ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണ് വിപണി.
ഗ്യാപ്പ് അപ്പിൽ 16763 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയാൻ ശ്രമം നടത്തി. 16800ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തിയ നിഫ്റ്റി താഴേക്ക് വീഴുന്നതിന് മുമ്പായി 100 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴ്ചവച്ചത്. അവസാന നിമിഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 250 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 43 പോയിന്റുകൾ/0.26 ശതമാനം താഴെയായി 16584 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35933 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീഴാൻ ആരംഭിച്ചു. 35500ന് അടുത്തായി ഒരു മണിയോടെ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടും താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 800 പോയിന്റുകളുടെ പതനമാണ് സൂചിക കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 338 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 35275 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(0.37%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ(-1.82%),നിഫ്റ്റി മീഡിയ(-1.52%), നിഫ്റ്റി മെറ്റൽ(-1.27%), നിഫ്റ്റി പിഎസ്.യു ബാങ്ക്(-1.42%) എന്നിവ ഒരു ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക്(-0.95), നിഫ്റ്റി ഫിൻസെർവ്(-0.71%) എന്നീ സൂചികകളും നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ അടച്ചു.
നിർണായക നീക്കങ്ങൾ
Reliance ഓഹരി 2 ശതമാനത്തിൽ ഏറെ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 1.5 ശതമാനം ദൂരെയാണുള്ളത്.
അൾട്രാടെക്കിന്റെ ഇൻവസ്റ്റ്മെന്റ് പദ്ധതിക്ക് പിന്നാലെ Grasim(-6.50%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് വീണ് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
അൾട്രാടെക്കിൽ നിന്ന് 12,800 കോടി രൂപയുടെ ശേഷി വിപുലീകരണ പദ്ധതിക്ക് തുടക്കമിട്ടു കൊണ്ട് സിമന്റ് മേഖലയിലേക്കുള്ള അദാനിയുടെ കടന്നുവരവിന് പിന്നാലെ സിമന്റ് ഓഹരികളായ UltraTech Cement(-5.48%), Shree Cement(-4.61%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.
Ramco Cements, JK Cement, Dalmia Bharat എന്നീ ഓഹരികളും 8 മുതൽ 10 ശതമാനം വരെ നഷ്ടത്തിൽ അടച്ചു.
Aether Industries ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു. ഓഹരി ഒന്നിന് 715 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. 624 രൂപയായിരുന്നു ഇഷ്യു വില. 775 രൂപയിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.
വിപണി മുന്നിലേക്ക്
റിലയൻസിന്റെ പിന്തുണയോടെ നിഫ്റ്റി വീണ്ടും മുകളിലേക്ക് കയറുന്നത് കാണാം. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 2 ശതമാനം മാത്രം ദുരെയാണുള്ളത്. ആഴ്ചയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച സൂചിക ഇപ്പോഴും 1 ശതമാനം ലാഭത്തിലാണുള്ളത്.
ഈ കഴിഞ്ഞ ആഴ്ച ശരിക്കും രസകരമായിരുന്നു. വിപണി മുകളിലേക്കും താഴേക്കും നീങ്ങി കൊണ്ട് ശക്തമായ ചാഞ്ചാട്ടമാണ് കാഴ്ചവച്ചത്. ഇന്ന് നിഫ്റ്റി 200 ദിവസത്തെ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിൽ തട്ടി താഴേക്ക് വീണു. 16800 എന്ന സോൺ സൂചികയ്ക്ക് വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇത് ചാർട്ട് നോക്കിയാൽ നിങ്ങൾക്ക് മനസിലാകും.
വീണ്ടെടുക്കൽ വേളയിൽ ബാങ്ക് നിഫ്റ്റി പൊതുവിപണിയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

