പ്രധാനതലക്കെട്ടുകൾ
കൊവിഡ് മൂലം തകർന്ന സമ്പദ്വ്യവസ്ഥയിലേക്ക് 1.9 ട്രില്യൺ യുഎസ് ഡോളർ നൽകാൻ നിയുക്ത പ്രസിഡന്റ് ജോ ബെെഡൻ
പദ്ധതി അവതരിപ്പിച്ചു. എന്നാൽ ഈ ശുഭവാർത്തായ്ക്ക് പിന്നാലെ
ആഗോള വിപണികൾ കുത്തനെ ഇടിഞ്ഞു.
ആദ്യ ദിവസം തന്നെ ഓഫർ ഫോർ സെയിലിലൂടെ സർക്കാർ വിറ്റ SAIL ഓഹരികൾ 3.6 times over-subscribed ആയി. മൊത്തം 20.65 കോടി ഷെയറുകളുടെ ഗ്രീൻഷൂ ഓപ്ഷൻ അഥവ മൊത്തം ഇക്വിറ്റിയുടെ 5 ശതമാനം വിനിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
HFCL ലിന്റെ ലാഭവിഹതം കഴിഞ്ഞ ഡിസംബർ പാദത്തിൽ 87 ശതമാനം(85.1 കോടി രൂപ) ഉയർന്നത് ഒപ്പ്റ്റിക്കൽ ഫെെബറിനുള്ള ആവശ്യകതയെ സൂചിപ്പിക്കുന്നു. ഇത് 5G സാധ്യതകളെ മുൻനിർത്തുന്നു.
ഇന്ത്യയിൽ സ്റ്റാർസ്ട്രീക്ക് എയർ ഡിഫൻസ് സിസ്റ്റം നിർമ്മിക്കുന്നതിനായി Bharat Dynamics Thalesസുമായി
കരാറിൽ ഒപ്പുവച്ചു. BDLസ്റ്റാർസ്ട്രീക്ക് ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകും.
Bharti Airtel 2021 ഫെബ്രുവരി ക്വാർട്ടർലി റിവ്യൂവിന്റെ ഭാഗമാകുമെന്ന് MSCI(Morgan Stanley) പറഞ്ഞു.
DHFLന്റെ പരിഹാര പദ്ധതികൾക്കുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട്
അവസാനിക്കും. ഹൗസിംഗ് ഫിനാൻസ് കമ്പനിക്കായി ഓഫറുകൾ സമർപ്പിച്ച Piramal Group, Oaktree Capital,Adani Group എന്നിവർ ലേലത്തിന്റെ ഭാഗമാകും.
യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജ്മെന്റ് കമ്പനി Vanguard Infosys, Hindustan Unilever, Wipro എന്നിവയുൾപ്പെടെ 30 ഓളം കമ്പനികളുടെ ഓഹരികൾ 1,286.1 കോടി രൂപയ്ക്ക് വിറ്റു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിക്കുന്നതിന്റെ സൂചനയാകാമിത്.
ഓഹരി വിഭജനം പരിഗണിക്കാൻ അടുത്ത മാസം ആദ്യം ബോർഡ് മീറ്റിംഗ് ചേരുമെന്ന് ഇലക്ട്രോണിക് വസ്തുക്കളുടെ കരാർ നിർമാതാക്കളായ Dixon Technologies അറിയിച്ചു. യോഗത്തിൽ ക്യു 3 സാമ്പത്തിക ഫലങ്ങൾ വിശകലനം ചെയ്യും.
ഇൻഡിഗോയും സ്പൈസ് ജെറ്റും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള യാത്രകൾക്കായി 900 രൂപയിൽ താഴെ നിരക്കിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ജനുവരി 13 മുതൽ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ആഭ്യന്തര വിമാനങ്ങളിൽ 877 രൂപ നിരക്കിൽ യാത്ര ചെയ്യാം. ഏപ്രിൽ 1 മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് കമ്പനി ഈ ആനുകൂല്യം നൽകിയിരിക്കുന്നത്.
സുരക്ഷാ പരിഹാര ദാതാക്കളായ Quick Heal Technologies
ഇസ്രായേൽ ആസ്ഥാനമായുള്ള L7 ഡിഫൻസിൽ 2 മില്യൺ ഡോളർ (ഏകദേശം 14.6 കോടി രൂപ) നിക്ഷേപിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷം 2.19 കോടി രൂപ കമ്പനി നിക്ഷേപിച്ചിരുന്നു.
10 ബില്യൺ ഡോളറിന്റെ ആഗോള മീഡിയം ടേം നോട്ട് പ്രോഗ്രാമിന് കീഴിൽ 600 മില്യൺ ഡോളറിന്റെ വിദേശ കറൻസി ബോണ്ടുകൾ ഇന്ത്യ INX’s Global Securities Marketൽ പട്ടികപ്പെടുത്തിയതായി State Bank of India അറിയിച്ചു.
10 ലക്ഷം രൂപ വീതമുള്ള 2,220 സുരക്ഷിത NCDകൾ Bajaj Financeനായി അനുവദിച്ചു.
ഇന്ന് പ്രഖ്യാപിക്കുന്ന പ്രധാന Q3 ഫലങ്ങൾ
PVR
Shoppers Stop
L&T Finance Holdings
HCL Tech
Hathway Cable
Aditya Birla Money
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഫ്ലാറ്റായി(14550) ഓപ്പൺ ചെയ്ത നിഫ്റ്റി പിന്നീട് 100 പോയിന്റ് താഴേക്ക് നിലം പതിച്ചുവെങ്കിലും ശേഷം 14595 എന്ന നിലയിലേക്ക് തിരിച്ചുകയറിയിരുന്നു.
നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഇന്നലെ അസ്ഥിരമായിരുന്നു. 32500 എന്ന നില ഇതിൽ ഏറെ നിർണായകമായിരുന്നു.
ആഗോളതലത്തിൽ എണ്ണ വില ഉയർന്നതോടെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികൾ ശക്തമായ കുതിച്ചുകയറ്റത്തിന് സാക്ഷ്യം വഹിച്ചു. ഫാർമാ FMCG ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം ഐ.ടി ഓഹരികൾ ശക്തമായ profit bookingന് വിധേയമായി.
യൂറോപ്യൻ വിപണി പ്രത്യേകിച്ച് FTSE ഏറെ മുകളിലാണ് അടയ്ക്കപ്പെട്ടിടുള്ശത്. ജോ ബെെഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് വിപണി കുത്തനെ ഇടിഞ്ഞു. ഏഷ്യൻ വിപണി മിക്സിഡാണ്.
SGX NIFTY 50 പോയിന്റ് താഴെയായി 14,570 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു gap down ഓപ്പണിംഗിനുള്ള സാധ്യത കാണിക്കുന്നു.
വിപണി ഇന്നും അസ്ഥിരമായി തുടർന്നേക്കാം. എന്നിരുന്നാലും ശക്തമായ ഒരു വീഴ്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.
14450,14000 എന്നുള്ളത് ശക്തമായ ഒരു പ്രതിരോധമാണ്.ഇതിൽ
ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് മറികടന്നാൽ വിപണി ശക്തമായ ഒരു
വീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചേക്കാം. 32000 ബാങ്ക് നിഫ്റ്റിക്ക് മികച്ച
സപ്പോർട്ടായി കാണപ്പെടുന്നു.
India VIX കുറഞ്ഞുവരുന്നു.ഇത് വിപണിയിലെ അസ്ഥിരത കുറയുന്നുവെന്നതിന്റെ സൂചനയാണ്.
15000,14600 എന്നത് ഇന്നതെ ഏറ്റവും ഉയർന്ന കാൾ ഓപ്പൺ ഇൻറെറസ്റ്റാണ്.13500,14500 എന്നിവ ഉയന്ന പുട്ട് ഓപ്പൺ ഇൻറെറസ്റ്റാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1076 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ 188 കോടി രൂപയുടെ ഓഹരികൾ വിറ്റയിക്കുകയും ചെയ്തു.
കൂടുതൽ കമ്പനികളുടെ റിസൾട്ടുകൾ വരാനിരിക്കെ വിപണിയിൽ
ഒരു പുതിയ റാലി പ്രതീക്ഷിക്കാം. എന്നാൽ ആഗോള വിപണി
അസ്ഥിരമാണ്. അതിനാൽ ഇന്ത്യൻ വിപണിയിലും വരും ദിവസങ്ങളിൽ ഇത് പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

