കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ അലയടിച്ചു കൊണ്ടിരിക്കുന്നത്. നിരവധി തവണ സർക്കാരും കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ഇത് വരെയും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. പുതിയ നിയമങ്ങൾ റിലയൻസിന് നേട്ടമുണ്ടാക്കി നൽകുമെന്ന് ആരോപിച്ച്  റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർഷകരുടെ ഭാഗത്തത് നിന്നുണ്ടായി. പ്രതിഷേധം ശക്തമായതോടെ ഒരു വർഷത്തേക്ക് നിയമങ്ങൾ താത്ക്കാലികമായി റദ്ദാക്കമെന്ന നിലപാട് കേന്ദ്രം മുന്നോട്ട് വച്ചുവെങ്കിലും കർഷകർ ഇത് നിരസിച്ചു.

എന്താണ് കർഷക നിയമമെന്നും, എന്തിനാണ് കർഷകർ ഇതിനെ എതിർക്കുന്നതെന്നും നമ്മുക്ക് പരിശോധിക്കാം.

എന്താണ് മൂന്ന് കാർഷിക നിയമങ്ങൾ ?

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, ഇന്ത്യയുടെ കാർഷിക പരിഷ്കരണത്തിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കർഷകർക്ക് (ശാക്തീകരണവും സംരക്ഷണവും) വില എന്നിവ ഉറപ്പ് നൽകുന്ന കാർഷിക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം 2020 എന്നീ മൂന്ന് നിയമങ്ങളാണ് പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയത്.  പ്രസിഡന്റ് അംഗീകരിച്ചതോടെ സെപ്റ്റംബർ 27ന് നിയമം പ്രാബല്യത്തിൽ വന്നു.

ഈ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കാർഷിക മേഖലയ്ക്ക് വൻ വളർച്ച കെെവരിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ദേശീയ, ആഗോള വിപണികളിലെ കാർഷികോൽപ്പന്നങ്ങൾക്കായുള്ള അടിസ്ഥാന സൌകര്യങ്ങളും വിതരണ ശൃംഖലകളും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സാഹായകരമാകും. ഇതിനൊപ്പം
ചെറുകിട കർഷകർക്ക്  അവരുടെ കാർഷിക ഉത്‌പന്നങ്ങൾക്ക്
മികച്ച വില ലഭ്യമാക്കണമെന്ന ആശയവും പുതിയ  നയമങ്ങൾ
മുന്നോട്ട് വയ്ക്കുന്നു. കർഷകർക്ക് അവരുടെ ഇഷ്ടാനുസരണം  രാജ്യത്ത് എവിടെയും  ഏത് വിലയ്ക്കും  ഉത്പന്നങ്ങൾ വിൽക്കമെന്നതാണ് പുതിയ നിയമം. ഇതിലൂടെ ഇടനിലക്കാർക്ക് പോകുന്ന വലിയ ശതമാനം തുകയും കർഷകർക്ക് തന്നെ ലഭിക്കും.

കരാർ കൃഷി സംബന്ധിച്ച നിയമനിർമ്മാണത്തിലൂടെ കർഷകർക്ക്
ബിസിനസ്സ് സ്ഥാപനങ്ങളുമായോ  വ്യാപാരികളുമായോ  ഉത്പന്നങ്ങൾ  മുൻ‌കൂട്ടി നിശ്ചയിച്ച   വിലയ്ക്ക്  വിൽക്കാനും വാങ്ങാനും കഴിയുന്നു.

ഭേദഗതിയിലൂടെ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ സാധനങ്ങൾ  അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ സ്റ്റോക്ക് ഹോൾഡിംഗിന് പരിധി ഏർപ്പെടുത്തുന്നതിനും  ഇത്  നിയന്ത്രണം കൊണ്ട് വരും.

കർഷക പ്രക്ഷോഭം എന്തിന് ?

നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന താങ്ങുവില വളരെ സുരക്ഷിതമാണെന്ന് കർഷകർ വിശ്വസിക്കുന്നു. കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ നിലവിലുള്ള  താങ്ങുവില ഇല്ലാതെയാകുമെന്നാണ്  കർഷകർ ഭയപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിപണി (mandis) ഇല്ലാതെയായാൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വിൽക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. ഈ നിയമത്തിലൂടെ  വലിയ കമ്പനികളായ റിലയൻസ്,അദാനി ഗ്രൂപ്പ് എന്നിവർ  വൻ നേട്ടമുണ്ടാക്കുമെന്നും കർഷകർ കരുതുന്നു. ഇതിൽ പ്രതിഷേധിച്ച് പഞ്ചാബിലുള്ള റിലയൻസിന്റെ 1500 ടവറുകൾ കർഷകർ നശിപ്പിച്ചത് നമ്മൾ നേരത്തെ കണ്ടിരുന്നു.

നവംബർ 26 ആണ് പഞ്ചാബ്,ഹരിയാന ,ഉത്തർപ്രദേശ്  എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കാർഷിക നിയമം നടപ്പിലാക്കിയതോടെ കേന്ദ്ര സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്. നിയമങ്ങൾ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടാണ് കർഷക സംഘടനകൾ കെെകൊണ്ടത്. ഇതിനൊപ്പം വിളകൾക്ക് കൃത്യമായ താങ്ങുവില പ്രഖ്യാപിക്കണമെന്നും കർഷക സംഘടനകൾ കേന്ദ്രത്തിനേട് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ തങ്ങുവില നിലനിർത്തുമെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അറിയിച്ചു. രാജ്യത്തെ കർഷകരെ സംരക്ഷിക്കാനും അവർക്ക് നേട്ടങ്ങൾ ഉണ്ടാക്കാനുമാണ് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. എങ്കിലും സമരത്തിൽ നിന്നും പിൻമാറാൻ കർഷകർ തയ്യാറായില്ല.

പിന്നീട് എന്ത് സംഭവിച്ചു ?

കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ ഡിസംബർ മുതൽ നിരവധി തവണയാണ് ചർച്ച നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിന്നതോടെ ചർച്ചകൾ പൂർണമായും  പരാജയപ്പെടുകയായിരുന്നു. ഇതോടെ കർഷകർ പ്രതിഷേധ പരിപാടികളുടെ ശക്തി കൂട്ടി. ഇതിന് പിന്നാലെ  കർഷകരുടെ പ്രതിഷേധം 5,000 കോടി രൂപയുടെ വ്യാപാരത്തെയും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിച്ചതായും  റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഷണൽ ഹൈവേ തടഞ്ഞുള്ള കർഷകരുടെ പ്രതിഷേധം രാജ്യത്തിന്റെ വിതരണ ശൃംഖലയെ തന്നെ ബാധിച്ചു. കൊവിഡ് മൂലം ഇടിഞ്ഞ സാമ്പത്തിക സ്ഥിതിയുടെ വളർച്ചയെ കർഷക പ്രക്ഷോഭം സാരമായി ബാധിക്കുമെന്നും  കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസ്താവിച്ചു. 

കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടയിലാണ് സൂപ്രീം കോടതിയുടെ നിർണായ ഇടപെടൽ. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. അടുത്തൊരു ഉത്തരവ് വരെ നിയമം പൂർണമായും നടപ്പാക്കരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഒരു സമിതിയെ നിയോഗിച്ച കോടതി എല്ലാ കക്ഷികളിൽ നിന്നും വാദം കേൾക്കുമെന്നും അറിയിച്ചു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങൾ

കാർഷിക നിയമങ്ങൾ കേന്ദ്രം കൈകാര്യം ചെയ്യുന്നതിൽ നിരാശ അറിയിച്ച് സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് ജനുവരി 11 ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കർഷക സംഘടനകളും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചർച്ചകൾക്ക്  ഫലമുണ്ടായില്ലെന്നും ഇതിനാൽ ഇനി ഒരു
അറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത്  ജനുവരി 12 വരെ സ്റ്റേ ചെയ്യുന്നതായും കോടതി അറിയിച്ചു. തുടർന്ന് പ്രശ്നപരിഹാരത്തിനായി ഒരു സമിതിയെ കൂടി കോടതി രൂപീകരിച്ചു.

സമിതിയിൽ   ഉൾപ്പെടുന്ന   അംഗങ്ങൾ

1.ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റും കിസാൻ ഏകോപന സമിതി ചെയർമാനുമായ ഭൂപീന്ദർ സിംഗ് മാൻ.
2.നയതന്ത്ര വിദഗ്ധൻ ഡോ. പ്രമോദ് ജോഷി.
3.കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി.
4.മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഫാർമേഴ്‌സ് യൂണിയന്റെ ശെത്കാരി സംഘത്തിന്റെ നേതാവ്  അനിൽ ഗൻവത്.

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത കർഷകർ കോടതി നിയമിച്ച സമിതിയെ അംഗീകരിക്കാൻ തയ്യാറായില്ല. മീഡിയയിലൂടെ കേന്ദ്ര നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ചവരാണ് സമിതിയിലെ നാല് അംഗങ്ങളെന്നും ഇവർ കേന്ദ്ര സർക്കാരിന് വേണ്ടി പ്രവർത്തിക്കുമെന്നും കർഷക സംഘടനകൾ ആരോപിച്ചു. അതേസമയം കർഷകർ സമിതിയോട് സഹകരിക്കില്ലെങ്കിൽ അതിന്റെ ഭാഗമാകുന്നതിൽ അർത്ഥമില്ലെന്ന്
ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ്  ഭൂപീന്ദർ സിംഗ് മാൻ പറഞ്ഞു.

തുടർന്ന്  ജനുവരി 15 ന് നടന്ന 9ാം ഘട്ട ചർച്ചയും പരാജയമായിരുന്നു.
നിയമങ്ങളിൽ ഭേദഗതി വരുത്താമെന്നും എന്നാൽ പൂർണമായും പിൻവലിക്കാനാകില്ലെന്നും   കേന്ദ്ര സർക്കാർ അറിയിച്ചതോടെയാണ്
ചർച്ച വീണ്ടും പരാജയപ്പെട്ടത്.

മുന്നിലേക്ക് ഇനി എന്ത്?

കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കുന്നത് വരെ സമരപരിപാടികളിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെ ജനുവരി 20ന് പുതിയ വാഗ്ദാനവുമായി
കേന്ദ്രം രംഗത്തെത്തി. ഒരു വർഷത്തേക്ക് താത്ക്കാലികമായി
നിയമങ്ങൾ റദ്ദാക്കാമെന്നും  ചർച്ചകൾക്ക് തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട  ചർച്ച നാളെ നടക്കും.

അതേസമയം കർഷകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് റിലയൻസ് നേരിടുന്നത്. ഇതിനോട് അകം തന്നെ റിലയൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സമരക്കാർ സ്വീകരിച്ചു കഴിഞ്ഞു. പല സ്ഥലങ്ങളിലും റിലയൻസിന്റെ കടകൾ പ്രതിഷേധം മൂലം അടച്ചു. എന്നൽ കാർഷിക നിയമത്തിലൂടെ കമ്പനിക്ക് യാതൊരു പ്രയോജനവുമില്ലെന്നും കർഷകർക്ക് പൂർണ പിന്തുണ നൽകുന്നതായും റിലയൻസ് അറിയിച്ചു.

ഭാരതി എയർടെലും വോഡഫോൺ ഐഡിയയും തെറ്റായ പ്രചാരണം
നടത്തി  റിലയൻസ് ജിയോയുടെ  വരിക്കാരെ തട്ടിയെടുത്തതായും റിലയൻസ് ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിച്ചുകൊണ്ട്  തങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. സുപ്രീം കോടതി വിധിന്യായങ്ങളിൽ നിന്നും നല്ല ഫലങ്ങൾ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത് വരെ 70ലധികം കർഷകരാണ് പ്രതിഷേധത്തിനിടെ മരണപ്പെട്ടത്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ നിറവേറ്റുമോയെന്ന് അറിയാൻ കാത്തിരിക്കാം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement