ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ദിവസത്തെ പതനത്തിന് ശേഷം തിരികെ കയറി വിപണി.

ഗ്യാപ്പ് അപ്പിൽ 16856 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി മുന്നേറ്റം നടത്തി. 3 മണി വരെ 100 പോയിന്റുകൾക്ക് ഉള്ളിലായി വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക പിന്നീട് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 312 പോയിന്റുകൾ/ 1.87 ശതമാനം മുകളിലായി 16975 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35461 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായി മുന്നേറി. 35800ൽ അനേകം തവണ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ 300 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 725 പോയിന്റുകൾ/ 2.07 ശതമാനം മുകളിലായി 35748 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഏറെയും  ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില മൂന്ന് ആഴ്ചത്തെ താഴ്ന്ന നിലയിലേക്ക്  വീണതിന് പിന്നാലെ സിമന്റ് ഓഹരികൾ നേട്ടത്തിൽ അടച്ചു. UltraTech Cements, ShreeCements എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Ambuja Cement, Sagar Cements, JK Cement എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

വേനൽ കാലമായതോടെ എസി വിൽപ്പന വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് Voltas, Havells ഓഹരികൾ ലാഭത്തിൽ അടച്ചു.

പേപ്പർ ഓഹരികൾ ബ്രേക്ക് ഔട്ട് നടത്തി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. . JK Paper നേട്ടത്തിൽ അടച്ചു.

രണ്ട് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. NIACL, GICRE എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

990 കോടി രൂപയുടെ മൂലധനം വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയതിന് പിന്നാലെ Shyam Metalics ഓഹരി 3.5 ശതമാനം നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഉക്രൈൻ വഴി യൂറോപ്പിലേക്ക് വാതകം എത്തിക്കുന്നത് തുടരുകയാണെന്ന് റഷ്യൻ ഗ്യാസ് കമ്പനി അറിയിച്ചു. ഇത് വിപണിക്ക് ഏറെ പിന്തുണ നൽകി. അതേസമയം ഉക്രൈനുമായുള്ള സമാധാന ചർച്ചകൾ എളുപ്പമല്ലെന്നും എന്നാൽ വിട്ടുവീഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി പറഞ്ഞു.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നത് ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് പറഞ്ഞ യു എസ്, എന്നാൽ ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയെ തെറ്റായ വശത്ത് നിർത്തുമെന്നും കുറ്റപ്പെടുത്തി.

17000 ആണ് നിഫ്റ്റിയുടെ അടുത്ത പ്രധാന പ്രതിരോധ നില. അവസാന നിമിഷം സൂചിക ഇത് പരീക്ഷിച്ചതായി കാണാം.

ഇന്നത്തെ ഉയർന്ന നിലയിലേക്ക് നോക്കിയാൽ അത് നിഫ്റ്റിയുടെ 200 ദിവസത്തെ മൂവിംഗ് ആവറേജാണെന്ന് കാണാം. നാളെ ഇത് തകർക്കപ്പെട്ടാൽ വരും ദിവസങ്ങളിൽ വിപണി കൂടുതൽ നേട്ടങ്ങൾ കൈവരിച്ചേക്കാം.

റിലയൻസ് ഓഹരിയും ബ്രേക്ക്ഔട്ട് സോണിന് അടുത്തായി കാണപ്പെടുന്നു. ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്. നാളെ ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement