ഇന്നത്തെ വിപണി വിശകലനം

വീണ്ടും വിപണിയെ മറികടന്ന് സാമ്പത്തിക ഓഹരികൾ.

16227 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയതിന് ശേഷം താഴേക്ക് വീണു. ദുർബലമായി താഴേക്ക് വീണ വിപണി 16000ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 73 പോയിന്റുകൾ/ 0.45 ശതമാനം താഴെയായി 16167 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 34691 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 500 പോയിന്റുകളാണ് ഉച്ചവരെ താഴേക്ക് വീണത്. ഉച്ചയ്ക്ക് ശേഷം തിരികെ കയറിയ വിപണി അവസാന നിമിഷം ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 210 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 34693എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി (-1.2%) ഇന്ന് കുത്തനെ വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ ONGC (+2.6%) ഓഹരി ഇന്ന്
നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Gujarat Gas (+6%), MGL (+2.3%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

L&T (-2.3%) ഓഹരി താഴേക്ക് വീണ് 9 മാസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

നാലാം പാദഫലങ്ങൾ വരാനിരിക്കെ Indiabulls Housing Finance (-20.5%) ഓഹരി കുത്തനെ താഴേക്ക് വീണു. CanFin Homes (-4.3%), RBL Bank (-4.2%) എന്നീ ഓഹരികളും താഴേക്ക് വീണു.

നാലാം പാദഫലങ്ങൾ മോശമായതിന് പിന്നാലെ DCAL ഓഹരി 20 ശതമാനം താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

വിപണിയിലെ അവ്യക്തത തുടരുകയാണ്. കൊട്ടക്ക് ബാങ്ക് ഓഹരി ബ്രേക്ക് ഔട്ട് നടത്തിയതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ശക്തമായതായി കാണാം.

നാളെ വിപണി അടച്ചതിന് ശേഷം സിപിഐ കണക്കുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഇത് വളരെ കൂടുതൽ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്നാണ് പലിശ നിരക്ക് അടിയന്തിരമായി ഉയർത്തിയതെന്ന് കഴിഞ്ഞ ആഴ്ച ആർബിഐ വ്യക്തമാക്കിയിരുന്നു.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഡൌ ജോൺസ് ഫ്യൂച്ചർ 1 ശതമാനം ലാഭത്തിൽ നിൽക്കുമ്പോൾ യുഎസ് വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കികാണേണ്ടതുണ്ട്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണിയെ പിന്തുണയ്ക്കുന്നതിനാൽ 16000 നിഫ്റ്റിക്ക് സപ്പോർട്ട് ആയി നില കൊള്ളുന്നുണ്ട്. റിലയൻസ് ഓഹരി 2 ആഴ്ചയിൽ 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഊർജ വില വീണ്ടെടുക്കൽ നടത്തിയാൽ റിലയൻസ് ഓഹരിയും വീണ്ടെടുക്കൽ നടത്തിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement