ന്യൂസ് ഷോട്ടുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി ദിനേശ് കുമാർ ഖാരയെ സർക്കാർ നിയമിച്ചു. ഈ റോളിന് മുമ്പ് 3 വർഷം എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 5 അസോസിയേറ്റ് സ്റ്റേറ്റ് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984 ൽ പ്രൊബേഷണറി ഓഫീസറായി ആണ് അദ്ദേഹം എസ്ബിഐയിൽ ചേർന്നത്.
അബുദാബിയുടെ ഗവണ്മെന്റ് ഫണ്ട് 5,512 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും.
റിസർവ് ബാങ്ക് ഒക്ടോബർ 9 ന് ധനനയം (Monetary Policy) പ്രഖ്യാപിക്കും.
പ്രൊഡക്ഷൻ ലിങ്ക്ഡ് സ്കീമിൽ ആഭ്യന്തര മൊബൈൽ ഫോൺ നിർമ്മാണ പങ്കാളിയായി ഡിക്സൺ ടെക്കിന്റെ കീഴിലെ പാഡ്ജെറ്റ് ഇലക്ട്രോണിക്സിനെ തിരഞ്ഞെടുത്തു. കമ്പനി രണ്ട് സ്ലോട്ടുകൾക്ക് അപേക്ഷിക്കുകയും ഒരെണ്ണം കിട്ടുകയും ചെയ്തു. മേൽപ്പറഞ്ഞ സ്കീമിനു കീഴിൽ ഒപ്റ്റിമസ് ഇൻഫ്രാകോമിന് ഒരു സ്ലോട്ട് അനുവദിച്ചു.
ടിസിഎസ് അതിന്റെ രണ്ടാം ക്വാർട്ടർ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സെപ്റ്റംബർ പാദത്തിലെ ലാഭത്തിൽ 8-15 ശതമാനം വർധനയാണ് വിപണി പ്രതീക്ഷിക്കുന്നത്.
മഹാനഗർ ഗ്യാസ് സിഎൻജിയുടെയും പിഎൻജിയുടെയും റീട്ടെയിൽ വില കുറച്ചു. സിഎൻജിയുടെ വില കിലോഗ്രാമിന് 1.05 രൂപ കുറച്ചപ്പോൾ, പിഎൻജിയുടെ അതേ നിരക്ക് മുംബൈയിലും പരിസരത്തും ഒരു സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററിന് 0.70 രൂപ കുറച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎൽഎസ്എസ്) പ്രകാരം എൽഐസി ഹൗസിങ് ഫിനാൻസ് 2,115 കോടി രൂപയുടെ സബ്സിഡികൾ 2017 മുതൽ വിതരണം ചെയ്തു.
വാക്സിനുകൾ പോലുള്ള വസ്തുക്കളുടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിന് ലൈഫ് സയൻസസ്, ക്ലിനിക്കൽ ട്രയൽസ് മേഖല, കോൾഡ് ചെയിൻ സേവനങ്ങൾ എന്നിവയ്ക്കായി ബ്ലൂ ഡാർട്ട് ഒരു സമ്പൂർണ്ണ ശീതീകരിച്ച വിതരണ ശൃംഖല വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനമായ ഫ്യൂച്ചർ കൺസ്യൂമർ ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകളുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി.
തമിഴ്നാട്ടിൽ 9,200 കോടി രൂപയുടെ ദേശീയപാത പദ്ധതിക്കായി കെഎൻആർ കൺസ്ട്രക്ഷന് എൻഎച്ച്എഐയിൽ നിന്ന് അനുമതി ലഭിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോക്സ് ആൻഡ് കിംഗ്സ് ഗ്രൂപ്പ് CFO അനിൽ ഖണ്ടേവാളിനെയും കമ്പനിയുടെ ഇന്റേണൽ ഓഡിറ്റർമാരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
നിഫ്റ്റി തികച്ചും ശക്തമാണ്. ഇന്നലെ 11,560, 11,600 എന്ന resistanceകൾ മറികടന്ന് 11,680 വരെ എത്തി. വാസ്തവത്തിൽ 7 ട്രേഡിങ്ങ് സെഷനുകളിൽ നിഫ്റ്റി 900 പോയിൻറ് ഉയർന്നു! ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.
ഞാൻ ഇന്നലെ പറഞ്ഞതുപോലെ, ബാങ്ക് നിഫ്റ്റി ഉയർന്നു. ഇന്നലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ബാങ്ക് നിഫ്റ്റി ആയിരുന്നു.
ഇപ്പോൾ 11,600 നിഫ്റ്റി തകർത്തു, അടുത്ത ലക്ഷ്യം 11,800 ആണ്, അവിടെ ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.
രസകരമെന്നു പറയട്ടെ, റിലയൻസ് റീട്ടെയിലിലേക്ക് വളരെയധികം നിക്ഷേപങ്ങൾ വന്നിട്ടും റിലയൻസ് സമീപകാലത്ത് ഒരു വലിയ മുന്നേറ്റം നൽകിയിട്ടില്ല. എന്നിട്ടും നിഫ്റ്റിക്ക് 900 പോയിന്റ് ഉയരാൻ കഴിഞ്ഞു. അത് നിഫ്റ്റിയിലെ ശക്തിയെ സൂചിപ്പിക്കുന്നു. കൂടാതെ, റിലയൻസ് ശക്തമായി മുന്നേറാൻ തുടങ്ങിയാൽ, നിഫ്റ്റി ഉടൻ തന്നെ 12,000 ൽ എത്തുന്നത് നമ്മൾ കണ്ടേക്കാം.
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പൂർണമായി ആരോഗ്യം കൈവരിച്ചിട്ടില്ല. അദ്ദേഹത്തിൽ നിന്നുള്ള ഏതെങ്കിലും മോശം വാർത്തകൾ വിപണിയിൽ പ്രശ്നമുണ്ടാക്കും.
സാമ്പത്തിക ഉത്തേജനം നവംബറിലേക്ക് വൈകിയതിനാൽ യുഎസ് മാർക്കറ്റുകൾ ഇടിഞ്ഞു. ഏഷ്യൻ വിപണികൾ കൂടുതലും ഉയർന്നിട്ട് ആണ് ഉള്ളത്. എസ്ജിഎക്സ് നിഫ്റ്റി 11,698 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് 23 പോയിൻറ് കൂടുതലാണ്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഉയർന്ന ഓപ്പണിങ്ങിനെ സൂചിപ്പിക്കുന്നു.
നിഫ്റ്റി ഇന്ന് 11,600 നും 11,800 നും ഇടയിൽ വ്യാപാരം നടത്തും. 11,680, 11,650 എന്നിടത്തു സപ്പോർട്ട് ഉണ്ട് . 11,700, 11,750 എന്നിടത്തു റെസിസ്റ്റൻസ് ഉണ്ട്.
ഏറ്റവും ഉയർന്ന call open interest 12,000ലും, തുടർന്ന് 12,500ലും. ഏറ്റവും ഉയർന്ന put open interest 10,500ലും, തുടർന്ന് 11,000ലും.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) നെറ്റ് 1,101.76 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 934.84 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രണ്ടാം ക്വാർട്ടർ ഫലങ്ങളുടെ സീസൺ ഇന്ന് TCSന്റെ ഫലവുമായി ആരംഭിക്കുന്നു. ഐടി ഓഹരികൾ ഇന്ന് ശ്രദ്ധിക്കേണ്ടത് ആണ്.
നിഫ്റ്റി തീർച്ചയായും വളരെ നിർണായക ലെവലിൽ ആണ് ഉള്ളത്. 11,800 ശക്തമായി തകർക്കാനും അതിന് മുകളിൽ നിലനിൽക്കാനും കഴിയുമോ എന്ന് നോക്കാം. എല്ലാ ആശംസകളും!

