പ്രധാനതലക്കെട്ടുകൾ

Bank stocks: മോറട്ടോറിയം കേസിൽ സുപ്രീംകോടതി  ഇന്ന്  വിധി പറയും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പ്പ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് ഇന്ന് വിധി പറയുക. ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

IndusInd Bank: ബാങ്കിനെ പറ്റിയുള്ള മോശം കാഴ്ചപ്പാട് മാറി സ്ഥിരത കെെവരിച്ചതായി മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസ് പറഞ്ഞു.

BPCL: തങ്ങളുടെ അനുബന്ധ സ്ഥാപനമായ  BGRL ലുമായി ലയിക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകിയതായി ഭാരത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

Maruti Suzuki India:  
ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് അടുത്ത മാസം മുതൽ കാറുകളുടെ വില കൂട്ടുമെന്ന് മാരുതി സുസുക്കി അറിയിച്ചു.

Man Industries: ആഗോള, ആഭ്യന്തര വിപണികളിൽ നിന്ന് 500 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി മാൻ ഇൻഡസ്ട്രീസ്  ലിമിറ്റഡ് അറിയിച്ചു.

Adani Enterprises:
ഇറ്റലി ആസ്ഥാനമായുള്ള മെയർ ടെക്നിമോണ്ട് S.p.Aയുമായി കമ്പനി കരാറിൽ ഏർപ്പെട്ടു.

1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ ഇന്ത്യൻ സേനയ്ക്ക് കെെമാറുന്നതിനായി പ്രതിരോധ മന്ത്രാലയം Mahindra & Mahindra-യുമായി  1,056  കോടി  രൂപയുടെ  കരാറിൽ ഒപ്പുവച്ചു.

KEC International:
  വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് 1429 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി ഇന്നലെ 14,650 നും 14750 നും ഇടയിലായി അസ്ഥിരമായി നിന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും  വളരെ വലിയ ബെയറിഷ് ആയി കാണപ്പെട്ടു. 33,400 ൽ സപ്പോർട്ട് എടുത്ത  സൂചിക  33,600ന്  മുകളിലായി  വ്യാപാരം അവസാനിപ്പിച്ചു.

ഐടി, ഫാർമ, എഫ്.എം.സി.ജി എന്നീ ഓഹരികൾ മുകളിലേക്ക് കത്തിക്കയറിയപ്പോൾ പൊതു സ്വകാര്യ ബാങ്കുകൾ നിഫ്റ്റിയെ താഴേക്ക് വലിച്ചു.

10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം തന്നെയാണ് ഇപ്പോഴുമുള്ള വിപണിയിലെ സംസാര വിഷയം. ബോണ്ട് വരുമാനം വീണ്ടും കുറഞ്ഞതായി കാണാനാകും. ഇതേതുടർന്ന് യൂറോപ്യൻ വിപണികൾ ഉയർന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയും കഴിഞ്ഞ ദിവസം കത്തിക്കയറി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ്  തുറന്നത്. എന്നാൽ ഏറെയും ഇപ്പോൾ  താഴേക്ക് വീഴുന്നതായി കാണാം. 7.30 മുതൽ അതിശക്തമായ ഒരു കൂപ്പുകുത്തലാണ് ഏഷ്യൻ വിപണിയിൽ നടക്കുന്നത്. SGX NIFTY 14,703-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.  രാവിലെ SGX NIFTY 14,800ൽ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ അവസാന നിമിഷം വീഴുന്നത് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചേക്കാം.


14500 എന്നത് നിഫ്റ്റിക്ക് അതിശക്തമായ ഒരു സപ്പോർട്ടാണ്. ഏറെ നാളുകളായി സൂചിക ഇതിന് താഴെ വ്യാപാരം അവസാനിപ്പിച്ചിട്ടില്ല. സമാനമായി ബാങ്ക് നിഫ്റ്റിയിലും 33300 എന്നത് ശക്തമായ ഒരു സപ്പോർട്ടാണ്.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ   14,750, 14,850, 14,900 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം കാണപ്പെടും.

14500 മുതൽ 15000 വരെയാകും ഈ ആഴ്ചയിലെ നിഫ്റ്റിയുടെ റേഞ്ച് കാണപ്പെടുക.

ബാങ്ക് നിഫ്റ്റി ശക്തമായി പിന്നോട്ട് വലിച്ചതിനാലാണ് നിഫ്റ്റിക്ക് ഇന്നലെ മുന്നിലേക്ക് നീങ്ങാൻ സാധിക്കാഞ്ഞത്. അതിനാൽ തന്നെ ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധപുലർത്തുക.


India VIX  ഇപ്പോൾ  20 മുകളിലാണെന്ന് കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  786 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും   542  കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി.

14500, 14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും. 15500, 15000 എന്നിവിടങ്ങളിൽ കോൾ ഓപ്ഷനും കാണാം.

14650 തകർക്കപ്പെട്ടാൽ നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നില സപ്പോർട്ടായി പരിഗണിച്ചേക്കും. അത് 14600 അടുത്തായി വരും. 14500 എന്നതും ശക്തമായ സപ്പോർട്ടാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement