ഐഷർ മോട്ടോഴ്സ് ക്യു 3 ഫലം: അറ്റാദായം 7 ശതമാനം വർദ്ധിച്ച് 533 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഐഷർ മോട്ടോഴ്സിന്റെ അറ്റാദായം 7 ശതമാനം ഉയർന്ന് 533 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 19 ശതമാനം ഉയർന്ന് 2828 കോടി രൂപയായി. റോയൽ എൻഫീൽഡ് വിൽപ്പന 5 ശതമാനം ഉയർന്ന് 2 ലക്ഷം യൂണിറ്റായി.
വിമാന സർവീസുകൾക്കുള്ള പ്രെെസ് ബ്രാൻഡുകൾ പിൻവലിച്ചേക്കും
കൊവിഡിന് മുമ്പുള്ള നിലയിലെത്തിയാൽ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രെെസ് ബ്രാൻഡുകൾ പിൻവലിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് യാത്രാ സമയത്തെ അടിസ്ഥാനമാക്കി വിമാന ടിക്കറ്റുകൾക്ക് കുറഞ്ഞതും കൂടിയതുമായ നിരക്ക് ഏർപ്പെടുത്തിയിരുന്നു.
ഹിൻഡാൽകോ ക്യു 3 ഫലം : അറ്റാദായം 76 ശതമാനം ഉയർന്ന് 340 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഹിൻഡാൽകോയുടെ പ്രതിവർഷ അറ്റാദായം 76 ശതമാനം ഉയർന്ന് 340 കോടി രൂപയായി. വരുമാനം 11 ശതമാനം ഉയർന്ന് 11351 കോടി രൂപയായി. കമ്പനിയുടെ മാർജിൻ 12.6 ശതമാനത്തിൽ നിന്ന് ഉയർന്ന് 15.8 ശതമാനമായി.
സ്പൈസ് ജെറ്റ് ക്യു 3 ഫലം: 67 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി
ഡിസംബറിലെ മൂന്നാം പാദത്തിൽ സ്പൈസ് ജെറ്റ് 67 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 78 കോടി രൂപയുടെ ലാഭം നേടിയിരുന്നു. രണ്ടാം പാദത്തിൽ 108 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടിരുന്നത്.
ടൈറ്റൻ ക്യു 3 ഫലം: അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 419 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ടെെറ്റാന്റെ അറ്റാദായം 11 ഇടിഞ്ഞ് 419 കോടി രൂപയായി. വരുമാനം 17 ശതമാനം വർദ്ധിച്ച് 7287 കോടി രൂപയായി. ആഭരണ വിൽപ്പനയിൽ നിന്നുമാണ് കമ്പനിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.
കടപത്രങ്ങളിലൂടെ 2220 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐആർബി ഇൻഫ്ര
കടപത്രങ്ങളിലൂടെ 2220 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐആർബി ഇൻഫ്ര. ഇതിന്റെ ഭാഗമായി ഇന്ത്യ ടോൾ റോഡുകളുമായി കമ്പനി കരാറിൽ ഏർപ്പെട്ടു. തുക നിലവിലെ 1600 കോടി രൂപ വായ്പ തിരിച്ചടവിനായി ഉപയോഗിക്കും.
ഗെയിൽ ക്യു 3 ഫലം: അറ്റാദായം 18.9 ശതമാനം ഉയർന്ന് 1,487.3 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഗെയിലിന്റെ പ്രതിവർഷ അറ്റാദായം 18 ശതമാനം ഉയർന്ന് 1487 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13 കുറഞ്ഞ് 15454 കോടി രൂപയായി.
പോളിപ്ലെക്സ് ക്യു 3 ഫലം: അറ്റാദായത്തിന് 81 ശതമാനം ഉയർച്ച, ഓരോ ഷെയറിനും 100 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
ഡിസംബറിലെ മൂന്നാം പാദത്തിൽ പോളിപ്ലെക്സിന്റെ അറ്റാദായം 81 ശതമാനം ഉയർന്ന് 224 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13 ശതമാനം ഉയർന്നു. കമ്പനി ഓഹരിക്ക് 100 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ ക്യു 3 ഫലം: അറ്റാദായം 541 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 541 കോടി രൂപയായി. പലിശ ഇനത്തിലുള്ള പ്രതിവർഷ വരുമാനം 9 ശതമാനം ഉയർന്ന് 3740 കോടി രൂപയായി.
എബിബി ഇന്ത്യ ക്യു 4 ഫലം: അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 62 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ എബിബി ഇന്ത്യയുടെ അറ്റാദായം 4 ശതമാനം കുറഞ്ഞ് 62 കോടി രൂപയായി. പോയവർഷം ഇത് 65 കോടി രൂപയായിരുന്നു. പ്രതിവർഷ വരുമാനം 1701 കോടി രൂപയായി കുറഞ്ഞു. അതേസമയം ഓഹരിക്ക് 5 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

