ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ സാധിക്കാത്തെ തളർന്ന് വീണ് കാളകൾ.

ഗ്യാപ്പ് അപ്പിൽ 17414 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. ദിവസം മുഴുവൻ താഴേക്ക് വീണ സൂചിക 17200ൽ സപ്പോർട്ട് രേഖപ്പെടുത്തി ഉച്ചയ്ക്ക് ശേഷം ചാഞ്ചാട്ടത്തിന് വിധേയമായി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.4 ശതമാനം താഴെയായി 17245 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

300 പോയിന്റുകൾക്ക് മുകളിലായി 36630 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രമംനടത്തി. ഫെബ്രുവരി 23ലെ ഉയർന്ന നില രേഖപ്പെടുത്തിയ സൂചിക ഇവിടെ അനുഭവപ്പെട്ട ലാഭമെടുപ്പിനെ തുടർന്ന് 36000ലേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 201 പോയിന്റുകൾ/ 0.55 ശതമാനം താഴെയായി 36147 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ(+1.2%) 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു. അതേസമയം നിഫ്റ്റി ഓട്ടോ (-1%) കുത്തനെ താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Hindalco (+2.5%), Tata Steel (+2.2%), JSW Steel (+1.1%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. മെറ്റൽ മേഖല ശക്തി കൈവരിക്കുന്നതായി കാണാം.

SAIL (+3.6%), Jindal Steel (+3.5%), Vedanta (+1.1%) എന്നിവയും നേട്ടത്തിൽ അടച്ചു. ചൈനീസ് സ്റ്റീൽ നിർമാണ ഹബ് ലോക്ക് ഡൗണിലേക്ക് പോയത്
മെറ്റൽ മേഖലയ്ക്ക് പിന്തുണ നൽകി. ഇതോടെ ഇന്ത്യൻ സ്റ്റീലിന്റെ ആവശ്യകത ഉയരും.

Dr Reddy (+.4%),  Divis Lab (+2.3%) എന്നീ ഓഹരികൾ ഫാർമ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.  Alkem (+2.7%), Strides Pharma (+2.7%), Torrent Pharma (+2.4%) തുടങ്ങിയ ഓഹരികളും മുന്നേറ്റത്തിന്റെ ഭാഗമായി.

സാമ്പത്തിക ഓഹരികൾ ദുർബലമായി കാണപ്പെട്ടു. HDFC (-2.3%), Kotak Bank (-2.1%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഖത്തറിലെ സ്വകാര്യ ബാങ്കിൽ നിന്നും സുപ്രാധാന ഓർഡർ ലഭിച്ചതിന് പിന്നാലെ Intellect Design Arena (+2.3%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

ചെയർമാൻ പവൻ മുഞ്ചൽ ഉൾപ്പെടെ ഉള്ള മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ HeroMoto Corp (-1.2%) ഓഹരി താഴേക്ക് വീണു.

ഇൻവെസ്‌കോ കേസിൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ ZEEL (+3%) ഓഹരി നേട്ടത്തിൽ അടച്ചു.

മാതൃസ്ഥാപനമായ  L&T ഓപ്പൺ മാർക്കറ്റിൽ നിന്നും 1.4 കോടി ഓഹരികൾ വാങ്ങിയതിന് പിന്നാലെ L&T Finance (+16.1%) ശക്തമായ മുന്നേറ്റം നടത്തി. 

വിപണി മുന്നിലേക്ക് 

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി ഇന്ന് ദുർബലമായി കാണപ്പെട്ടു. അതേസമയം എല്ലാ ഏഷ്യൻ വിപണികളും ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചു. ജപ്പാൻ വിപണി 3 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്.

ഇന്ത്യൻ വിപണി ഇന്ന് ദുർബലമായി കാണപ്പെട്ടു. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 380 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. ഇവർ ഈ ട്രെൻഡ് തുടരുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

സാമ്പത്തിക കണക്കുകൾ ദുർബലമായി കാണപ്പെട്ടിട്ടും പൊതു വിപണി താഴേക്ക് വീണിട്ടും ഐടി ഓഹരികളും റിലയൻസും ഫ്ലാറ്റായി കാണപ്പെട്ടു. മെറ്റൽ ഓഹരികളും ശക്തി കൈവരിക്കുന്നതായി കാണാം. അതിനാൽ തന്നെ ഈ ഓഹരികളിൽ ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement