ബൊലേറോ, താർ, എക്സ്,യു.വി തുടങ്ങിയ ഫ്ലാഗ്ഷിപ്പ് വാഹനങ്ങൾ വിൽക്കുന്ന അറിയപ്പെടുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മാരുതി, ഹൂണ്ടായി, ടാറ്റാ മോട്ടോർസ് തുടങ്ങി അനേകം വാഹന കമ്പനികളുമായി മഹീന്ദ്ര ശക്തമായ മത്സരം നേരിട്ടുവരികയാണ്. കമ്പനി അടുത്തിടെ 11.99 ലക്ഷം രൂപ വില വരുന്ന പുതിയ  XUV 700 അവതരിപ്പിച്ചിരുന്നു. കമ്പനി അതിന്റെ വാണിജ്യ, ഇലക്ട്രിക് , കാർഷിക വാഹനങ്ങളുടെ മേഖലയിലും വൻ വളർച്ച കെെവരിച്ചു. മഹീന്ദ്ര വരും വർഷങ്ങളിൽ എങ്ങനെ പുതിയ തന്ത്രങ്ങളിലൂടെ കൂടുതൽ വളർച്ച കെെവരിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

കാർഷിക ഉപകരണ മേഖല

ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷിക ഉപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മഹീന്ദ്ര. മേഖലയുടെ 41.8 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഇന്ത്യയിൽ ഈ വർഷം മികച്ച മൺസൂണാണ് ലഭിച്ചത്. വരാനിരിക്കുന്ന മൺസൂൺ കാലവും ഈ മേഖലയ്ക്ക് ഉത്തേജനം നൽകിയേക്കും.

പുതിയ ലോഞ്ചുകൾ

മഹീന്ദ്ര താർ, മഹീന്ദ്ര ബൊലേറോ നിയോ എന്നിവയുടെ മുൻനിര പാസഞ്ചർ വാഹനങ്ങളുടെ പുതിയ പതിപ്പുകൾ കമ്പനി പുറത്തിറക്കി. മഹീന്ദ്ര താർ ഏകദേശം 10 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിപണിയിൽ എത്തിയത്. ബൊലേറോ നിയോയുടെ ആദ്യ മോഡൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ 4000ന് മുകളിൽ ബുക്കിംഗ് കടന്നിരുന്നു. എസ്.യു.വി വെരിയന്റായ  XUV 700 കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. മുൻ മോഡലുകളിൽ അപൂർവ്വമായി കണ്ടുവരുന്ന സവിശേഷതകളോടെയാണ് ഈ വേരിയന്റ് വരിക. വാഹനത്തിന്റെ ലോഞ്ചിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വന്നേക്കാം.
പുതിയ XUV 700 കമ്പനിയുടെ മൊത്തം വിൽപ്പന വർദ്ധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം.

ചെറുകിട വാണിജ്യ വാഹന വിഭാഗത്തിൽ, കമ്പനി ‘സുപ്രോ പ്രോഫിറ്റ്’ ശ്രേണിയിലുള്ള ട്രക്കുകൾ  കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. വാഹനത്തിന് വിപണിയിൽ ആവശ്യക്കാർ ഏറെയായിരുന്നു. 

ഇലക്ട്രിക് വാഹനങ്ങൾ

കമ്പനി ഇലക്ട്രിക് രംഗത്തേക്ക് കൂടി ചുവടുവയ്ക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി Reva, e3o, e-Verito എന്നീ വാഹനങ്ങൾ പുറത്തിറക്കുകയും ഇവ വിജയം കെെവരിക്കുകയും ചെയ്തു. എന്നിരുന്നാലും, ടാറ്റയുടെ നെക്‌സോൺ, ടിഗോർ ഇവി പോലുള്ള എതിരാളികളുമായി മത്സരിക്കാൻ ഇതിന് സാധിച്ചില്ല. പാസഞ്ചർ വാഹനങ്ങൾക്ക് പുറമേ, ഇലക്ട്രിക് മുച്ചക്രവാഹനങ്ങൾ, റിക്ഷകൾ എന്നിവ നിർമിക്കുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര. ഇന്ത്യയിലെ പൊതുഗതാഗ രീതി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനാൽ ഈ  വിഭാഗത്തിന്റെ വിൽപ്പന കമ്പനിയുടെ വരുമാനം വർദ്ധിപ്പിച്ചേക്കും. 

അടുത്ത മൂന്നു വർഷത്തിനിടെ 3,000 കോടി രൂപ ഇവി വിഭാഗത്തിൽ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി മഹീന്ദ്ര സിഇഒ അനീഷ് ഷാ പറഞ്ഞു. 2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

സാമ്പത്തിക സ്ഥിതിയും ഭാവി സാധ്യതകളും

2022 ആദ്യ പാദത്തിൽ എംആൻഡ്എമിന്റെ അറ്റാദായം 423.9 കോടി രൂപയായിരുന്നു. പോയവർഷം ഇതേകാലയളവിൽ കമ്പനി 97.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 17.24 ശതമാനവും പ്രവർത്തന ചെലവ് 24.57 ശതമാനവും വർദ്ധിച്ചു.

എന്നിരുന്നാലും നിഫ്റ്റി സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ എംആൻഡ്എം ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചിട്ടില്ല. 2021 ജൂൺ 29 വരെയുള്ള കണക്കുപ്രകാരം കമ്പനി പോയ വർഷം 25.36 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി 45 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. 2013ൽ ദക്ഷിണ കൊറിയൻ വാഹന നിർമാണ കമ്പനിയായ സാങ്‌യോംഗ് 32,000 കോടി രൂപയ്ക്ക് എംആൻഡ്എം സ്വന്തമാക്കിയിരുന്നു. നഷ്ടങ്ങൾ വരുത്തി കൊണ്ട് സാങ്‌യോംഗ് നിലവിൽ എംആഡ്എമിന് ഒരു ബാധ്യതയായി തുടരുകയാണ്. 2020 ഡിസംബറിൽ കമ്പനി പാപ്പരത്തത്തിനായി ഫയൽ ചെയ്തു.

പോയ പാദത്തിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇക്കാലയളവിൽ കാർഷിക ഉപകരണ മേഖലയിലെ (എഫ്ഇഎസ്) വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. മഹീന്ദ്ര അവരുടെ മുൻനിര പാസഞ്ചർ വാഹനങ്ങളായ താർ, ബൊലേറോ നിയോ എന്നിവയുടെ  ഏറ്റവും പുതിയ പതിപ്പും ഈ സമയം  പുറത്തിറക്കി. 2021 അവസാനത്തോടെ എസ്‌യുവിയിലും ഇവി രംഗത്തുമായി കൂടുതൽ വാഹനങ്ങൾ അവതരിപ്പിച്ച് കൊണ്ട്  കൂടുതൽ മുന്നേറാൻ കമ്പനി പദ്ധതിയിടുന്നു.

മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഓട്ടോമേഖല ഭരിച്ചപ്പോൾ അവർ ഇവി രംഗത്ത് ശ്രദ്ധചെലുത്തിയിരുന്നില്ല. അതേസമയം, മഹീന്ദ്ര ഇതിനോടകം തന്നെ ഇലക്ട്രോണിക് വാഹനങ്ങൾക്കായി 500 കോടി രൂപ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങളുടെ വരവോടെ  , മഹീന്ദ്ര ഇവി മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിക്ക് ആരോഗ്യകരമായ വരുമാന വളർച്ച നൽകും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement