മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരി കഴിഞ്ഞ വെള്ളിയാഴ്ച 22 ശതമാനം ഇടിഞ്ഞ് 182.85 രൂപ ആയിരുന്നു. കമ്പനിയിൽ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ നിക്ഷേപകർ അശങ്കയിലായി.

മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡ് (MSSL) ഓട്ടോമോട്ടീവ് ഘടകങ്ങളുടെ ഒരു മുൻനിര നിർമ്മാതാവാണ്. ഇത് വയറിംഗ് ഹാർനെസുകൾ, ഇന്റീരിയർ & എക്സ്റ്റീരിയർ മിററുകൾ, ക്യാമറ അടിസ്ഥാനമാക്കിയുള്ള ഡിറ്റക്ഷൻ വിഷൻ സിസ്റ്റങ്ങൾ, ഉയർന്ന കൃത്യതയുള്ള മെറ്റൽ മെഷീൻ ഘടകങ്ങൾ എന്നിവ വാഹന നിർമ്മാതാക്കൾക്ക് നിർമ്മിച്ചു വിൽക്കുന്നു. ഇതിനൊപ്പം തന്നെ കമ്പനി സംയോജിത വൈദ്യുത വിതരണ സംവിധാനങ്ങളും അനുബന്ധ ഘടകങ്ങളും നിർമ്മിക്കുന്നു.

ഓഹരി വില എന്ത് കൊണ്ടാണ് 22 ശതമാനം ഇടിഞ്ഞതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

എന്ത് കൊണ്ടാണ് മദർസൺ സുമിയുടെ വില ഇടിഞ്ഞത് ?

മദർസൺ സുമിയുടെ ഓഹരി വില 2017 ജനുവരിയിലെ 145 രൂപ നിലവാരത്തിൽ നിന്ന് ഏകദേശം 13 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു.  നിഫ്റ്റി ഓട്ടോ സൂചികയെ പോലും ഓഹരി വ്യാപകമായി മറികടന്നു. ജനുവരി 13 ന് എംഎസ്എസ്എൽ ഓഹരികൾ 235 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡിന്റെ ആഭ്യന്തര വയറിംഗ് ഹാർനെസ് (DWH) ബിസിനസ്സ് അതിന്റെ മൊത്തത്തിലുള്ള ബിസിനസിന്റെ 17 ശതമാനമാണ്. ഒരു പുനർനിർമ്മാണത്തിന്റെ  ഭാഗമായി, ഈ ബിസിനസ്സ് എംഎസ്.എസ്.എസ്.എല്ലിൽ നിന്ന് മാറ്റുകയും അതിന്റെ മാതൃ കമ്പനിയായ സംവർദ്ധന മദർസൺ ഗ്രൂപ്പുമായി ലയിപ്പിക്കുകയും ചെയ്യും.

ജനുവരി 14 ന്, എംഎസ്എസ്എല്ലിന്റെ സ്റ്റോക്ക് റെക്കോർഡ് തീയതിക്ക് മുമ്പായി ഡിഡബ്യുഎച്ച് ബിസിനസ്സ് മാത്രമായി വ്യാപാരം ആരംഭിച്ചു. ജനുവരി 17 ആയിരുന്നു കമ്പനി റെക്കോഡ് തീയതിയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ 17 ശതമാനം ഇടിവ് ഡി-മെർജിംഗിന്റെ നേരിട്ടുള്ള ആഘാതമാണ്.  എം‌എസ്‌എസ്‌എല്ലിന്റെ ഓഹരി വിലയിൽ പിന്നീട്  ഉണ്ടായ 5 ശതമാനം ഇടിവ്  നിക്ഷേപകരുടെ പരിഭ്രാന്തിയെ തുടർന്നുള്ള വിൽപന മൂലം ഉണ്ടായതാണ്.

മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡ് ഡിഡബ്ല്യുഎച്ച് ബിസിനസിന്റെ അധിക ഓഹരികൾ 1:1 എന്ന അനുപാതത്തിൽ റെക്കോർഡ് തീയതിയിൽ അനുവദിക്കുന്നതിന് ഷെയർഹോൾഡർമാരെ നിശ്ചയിച്ചു. നിലവിലുള്ള എല്ലാ ഷെയർഹോൾഡർമാർക്കും എംഎസ്.എസ്എല്ലിൽ ഉള്ള ഓരോ ഷെയറിനും ഡിഡബ്ല്യുഎച്ച് ബിസിനസിന്റെ ഒരു ഷെയർ അനുവദിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിഡബ്ല്യുഎച്ച് ബിസിനസിന്റെ വിഭജനത്തിന് ശേഷം എംഎസ്.എസ്.എൽ സംവർദ്ധന മദർസൺ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യും.

അതേസമയം ഡിഡബ്ല്യുഎച്ച്  ബിസിനസ്സ് മദർസൺ സുമി വയറിംഗ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെടും. സംവർദ്ധന മദർസൺ ഗ്രൂപ്പുമായുള്ള ഡിഡബ്ല്യുഎച്ച് വിഭാഗത്തിന്റെ ലയനം 2022 ജനുവരി 24-ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംഎസ്ഡബ്ല്യുഐഎല്ലിന്റെ ഐപിഒ 2022 മാർച്ച് പകുതിയോടെ നടത്താനാണ് കമ്പനി പദ്ധിയിട്ടിരുക്കുന്നത്. എന്നാൽ റെഗുലേറ്ററി അനുമതി ലഭിച്ചിട്ടില്ല.

മുന്നിലേക്ക് എങ്ങനെ?

വരും മാസങ്ങളിൽ ആഗോള, ആഭ്യന്തര ഓട്ടോമൊബൈൽ വിപണികളിൽ സെെക്ക്ളിക്കൽ ഉയർച്ചയുണ്ടാകുമെന്ന് വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നു. വർദ്ധിച്ചുവരുന്ന ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ നിന്ന് പ്രയോജനം നേടുന്നതിനായി മദർസൺ സുമി സിസ്റ്റംസിന് മികച്ച  ശേഷിയുണ്ട്. ജൈവ, അജൈവ വഴികളിലൂടെ ഭാവിയിലെ വളർച്ചയ്ക്ക് എംഎസ്എസ്എല്ലിന്റെ പുനർനിർമ്മാണ രീതി ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുമെന്നും വിശകലന വിദഗ്ധർ പ്രസ്താവിച്ചിട്ടുണ്ട്. 36 ബില്യൺ ഡോളറിന്റെ വരുമാന ലക്ഷ്യവും 40 ശതമാനം ROCE എന്നിവ  ഉൾപ്പെടുന്ന  എംഎസ്എസ്എല്ലിന്റെ വിഷൻ 2025-ലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. (ഷെയർഹോൾഡർമാരുടെ മൂലധനവുമായി ബന്ധപ്പെട്ട് ലാഭമുണ്ടാക്കാനുള്ള ഒരു കമ്പനിയുടെ കഴിവിനെയാണ് ആർഒസിഇ സൂചിപ്പിക്കുന്നത്. ഓരോ 100 രൂപ മൂല്യമുള്ള മൂലധനത്തിനും, എംഎസ്എസ്എൽ 40 രൂപ സമ്പാദിക്കാൻ ലക്ഷ്യമിടുന്നു.)

മദർസൺ സുമി സിസ്റ്റംസിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement