ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 250 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 18068 രേഖപ്പെടുത്തി. 18070-085ൽ സപ്പോർട്ട് എടുത്ത സൂചിക ശക്തമായ വീണ്ടെടുക്കൽ കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 71 പോയിന്റുകൾ/0.39 ശതമാനം താഴെയായി 18127 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42864 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. എന്നാൽ ഇതിനിടയിൽ പലപ്പോഴായി ബൈയിംഗ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസത്തെ സപ്പോർട്ട് തകർത്തതിന് പിന്നാലെ സൂചിക അധികം താഴേക്ക് വീഴാതെ 42230ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 209 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 42408 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19026 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 18787 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 18858 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-1.1%), Nifty Metal (-1.1%), Nifty PSU Bank (-1.2%), Nifty Realty (-1.4%) എന്നിവ 1 ശതമാനത്തിൽ ഏറെ നഷ്ട്ടത്തിൽ അടച്ചു.

ചൈന(-0.46%) ഒഴികെയുള്ള ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു.

നിർണായക നീക്കങ്ങൾ

നിഫ്റ്റിയിലെ ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചു.

UPL (-3.3%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

FACT (-9.5%), NFL (-8.4%), Chambal Fert (-2.2%), RCF (-7.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

M&M (-2.5%), Eicher Motors (-2%), Tata Motors (-2%) എന്നീ ഓട്ടോ ഓഹരികൾ 2 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചു. Jubilant Food (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

അക്രോ പെയിന്റ്സിലിന്റെ 60% ഇക്വിറ്റി ഷെയറുകൾ സ്വന്തമാക്കുന്നതിനായി 153 കോടി രൂപയുടെ ആദ്യ ഗഡു നിക്ഷേപം നടത്താൻ പദ്ധതിയിട്ടതിന് പിന്നാലെ JK Cement’s (+1.2%) ഓഹിര നേട്ടത്തിൽ അടച്ചു.

Cochin Ship (-9%) and Mazagon Dock (-6.1%) എന്നിവയും നഷ്ടത്തിൽ അടച്ചു.

Thyrocare (-11%) ഓഹരി ഇന്നലത്തെ നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി.

വിപണി മുന്നിലേക്ക് 

വിപണിയിൽ കൊവിഡ് സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതായി കാണാം. എന്നാൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ആഗോള വിപണികൾ ശക്തമായ കാണപ്പെടുന്നു.

ആഗോള തലത്തിലുള്ള കൊവിഡ് സ്ഥിതിഗതികൾ എല്ലാം തന്നെ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡിന്റെ പുതിയ വേരിയന്റ് സമയബന്ധിതമായി തിരിച്ചറിയാൻ ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് കൊവിഡ് ഫാളിനെ അപേക്ഷിച്ച് നോക്കിയാൽ ശക്തമായി തിരികെ കയറാനുള്ള ശേഷം ഇന്ത്യൻ വിപണിക്ക് ഉണ്ട്.

നിഫ്റ്റി ഇപ്പോൾ ഉയർന്ന നിലയിലാണുള്ളത്. ഇപ്പോൾ കൊവിഡ് ഭീതിയെ തുടർന്ന് വിപണിയിൽ ലാഭമെടുപ്പ് നടക്കുകയാണെന്ന് വിലയിരുത്താം.

ഇന്ത്യൻ വിപണി ഇതിനോട് അകം തന്നെ എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.  എന്നാൽ ആഗോള വിപണികൾ വീണ്ടെടുക്കാൻ പെടാപ്പാട് പെടുകയാണ്. ഇതിനാൽ നേരിയ കുറച്ച് പതനം ഉണ്ടാകുന്നത് സ്വഭാവികമാണ്.

ആഗോള വിപണികൾ കൊവിഡിനോട് നെഗറ്റീവ് ആയി പ്രതികരിച്ചാൽ, വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടായേക്കാം. അവർ ശക്തമായി നിന്നാൽ നിഫ്റ്റി 17700ന് മുകളിലായി ശക്തമായ വ്യാപാരം നടത്തിയേക്കും.

കഴിഞ്ഞ 24 മണിക്കൂറിൽ  ജപ്പാനിൽ 185000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 350 മരണം രേഖപ്പെടുത്തുകയും ചെയ്തു.

യുകെയിലെ മൂന്നാം പാദത്തിലെ ജിഡിപി പുറത്തുവന്നു. ഇത് -0.3 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് -0.2 ശതമാനം ആയിരുന്നു. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement