ഇന്നത്തെ വിപണി വിശകലനം

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തി കരടികൾ, വിപണി നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി വലിയ ഗ്യാപ്പ് ഡൌണിൽ 17187 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു. 17000 സോണിലേക്ക്  വീണ് കൊണ്ട് സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറിയെങ്കിലും വലിയ മുന്നേറ്റം നടത്താൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 302 പോയിന്റുകൾ/ 1.73 ശതമാനം താഴെയായി 17173 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

600 പോയിന്റുകൾക്ക് താഴെയായി 36851 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 37000 എന്ന നില പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. ശേഷം 500 പോയിന്റുകൾ താഴേക്ക് വീണ സൂചിക അവസാന നിമിഷം തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 734 പോയിന്റുകൾ/ 1.96 ശതമാനം താഴെയായി 36729 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-4.5%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-2.5%), നിഫ്റ്റി ഫിൻസെർവ് (-2.2%) എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി എഫ്.എം.സി.ജി (+0.60%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഈസ്റ്റർ അവധി ആയതിനാൽ ഇന്ന് തുറന്നിരുന്നില്ല.

നിർണായക വാർത്തകൾ 

പോസിറ്റീവ് ബ്രേക്ക് ഔട്ട് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ NTPC (+6%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ലൈഫ് ഇൻഷ്യുറൻസ് കമ്പനികളായ SBI Life (+2.3%), HDFC Life (+1.6%) എന്നിവയുടെ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഗ്യാപ്പ് ഡൌണിൽ തുറന്ന Infosys (-7.2%) ഓഹരി കുത്തനെ താഴേക്ക് വീണു. സമാനമായി HDFC (-4.8%), HDFC Bank (-4.7%) എന്നീ ഓഹരികളും കൂപ്പുകുത്തി.

മറ്റു ഐടി കമ്പനികളായ TechM (-4.6%), Wipro (-3.6%), TCS (-3.6%), HCL Tech (-2%) എന്നീ ഓഹരികൾ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Mphasis (-5.6%), LTTS (-4.5%), Mindtree (-3.4%), LTI (-2.7%) എന്നീ ഐടി കമ്പനികളുടെ ഓഹരികളും നഷ്ടത്തിൽ അടച്ചു.

റിന്യൂവബിൽ ബിസിനസിന്റെ 10 ശതമാനം വിൽക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Tata Power (-5.5%) ഓഹരി കുത്തനെ താഴേക്ക് വീണു. Torrent Power (+4.1%), NTPC (+6%), Coal India (+1.5%) എന്നിവ ഊർജ്ജ മേഖലയിൽ നിന്നും ലാഭത്തിൽ അടച്ചു.

12 സംസ്ഥാനങ്ങളിലെ തെർമൽ പവർ സ്റ്റേഷനുകളിൽ അടുത്ത എട്ട് ദിവസത്തേക്ക് പ്രവർത്തിപ്പിക്കാനുള്ള കൽക്കരിയെ ഉള്ളുവെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷൻ പറഞ്ഞു.

വിപണി മുന്നിലേക്ക് 

നാലാം പാദത്തിൽ മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇൻഫോസിസ് ഓഹരി ഇന്ന് കുത്തനെ താഴേക്ക് വീണു. ഇൻഫോസിസ് ഓഹരിക്കൊപ്പം നിഫ്റ്റിയും താഴേക്ക് പതിച്ചു. മറ്റു ഐടി കമ്പനികളുടെ ഓഹരികളും ഇതിനൊപ്പം താഴേക്ക് വീണു.

വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ നിക്കി 2 ശതമാനം നഷ്ടത്തിൽ നിന്നു കൊണ്ട് ആഗോള തലത്തിൽ തന്നെ വിപണി ദുർബലമാണെന്ന സൂചന നൽകിയിരുന്നു. യൂറോപ്യൻ വിപണികൾ ഇന്ന് തുറക്കില്ല. യുഎസ് വിപണി ഇന്ന് രാത്രിയോടെ വിപണിയുടെ മുന്നോട്ടുള്ള സൂചനകൾ നൽകിയേക്കും.

ഇൻഫോസിസിന്റെ പതനം ആശങ്ക ഉയർത്തുന്നു. ഇതിനൊപ്പം തന്നെ എച്ച്.ഡി.എഫ്.സി ഓഹരികളുടെ വീഴ്ചയും നിർണായകമാണ്.  ഏപ്രിൽ 4ലെ ഉയരത്തിൽ നിന്നും 23 ശതമാനത്തിന്റെ പതനത്തിനാണ് എച്ച്.ഡി.എഫ്.സി സാക്ഷ്യംവഹിച്ചത്.  ഇതിന് സമാനമായ വീഴ്ച എച്ച്.ഡി.എഫ്.സി ബാങ്കിലും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.

കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും മോശം ദിവസമായിരുന്നു നിഫ്റ്റിക്ക് ഇന്ന്. മൂന്ന് ഹെവിവെയിറ്റ് ഓഹരികൾ ദുർബലമായി നിൽക്കുന്നതിനാൽ തന്നെ വീഴ്ച തുടർന്നേക്കാം. വിപണി സ്ഥിരത കൈവരിക്കണമെങ്കിൽ റിലയൻസ് ഓഹരി 2500ൽ നിന്നും തിരികെ കയറേണ്ടതുണ്ട്.

ഇൻഫോസിസ് ഓഹരി താഴേക്ക് വീണതിനെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു. അഭിപ്രായങ്ങൾ തീർച്ചയായും എഴുതി അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement