ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.

ഗ്യാപ്പ് അപ്പിൽ 17308 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 200 പോയിന്റുകൾക്ക് മുകളിൽ മുന്നേറ്റം കാഴ്ചവച്ചു. 17280ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറിയെങ്കിലും 17400ന് അടുത്ത് പ്രതിബന്ധം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 238 പോയിന്റുകൾ/ 1.39 ശതമാനം മുകളിലായി 17339 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി വലിയ ഗ്യാപ്പ് അപ്പിൽ 38108 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയായ 37650ൽ സപ്പോർട്ട് എടുത്ത സൂചിക അസ്ഥിരമായി നിന്നതിന് പിന്നാലെ ഓപ്പണിംഗ് നിലയിലേക്ക് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 285 പോയിന്റുകൾ/ 0.76 ശതമാനം മുകളിലായി 37975 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+3.1%), നിഫ്റ്റി ഐടി(+2.8%) എന്നിവ തിരികെ കയറി. നിഫ്റ്റി പിഎസ്.യു ബാങ്ക് (+2.9%) ബുള്ളിഷായി തുടർന്നു. നിഫ്റ്റി ഓട്ടോ (+1.8%), ഫാർമ(+1.5%), മീഡിയ (+1.4%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഐടി ഓഹരികൾ ഇന്ന് ശക്തമായ വീണ്ടെടുക്കൽ നടത്തി. TechM (+4.8%), Wipro (+3.7%), Infosys (+2.9%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Mindtree (+7.5%), LTI (+6%), LTTS (+2.4%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

മൂന്നാം പാദ ഫലങ്ങൾ വന്നതിന് പിന്നലാ Tata Motors (+4.1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കമ്പനി 1516 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

മൂന്നാം പാദ ഫലങ്ങൾ വരാനിരിക്കെ BPCL (+3.8%), Divislab (+2.4%), SBI (+2.8%) എന്നിവ മുന്നേറ്റം കാഴ്ചവച്ചു.



ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ വ്യാപാരം നടത്തി കൊണ്ടിരുന്ന UPL (-1.7%) ഓഹരി ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ട് നഷ്ടത്തിൽ അടച്ചു. മൂന്നാം പാദത്തിൽ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 936 കോടി രൂപയായതിന് പിന്നാലെ ഉണ്ടായ ലാഭമെടുപ്പിനെ തുടർന്നാണ് ഓഹരി വില ഇടിഞ്ഞത്.

മൂന്നാം പാദത്തിൽ അറ്റാദായം 91 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ Naukri (+11.2%) ഓഹരി നേട്ടത്തിൽ അടച്ചു.

പിഎസ്.യു ബാങ്ക്സ് ഇന്നും മികച്ച പ്രകടനം കാഴ്ചവച്ചു. Canara Bank (+5.8%), Indian Bank (+4.4%), Bank of Baroda (+4.1%), SBI (+2.8%) എന്നിവ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നാളത്തെ ബജറ്റിന് മുന്നോടിയായി വിക്സ് 6 ശതമാനമാണ് ഇന്ന് ഉയർന്നത്. ബജറ്റ് ദിവസങ്ങളിൽ വിപണി ഉയരുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.

പിഎസ്.യു ബാങ്കുകൾ ഇതിനോട് അകംതന്നെ ശക്തമായി കാണപ്പെടുന്നു. ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാകാം ഇത്.

ബജറ്റ് പ്രഖ്യാപനത്തിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട വാർത്തകളും സുപ്രധാന തീരുമാനങ്ങളും തൽസമയ ലേഖനത്തിലൂടെ നാളെ  മാർക്കറ്റ്ഫീഡ് നിങ്ങളെ അറിയിക്കുന്നതാണ്.

17350 എന്ന പ്രതിബന്ധം അതുപോലെ നിലനിൽക്കുന്നത് കാണാം. 16900 എന്ന സപ്പോർട്ട് ഈ ആഴ്ച നിർണായകമാണ്.

ഐടി, ബാങ്കിംഗ് ഓഹരികൾ ടെക്നിക്കലി ബുള്ളിഷായി കാണപ്പെടുന്നു. ബജറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം മാർക്കറ്റ്ഫീഡ് ആപ്പിൽ കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement