ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൌണിൽ 16506 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് വീഴാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ താഴ്ന്ന നില രേഖപ്പെടുത്തുന്നതിന് മുമ്പായി സപ്പോർട്ട് എടുത്ത സൂചികയിൽ പിന്നീട് ശക്തമായ ബൈയിംഗ് അരങ്ങേറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 460 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക സ്വന്തമാക്കിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 135 പോയിന്റുകൾ/ 0.81 ശതമാനം മുകളിലായി 16793 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35970 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 650 പോയിന്റുകളുടെ മുന്നേറ്റം നടത്തിയ സൂചികയ്ക്ക് എന്നാൽ ലാഭം കൈവരിക്കാൻ സാധിച്ചില്ല. എങ്കിലും 36000ന് മുകളിലായി തന്നെ സൂചിക വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 225 പോയിന്റുകൾ/ 0.62 ശതമാനം താഴെയായി 36205 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ആഗോള തലത്തിൽ കമ്മോഡിറ്റി വില ഉയർന്നതിന് പിന്നാലെ നിഫ്റ്റി മെറ്റൽ (+4.9%) വൻ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി(+1.1%) നേട്ടത്തിൽ അടച്ചപ്പോൾ മറ്റുള്ളവ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് കാണപ്പെട്ടത്.
യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Hindalco (+7.4%), Tata Steel (+6.5%), JSW Steel (+4.8%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. മെറ്റൽ ഉൾപ്പെടെ ഉള്ള കമ്മോഡിറ്റി വില ആഗോള തലത്തിൽ തന്നെ വർദ്ധനവ് രേഖപ്പെടുത്തി.

റഷ്യൻ വിതരണത്തിൽ തടസങ്ങൾ നേരിടാനുള്ള സാഹചര്യം നിലനിൽക്കെ ലണ്ടനിലെ അലൂമിനിയം വില എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. 

Jindal Steel (+6.2%), SAIL (+5.1%), Vedanta (+4.8%) എന്നീ മെറ്റൽ ഓഹരികളും ലാഭത്തിൽ അടച്ചു.

PowerGrid (+6%), BPCL (+4%), Coal India (+3.7%), Reliance (+3.3%), NTPC (+2.4%) എന്നീ ഊർജ്ജ ഓഹരികളും ഇന്ന് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. GAIL (+7.4%), Petronet (+5.2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ആഗോള പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ ഗ്യാസ് 33 ശതമാനമായി വർദ്ധിച്ചു.

അനുബന്ധ സ്ഥാപനമായ ബയോകോൺ ബയോളജിക്‌സ് 25,231 കോടി രൂപയ്ക്ക് വിയാട്രിസിന്റെ ബയോസിമിലാറിന്റെ ആസ്തികൾ ഏറ്റെടുത്തതിന് പിന്നാലെ Biocon’s (-11.5%) നഷ്ടത്തിൽ അടച്ചു.

വിൽപ്പന  സമ്മർദ്ദത്തെ തുടർന്ന് Dr Reddy (-2.7%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. ഏറെയും ഫാർമ ഓഹരികൾ സ്ഥിരത കൈവരിച്ചു.

ഉക്രൈൻ റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ ഓഹരികൾ നേട്ടത്തിൽ അടച്ചു. HAL (+5.5%), BEL (+5.1%), BDL (+3.7%), BHEL (+3.5%) എന്നീ ഓഹരികൾ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബെല്ലിന് 1075 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

നാലാം പാദത്തിൽ അറ്റ നഷ്ടം 97 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ RAIN Industries (-7.2%) താഴേക്ക് വീണു. Carborundum Universal (-7.4%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

UTI AMC (+13.4%) ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി മുന്നേറി. ഓഹരി 20 ശതമാനം മുകളിലായി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തിയിരുന്നു.

200 ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകളുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ Reliance (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു. Future Retail(+7%) ഓഹരിയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഉക്രൈൻ റഷ്യ സംഘർഷം തുടരുന്നതിനാൽ വിപണിയിലെ പ്രതിസന്ധി അതു പോലെ തന്നെ നിലനിൽക്കുന്നത് കാണാം.

ഉക്രൈൻ പ്രതിസന്ധി മൂലം ഫാർമ ഉൾപ്പെടെയുള്ള കയറ്റുമതി മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള ആഘാതത്തെ പറ്റി ആശങ്ക ഉള്ളതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദീർഘകാല നിക്ഷേപത്തിന് മേലുള്ള പത്ത് ശതമാനം നികുതി എന്നത് വളരെ കുറവാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇത് വർദ്ധിപ്പിച്ചാൽ വിപണിയെ അത് പ്രതികൂലമായി ബാധിച്ചേക്കും. 

നിലവിൽ വിപണിയിൽ നിന്നും സ്മാർട്ട് മണി കമ്മോഡിറ്റിയിലേക്ക് ഒഴുകുന്നത് കാണാം. ക്രൂഡ്, ലോഹം, പ്രകൃതി വാതകം എന്നിവയുടെ വില ആഗോള തലത്തിൽ കുതിച്ചുയരുകയാണ്. ഇലക്ട്രിക്സിറ്റി ഓഹരികളിലേക്ക് കൂടി ശ്രദ്ധിക്കാവുന്നതാണ്. 

വാർത്തകൾക്ക് അനുസരിച്ചാണ് വിപണിയുടെ ഇപ്പോഴത്തെ ചുവടുവയ്പ്പ്. എന്നാൽ നിഫ്റ്റി ഇപ്പോൾ നേരിയ തോതിൽ ശക്തി കൈവരിക്കുന്നതായി കാണാം. എന്നാൽ ബാങ്ക് നിഫ്റ്റി ശക്തമാണെന്ന് പറയാൻ സാധിക്കില്ല. ഓയിൽ, ഗ്യാസ് വില വർദ്ധനവിനെ തുടർന്ന് റിലയൻസ് ഓഹരിയും ശക്തി കൈവരിച്ചതായി കാണാം.

വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. റഷ്യയും ഉക്രൈനും തമ്മിൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ പുടിൻ ആണവ പ്രതിരോധ സേനയോട് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത്തരം ഒരു ആക്രമണം ഉണ്ടായാൽ വിപണി ശക്തമായി തന്നെ താഴേക്ക് വീണേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement