പ്രധാനതലക്കെട്ടുകൾ

Infosys: കമ്പനിയുടെ ഡിസംബറിലെ ഫലങ്ങൾ ഇന്ന് പുറത്തുവരും.

HCL Technologies: കമ്പനിയുടെ ഡിസംബർ പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവരും.

Reliance Industries: അഞ്ച് നഗരങ്ങളിൽ ട്രൂ 5G സേവനങ്ങൾ ആരംഭിച്ചു കൊണ്ട് തമിഴ്‌നാട്ടിലെ സേവനങ്ങൾ വിപുലീകരിച്ച് റിലയൻസ് ജിയോ ഇൻഫോകോം 40,446 കോടി രൂപ നിക്ഷേപിച്ചു.

Hindustan Unilever:
264.28 കോടി രൂപയ്ക്ക് Zywie വെഞ്ച്വേഴ്സിന്റെ 51% ഓഹരി ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17937 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയം ആയെങ്കിലും പിന്നീട് അസ്ഥിരമായി കാണപ്പെട്ടു. നേേരിയ തോതിൽ സൂചിക ബെയറിഷ് ആയിരുന്നു. തുടർന്ന് 18 പോയിന്റുകൾക്ക് താഴെയായി 17896 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42084 എന്ന നിലയിൽ  ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
41750ൽ സപ്പോർട്ട് എടുത്തതിന് പിന്നാലെ മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റുകൾക്ക് മുകളിലായി 42233 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.33 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18000-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,850, 17,800, 17,770, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം.  17,960, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,100, 41,920, 41,665 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,385, 42,500, 42,685 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 18685, 18,590, 18,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,900, 19,000 ,19,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.


വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3200  രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.2 ആയി കാണപ്പെടുന്നു.

ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ അനിശ്ചിതത്വം തുടരുകയാണ്. എന്നിരുന്നാലും 17800 വിപണിക്ക് ശക്തമായ സപ്പോർട്ട് ആയി നിൽക്കുന്നത് കാണാം.

41665 എന്ന നിലയിൽ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പിന്തുണ ഉണ്ടെന്ന് കാണാം. ഇത് നഷ്ടമായാൽ വലിയ പതനം സംഭവിച്ചേക്കാം.

ഇന്ത്യയുടെയും യുഎസിന്റെയും പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഇന്ത്യൻ സിപിഐ നേരിയ തോതിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സിപിഐ 7.1 ശതമാനത്തിൽ നിന്നും 6.5 ശതമാനത്തിലേക്ക് വീഴുമെന്ന് പ്രതീക്ഷിക്കുന്നു.. വിപണി വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം മാത്രമാകും ഇവ പുറത്തുവരിക.

നിങ്ങൾ ഒരു പോസിഷണൽ ഓപ്ഷൻ സെല്ലർ ആണെങ്കിൽ നിങ്ങൾക്ക് ഒരു മണികൂറത്തെ ചാർട്ടിലേക്ക് നോക്കാവുന്നതാണ്.
17960 എന്നത് മുകളിലേക്ക് ഒരു നിർണായക നിലയാണ്. നിങ്ങൾ ഓപ്ഷൻ ബൈയർ ആണെങ്കിൽ കൃത്യമായ അവസരത്തിനായി കാത്തിരുന്ന് മാത്രം ട്രേഡ് ചെയ്യുക.

നിഫ്റ്റിയിൽ മുകളിലേക്ക് 17960 താഴേക്ക് 17800 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement