ഇന്നത്തെ വിപണി വിശകലനം 

ഉയർന്ന നിലയിൽ അസ്ഥിരമായി നിന്ന് വിപണി. എല്ലാ മേഖലാ സൂചികകളും അസ്ഥിരമായി കാണപ്പെട്ടു.

ഫ്ലാറ്റായി 15630 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് നീങ്ങാൻ ശ്രമം നടത്തിയെങ്കിലും ദുർബലത അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക താഴേക്ക് വീണു. 130 പോയിന്റുകൾ താഴേക്ക് വീണ സൂചിക ഇവിടെ നിന്നും തിരികെ കയറി അസ്ഥിരമായി നിന്നു,

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 7 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 15574 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

35651 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. ICICI Bank രാവിലെ തന്നെ താഴേക്ക് വീണതിന് പിന്നാലെ സൂചിക 35200 ലേക്ക് കൂപ്പുകുത്തി. ഇവിടെ നിന്നും മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചികയിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 190 പോയിന്റ്/ 0.53 ശതമാനം താഴെയായി 35337 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഒരു ശതമാനത്തിന് മുകളിൽ നീങ്ങാതെ എല്ലാ മേഖലാ സൂചികകളും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുകെയിൽ നിന്നും മികച്ച ഉത്പാദന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ  യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ആദാനി ഓഹരികളിൽ ഇന്ന് ശക്തമായ മുന്നേറ്റം കാണാനായി. Adani Ports 3.7 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Adani Ent 7.5 ശതമാനവും Adani Power 3 ശതമാനവും Adani Trans 1.7 ശതമാനവും ATGL 6.8 ശതമാനവും നേട്ടം കെെവരിച്ചു.

ONGC ഇന്ന് 3.5 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി അതിന്റെ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും വെറും 4 ശതമാനം മാത്രം അകലെയാണ് നിൽക്കുന്നത്. ഇത് ശക്തമായ ഒരു പ്രതിരോധ മേഖലയാണ്. ഇത് മറികടന്നാൽ നല്ല നീക്കം കാണാനായേക്കും.

നിഫ്റ്റി ഓട്ടോ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 0.32 ശതമാനം നഷ്ടത്തിൽ അടച്ചു. അനേകം ഓട്ടോ കമ്പനികൾ മെയ്യിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു.

Bajaj Auto മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ച ഓട്ടോ ഓഹരി. 3.5 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ച ഓഹരി പിന്നീട് 1.1 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെയ്യിലെ കമ്പനിയുടെ മൊത്തം വിൽപ്പന 2.71 ലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. എന്നാൽ ഏപ്രിലിനെ അപേക്ഷിച്ച് 30 ശതമാനം കുറവാണിത്.



പ്രതിമാസ വിൽപ്പന 60 ശതമാനം ഇടിഞ്ഞ് 3199 യൂണിറ്റായതിന് പിന്നാലെ Ashok Leyland ഓഹരി ഇന്ന് 1.46 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ ഓഹരികൾ അസ്ഥിരമായപ്പോൾ ഓട്ടോ അനുബന്ധ ഓഹരികൾ താഴേക്ക് വീണു. Bharat Forge, Mothersumi, Balkrishna Industries എന്നീ ഓഹരികൾ 1 ശതമാനത്തിൽ ഏറെ നഷ്ടം രേഖപ്പെടുത്തി.

മെയ് മാസം 114.8 മെട്രിക് ടൺ ചരക്ക് റെയിൽ‌വേ കയറ്റിയതായി കാമ്പിനറ്റ് മന്ത്രി പറഞ്ഞതിന് പിന്നാലെ Concor ഓഹരി ഇന്ന് 1.35 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മെയ് മാസം ചൈനീസ് സ്റ്റീൽ മില്ലുകളുടെ ലാഭം കുറയുമെന്നും വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ സ്റ്റീൽ ഓഹരികൾ താഴേക്ക് വീണു. പിന്നീട് നേരിയ തോതിൽ തിരികെ കയറി. JSW Steel 2.31 ശതമാനവും Tata Steel  2.2 ശതമാനവും  നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംപിടിച്ചു. SAIL 4.2 ശതമാനവും Jindal Steel 2.63 ശതമാനവും  ഇടിഞ്ഞു.


ചെമ്മീൻ കയറ്റുമതിയിൽ  ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനം നേടുമെന്ന് ക്രിസിൽ റേറ്റിംഗ്സ് പറഞ്ഞതിന് പിന്നാലെ  Avanti Feed ഓഹരി ഇന്ന് 1.76 ശതമാനവും Apex Frozen 2.3 ശതമാനവും നേട്ടം കെെവരിച്ചു.

നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് ആസാം സർക്കാരിന് കെെമാറിയതിന് പിന്നാലെ OIL India  ഓഹരി ഇന്ന് 2.7 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 124 ശതമാനം വർദ്ധിച്ച് 73.5 കോടി രൂപയായതിന് പിന്നാലെ Radico Khaitan Ltd ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.

Balrampur Chini Mills എന്ന പഞ്ചസാര നിർമാണ കമ്പനി നാലാം പാദത്തിൽ 235 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇത് 341 കോടി രൂപയായിരുന്നു. ഓഹരി ഫ്ലാറ്റായി അടയ്ക്കപ്പെട്ടു.

എച്ച്.ഡി.എഫ്.സി മ്യൂച്ചൽ ഫണ്ട്  ഓഹരി ഒന്നിന് 111 രൂപ വീതം  24.81 ലക്ഷം ഇക്യുറ്റി ഓഹരികൾ  ഏറ്റെടുത്തതിന് പിന്നാലെ IRB Infrastructure ഓഹരി ഇന്ന് 5 ശതമാനത്തിലേറെ ഇൻട്രാഡേ നേട്ടം കെെവരിക്കുകയും പിന്നീട്  2.6 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്നലത്തെ ധനസമാഹരണ വർത്തയ്ക്ക് പിന്നാലെ PNB Housing ഇന്ന് വീണ്ടും 20 ശതമാനം  നേട്ടം കെെവരിച്ചു. 2 ദിവസമായി ഓഹരി 44 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

അസ്ഥിരമായ വിപണിയിൽ പോലും Capri Global ഓഹരി ഇന്ന് 18.6 ശതമാനവും FluoroChem 11 ശതമാനവും NH 12.4 ശതമാനവും Venkey’s 10  ശതമാനവും നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

രണ്ട് ദിവസം തുടർച്ചയായി നടന്ന മുന്നേറ്റത്തിനൊടുവിൽ കാളകൾ വിശ്രമിക്കുകയാണെന്ന സൂചനയാണ് ഇന്നത്തെ അസ്ഥിരമായ വിപണി നൽകുന്നത്. 15600നും അതിന് മുകളിലുമായി കാണപ്പെടുന്ന ഉയർന്ന കോൾ ഒഐകൾ ഈ ആഴ്ച ഇവിടെ ശക്തമായ പ്രതിരോധമുള്ളതായി സൂചന നൽകുന്നു.

ലാഭമെടുപ്പ് നടന്നിട്ട് പോലും തിരികെ കയറിയ നിഫ്റ്റി 15500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ 5 ദിവസങ്ങൾക്ക് ശേഷമാണ് നിഫ്റ്റി ഇന്ന് ചുവന്ന കാൻഡിലിൽ നഷ്ടത്തിൽ അടയ്ക്കുന്നതെന്ന് കാണാം. ഇന്നത്തെ ഉയർന്ന താഴ്ന്ന നിലകൾ നാളെ ശ്രദ്ധിക്കാവുന്നതാണ്.

India VIX നേരിയതോതിൽ 3 ശതമാനം ഉയർന്നു. എസ്.ബി.ഐ ശക്തമായി നൽക്കുന്നതായി കാണാം. ഓഹരി ലാഭത്തിൽ അടച്ചത് പി.എസ്.യു ബാങ്കുകൾ പ്രത്യേകിച്ചും PNB, PNB Housing Finance എന്നിവയുടെ മുന്നേറ്റത്തെ സൂചിപ്പിച്ചേക്കാം.

വിപണിയിൽ ഏവർക്കും ഇന്ന് മികച്ച ദിനമായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement