070,-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
വരും ദിവസങ്ങളിൽ നിഫ്റ്റി 15200,15260 എന്ന ശക്തമായ പ്രതിരോധം ( resistance) നേരിടും. താഴേക്ക് പോയാൽ 15000 എന്നത് ശക്തമായ ഒരു സപ്പോർട്ടാണ്. എന്നാൽ ആഗോള സ്ഥിതിഗതികൾ വിലയിരുത്തി സൂചിക ഇന്നലെ നിരവധി തവണ 15000 പരീക്ഷിച്ചു. ഇന്ന് ഇത് തകർക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?
15,300, 15,200 എന്നിവിടങ്ങളിൽ ഇന്നത്തെ ഉയർന്ന കാൾ ഓപ്പൺ ഇൻന്റെറെസ്റ്റ് കാണപ്പെടുന്നു. 14,500, 15000 എന്നിവിടങ്ങളിൽ ഉയർന്ന പുട്ട് ഓപ്പൺ ഇൻന്റെറെസ്റ്റും കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,786 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്ന് 2,075 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓഹരികൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനാൽ വിപണി ഇന്ന് മുകളിലേക്ക് പോകാൻ സാധ്യത വളരെ കുറവാണ്. അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിച്ചാൽ വിപണി വലിയ ഒരു തിരുത്തലിന് സാക്ഷ്യം വഹിച്ചേക്കും.
കഴിഞ്ഞ ദിവസം അവസാന മണിക്കൂറുകളിൽ Reliance ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 1980-2000 എന്ന റെസിസ്റ്റൻസിൽ നിൽക്കുകയാണ് കമ്പനി. അതിൽ ശ്രദ്ധിക്കാണം. കഴിഞ്ഞ ദിവസങ്ങളിലായി താഴേക്ക് പോകുന്ന HDFC Bank -നെയും ശ്രദ്ധിക്കേണ്ടതുണ്ട്.
15000-15260-നും ഇടയിൽ വിപണി അസ്ഥിരമായി നിൽക്കുന്നത് കണ്ടേക്കാം. ഇത് തുടരാനാണ് സാധ്യത. ഈ നില തകർക്കപ്പെട്ടൽ
നിഫ്റ്റിയുടെ ട്രെന്റ് മനസിലാക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

