ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17598 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ 55 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 17600ന് മുകളിലായി പ്രതിബന്ധം രേഖപ്പെടുത്തി. ഓപ്പണിംഗ് നിലയിൽ നിന്നും 1 ശതമാനം താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയായ 17476ൽ സപ്പോർട്ട് രേഖപ്പെടുത്തി. അവിടെ നിന്നും വീണ്ടും തിരികെ കയറിയ സൂചിക 17600 വീണ്ടും പരീക്ഷിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/0.02 ശതമാനം താഴെയായി 17539 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39422 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. ശേഷം തുടക്കത്തിൽ താഴേക്ക് വീണ സൂചിക 39200ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 119 പോയിന്റുകൾ/ 0.30 ശതമാനം മുകളിലായി 39421 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും കയറിയിറങ്ങിയാണ് കാണപ്പെട്ടത്. Nifty PSU Bank (-0.67%), Nifty Media (+0.50%), Nifty Finserv (+0.51%) എന്നിവ ഏറെയും നീക്കം കാഴ്ചവച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ITC (+1.7%) ഓഹരി 5 വർഷത്തെ ഉയർന്ന നില കൈവരിച്ച്
നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. കമ്പനിയുടെ മാർക്കറ്റ് ക്യാപ്പ് 4 ലക്ഷം കോടി രൂപയായി ഉയർന്നു. 5 വർഷങ്ങൾക്ക് ശേഷം 6 മാസത്തിൽ ഓഹരി വില 50 ശതമാനമായി ഉയർന്നു.
വിൻഡ് ഫാൾ നികുതി ഉയർത്തിയത്, ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് എന്നവയ്ക്ക് പിന്നാലെ ഓയിൽ അനുബന്ധ ഓഹരികളായ BPCL (-2.8%), ONGC (-1.4%), Reliance (-1.1%), OIL (-0.8%), Hind Petro (-3%) എന്നിവ നഷ്ടത്തിൽ അടച്ചു.
ഓഗസ്റ്റിൽ കമ്പനിയുടെ കാർഗോ വോള്യം 29 എംഎംടി ആയതിന് പിന്നാലെ Adani Ports (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.
Shree Cement (-2.3%) ഓഹരി നിഫ്റ്റി 50 പട്ടികയിൽ നിന്നും പുറത്തായതിന് പിന്നാലെ അതിൽ ഇടംപിടിച്ച Adani Ent (+3.7%) ഓഹരി നേട്ടത്തിൽ അടച്ചു.
ഓഗസ്റ്റിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ Hero MotoCorp (-1.7%), Maruti (-1.1%), Tata Motors (-1.1%), Bajaj Auto (-1.1%) എന്നീ ഓട്ടോ ഓഹരികൾ ലാഭമെടുപ്പിന് വിധേയമായി.
673 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ HBL Power (+9.7%) ഓഹരി നേട്ടത്തിൽ അടച്ചു.
സെപ്റ്റംബർ 8ന് ഷെയർ ബൈബാക്കിന് തീരുമാനിച്ചതിന് പിന്നാലെ Tanla Platforms (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
17600 എന്ന സമ്മർദ്ദ രേഖയെ പറ്റിയാണ് പല ദിവസങ്ങളായി നമ്മൾ ചർച്ചചെയ്തു കൊണ്ടിരുന്നത്. ഇന്നും സൂചിക ഈ പരീക്ഷിച്ചെങ്കിലും ശക്തമായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ഇത് മറികടക്കാൻ സാധിച്ചില്ല.
എന്നാൽ സൂചിക ഇന്നലത്തെ താഴ്ന്ന നിലയായ 17450-500 എന്ന നില മറികടന്നില്ല.
ബാങ്ക് നിഫ്റ്റി ഡോൻജി രൂപപ്പെടുത്തിയതായി കാണാം. ഒരു മണിക്കൂറത്തെ ചാർട്ടിൽ സൂചിക സപ്പോർട്ട് ലൈൻ എടുത്തതായി കാണാം. 38800 സൂചികയ്ക്ക് ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്.
വരും ദിവസങ്ങളിൽ സൂചികയിൽ ശക്തമായ ലാഭമെടുപ്പ് നടക്കാൻ സാധ്യതയുണ്ട് ശ്രദ്ധിക്കുക.
റിലയൻസ് ഓഹരി ആഴ്ചയിൽ 3 ശതമാനം നഷ്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി ആഴ്ചയിൽ 3 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മിഡ് ക്യാപ്പ് 100 തുടർച്ചയായ 11ാം ദിവസവും നേട്ടത്തിൽ അടച്ചു.
വിപണി വരും ദിവസങ്ങളിൽ എവിടേക്ക് നീങ്ങുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

