പ്രധാനതലക്കെട്ടുകൾ
Blue Dart Express: നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള പ്രതിവർഷ ലാഭം 20.7 ശതമാനം ഉയർന്ന് 135 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 89 കോടി രൂപയായിരുന്നു ലാഭം.
DCM Shriram: നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 73 ശതമാനം ഉയർന്ന് 401 കോടി രൂപയായി.
CEAT: നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 83 ശതമാനം ഇടിഞ്ഞ് 25.25 കോടിയായി. പോയവർഷം 153 കോടി രൂപയായിരുന്നു.
Sona BLW Precision Forgings: നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 76 ശതമാനം വർദ്ധിച്ച് 105 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 60 കോടി രൂപയായിരുന്നു ലാഭം.
ഇന്നത്തെ വിപണി സാധ്യത
ഗ്യാപ്പ് അപ്പിൽ 16862 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലെ ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് മുകളിലേക്ക് കയറി. ശേഷം 16950ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണ്. തുടർന്ന് 16682 എന്ന നിലയിൽ ഫ്ലാറ്റായി നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35713 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പൊതു വിപണിയെ പിന്തുടർന്നു. 35900ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് 0.09 ശതമാനം താഴെയായി 35233 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ്.
SGX NIFTY 16,470-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,650, 16,600, 16,500, 16,450 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,780, 16,840, 16,910, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35000, 34,900, 34,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,400, 35,620 and 35,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 20.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
യുഎസിൽ ഫെഡ് 50 ബേസിസ് പോയിന്റ് മാത്രം പലിശ നിരക്ക് ഉയർത്തിയതിനാൽ തന്നെ കഴിഞ്ഞ ദിവസം ഒരു ഗ്യാപ്പ് അപ്പ് പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഏറെ നേരം ഈ നേട്ടം നില നിർത്താൻ വിപണിക്ക് സാധിച്ചില്ല.
ഹെവിവെയിറ്റ് ഐടി ഓഹരികൾ ഇന്ന് ശക്തമായി കാണപ്പെട്ടു.
ബുധനാഴ്ചത്തെ നേട്ടങ്ങൾ എല്ലാം നഷ്ടപ്പെടുത്തി കൊണ്ട് യുഎസ് വിപണി ഇന്നലെ കുത്തനെ താഴേക്ക് വീണു. 2018 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് യുഎസിന്റെ ബോണ്ട് വരുമാനം എത്തപ്പെട്ടു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് വീണ്ടും 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു. പാൻഡെമിക്കിന് ശേഷം നിരക്ക് വർദ്ധനവ് നടത്തുന്ന ആദ്യത്തെ സെൻട്രൽ ബാങ്കാണിത്.
വിക്സ് നേരിയ തോതിൽ കുറഞ്ഞെങ്കിലും 20ന് മുകളിൽ തന്നെയാണുള്ളത്. വരും ദിവസങ്ങളിൽ ചാഞ്ചാട്ടം തുടർന്നേക്കും. യുഎസ് വിപണിയുടെ പതനത്തോട് ഇന്ത്യൻ വിപണി എങ്ങനെ പ്രതികരിക്കും എന്ന് നോക്കി കാണേണ്ടതുണ്ട്.
റിലയൻസ് തങ്ങളുടെ നാലാം പാദഫലങ്ങൾ ഇന്ന് പുറത്തുവിടും. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
16950ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിപണി ശക്തമാണെന്ന് കരുതാൻ സാധിക്കു. 16660 എന്ന സപ്പോർട്ട് നഷ്ടമായാൽ കൂടുതൽ താഴേക്ക് വീണേക്കാം. ഈ നിലയ്ക്ക് താഴെ വിപണി തുറക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

