ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൌണിൽ 43 പോയിന്റുകൾക്ക് താഴെയായി 17740 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 1.30 വരെ താഴേക്ക് വീഴാതെ നിന്നെങ്കിലും ശേഷം 17650 എന്ന സപ്പോർട്ടിലേക്ക് കുത്തനെ വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 109 പോയിന്റുകൾ/ 0.62 ശതമാനം താഴെയായി 17674 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37591 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി. എന്നാൽ 37900ൽ സൂചികയിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 1 ശതമാനം താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 138 പോയിന്റുകൾ/ 0.37 ശതമാനം താഴെയായി 37613 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(-1.4%), നിഫ്റ്റി മീഡിയ (+1.3%), നിഫ്റ്റി റിയൽറ്റി (+1.1%) ഒരു ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.
Hong Kong (-3%), China (-2.6%) എന്നീ വിപണികൾ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Grasim(+2.7%) ഓഹരി തിരികെ കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Ambuja Cements(+6.7%), ACC (+2.8%), India Cements (+1.9%), JK Lakshmi (+3.5%), Orient Cements (+2.1%) എന്നീ സിമന്റ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
ഓയിൽ ഓഹരികളായ IOC(+1.8%), BPCL (+1%), Hind Petro (+1.7%) ഒരു ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.
വൈകിട്ട് മൂന്ന് മണിക്ക് ശേഷം Sun TV (+3.3%) ഓഹരി മികച്ച വോള്യത്തിൽ മുന്നേറ്റം നടത്തി.
നാലാം പാദ ഫലങ്ങൾ വരാനിരിക്കെ പ്രധാന ഐടി ഓഹരികളായ HCL Tech (-2.7%), LT (-2.7%), INFY (-2.6%), Wipro (-2.1%) എന്നിവ ഇന്ന് താഴേക്ക് നീങ്ങി. TCS-ന്റെ ഫലം ഇന്ന് പുറത്തുവരും. ഇൻഫി ഫലം ബുധനാഴ്ച പുറത്തുവന്നേക്കും.
Veranda Industries എൻഎസ്ഇയിൽ ഓഹരിക്ക് 131 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തു. അതേസമയം ബിഎസ്ഇയിൽ 158 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തു. ഓഹരിയുടെ വിതരണ വില 137 രൂപയായിരുന്നു.
DBL (+6%), BDL (+6.3%) എന്നിവയിൽ ശക്തമായ മുന്നേറ്റം അനുഭവപ്പെട്ടു.
Shree Renuka Sugar (+13.8%) ഓഹരി ഡേറ്റ് ടു ഇക്വിറ്റിയിലേക്ക് മാറ്റിയതിന് പിന്നാലെ 9.5 ശതമാനം വിപണി വിഹിതം ഉള്ളതായി IDBI Bank (-0.42%) പറഞ്ഞു. EidParry (+5%), Dalmia Bharat Sugar (+3%) എന്നീ ഷുഗർ ഓഹരികളും നേട്ടത്തിൽ അടച്ചു.
Adani Green (+14.7%), ATGL (+9.8%), Adani Wilmar (+5%), Adani Trans (+8.5%), Adani Power (+5%) എന്നീ അദാനി ഓഹരികൾ വീണ്ടും ശക്തമായ മുന്നേറ്റം നടത്തി. Adani Ports (+1.8%), Adani Ent (+0.43%) ഓഹരികളും ലാഭത്തിൽ അടച്ചു.
PayTM (+11.4%), GAEL (+11.8%) എന്നീ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
വിപണി മുന്നിലേക്ക്
ഈ ആഴ്ചയിൽ 3 ദിവസങ്ങൾ മാത്രമെ വിപണി തുറന്ന് പ്രവർത്തിക്കുകയുള്ളു. ഇന്ന് വ്യക്തമായ ഒരു ദിശ നൽകാതെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇപ്പോഴും 17650, 17600 എന്നിവ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി നിലകൊള്ളുന്നു.
ഐടി കമ്പനികളുടെ ഫലങ്ങൾ വരുന്നത് വിപണിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമോ അതോ താഴേക്ക് തള്ളിവിടുമോ എന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്.
ബാങ്ക് നിഫ്റ്റി ഏപ്രിൽ 6 മുതൽ 37,400-950 എന്ന റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിൽക്കുകയാണ്. ഇത് തുടർന്നാൽ നിഫ്റ്റി ഐടി നിർണായകമാകും.
HDFC(-1.3%), HDFC Bank (-1.2%) എന്നിവ നേട്ടങ്ങൾ എല്ലാം തന്നെ നഷ്ടപ്പെടുത്തുന്നത് കാണാം. ഇരു സ്ഥാപനങ്ങളും ഒന്നിക്കുന്നു എന്ന വാർത്തയെ തുടർന്ന് ഉണ്ടായ ബ്രേക്ക് ഔട്ടിൽ നിങ്ങൾ അകപ്പെട്ടിരുന്നോ?
17775 എന്ന പ്രതിബന്ധത്തിൽ നിന്ന് കരടികളും 17650 എന്ന സപ്പോർട്ട് നിന്ന് കൊണ്ട് കാളകളും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. ആരാകും ജയിക്കുക എന്ന് വിപണി തീരുമാനിക്കട്ടെ.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

