ഇന്നത്തെ വിപണി വിശകലനം

അവസാന നിമിഷം കടന്ന് ആക്രമിച്ച് കരടികൾ, നിഫ്റ്റി നഷ്ടത്തിൽ അടച്ചു.

17075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുന്നേറി. 17325 എന്ന നിലയിൽ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക താഴേക്ക് കൂപ്പുകുത്തി. തുടർന്ന് 17000ൽ സപ്പോർട്ട് എടുത്ത സൂചിക സാവധാനം മുകളിലേക്ക് കയറിയെങ്കിലും അവസാന നിമിഷം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.41 ശതമാനം താഴെയായി 16983 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36024 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് ശേഷം മുകളിലേക്ക് കയറി. നിഫ്റ്റിക്ക് സമാനമായി ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണ സൂചിക 36000ന് താഴെയായി അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 281 പോയിന്റുകൾ/ 0.78 ശതമാനം താഴെയായി 35695 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ എന്നിവ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

PowerGrid(+3.2%) ഓഹരി ബുള്ളിഷായി തുടർന്ന് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 52 ആഴ്ചയിലെ ഉയർന്ന നിലയിൽ ഓഹരി സമ്മർദ്ദം നേരിട്ടുവരുന്നു.

Ltd(+4.3%), Torrent Power(+3.3%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.

Titan(+2.2%), SBI Life(+2.1%) എന്നിവ ലാഭത്തിൽ അടച്ചു. നിഫ്റ്റി 50യിലെ മിക്ക ഓഹരികളും സപ്പോർട്ട് സോണിലാണുള്ളത്.

ചൈനയിലെ ഇരുമ്പയിര് വില വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും, എൻഎംഡിസി ഇരുമ്പയിരിന്റെ വില കുറച്ചു. ഇതോടെ Tata Steel(-3.9%), JSW Steel(-2.7%), Hindalco(-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പരിശോധന നടന്നതിന് ശേഷം Adani Ports(-2.6%) താഴേക്ക് വീണു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3,000 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ കമ്പനിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.



ഡിഫൻസ് പി.സ്.യു ഓഹരികളായ BHEL(+1.9%), BEL(+3.3%) എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു.

Go Fashion IPO, 90 ശതമാനം ലിസ്റ്റിംഗ് ഗെയിനിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ശേഷം നഷ്ടത്തിൽ അടച്ചു.

636 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് ശേഷം Dilip Buildcon(+7.6%) നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 240 രൂപ എന്ന ടാർഗെറ്റിലേക്ക് എഫ്ഫെറീസ് കവറേജ് വാങ്ങാൻ ആരംഭിച്ചതിന് പിന്നാലെ Devyani International(+6.5%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വീണ്ടും ചാഞ്ചാട്ടത്തിലാണ് വിപണി വ്യാപാരം ആരംഭിച്ചത്. ആദ്യത്തെ രണ്ട് മണിക്കൂറുകളിൽ 300 പോയിന്റുകൾക്ക് മുകളിലായി നിന്ന നിഫ്റ്റി പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

രാവിലെ നിഫ്റ്റി ലാഭത്തിലായിരുന്നപ്പോൾ  എല്ലാ യൂറോപ്യൻ വിപണികളും യുഎസ് ഫ്യുച്ചേഴ്സുകളും ലാഭത്തിലായിരുന്നു. എന്നാൽ ഒമൈക്രോൺ വേരിയന്റിനെതിരെ വാക്സിന്റെ ഫലപ്രാപ്തി കുറയുമെന്ന് മോഡേണ സിഇഒ പറഞ്ഞതിന് പിന്നാലെ വിപണിയിൽ പരിഭ്രാന്തി ഉടലെടുത്തു. ഇന്നലെയും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

ഗ്ലോബൽ ഫ്യൂച്ചേഴ്സ് വീണതിന് പിന്നാലെ നിഫ്റ്റിയും താഴേക്ക് കൂപ്പുകുത്തി. കാര്യങ്ങൾ മാറിയ രീതി തികച്ചും പ്രവചനാതീതമാണ്. ക്ലോസിംഗ് സമയത്ത്, യൂറോപ്യൻ വിപണികൾ വീണത് വിപണിയിൽ പുതിയ തകർച്ചയ്ക്ക് കാരണമായേക്കാം.

ബാങ്കിംഗ് ഓഹരികളിലേക്ക് ശ്രദ്ധിക്കുക. ഓക്ടോബർ, നവംബർ നിലകളിൽ നിന്നും ഇവ 12-25 ശതമാനം വരെ താഴെയാണുള്ളത്. അതേസമയം ഡിഫൻസീസ് ഓഹരികളായ എഫ്.എം.സി.ജി ഓഹരികൾ എല്ലാം തന്നെ 20 ശതമാനം നഷ്ടത്തിലാണുള്ളത്.

കുറഞ്ഞ വിലയ്ക്ക് മികച്ച ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമായി ഇതിനെ കാണുക. വിപണിയിൽ കനത്ത ഫണ്ട് ഒഴുക്ക് കാണുന്നതിനാൽ ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ സമയം എടുത്ത് മാത്രം നിങ്ങളുടെ നിക്ഷേപം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement