ഇന്നത്തെ വിപണി വിശകലനം
അവസാന നിമിഷം ചാഞ്ചാട്ടത്തിനൊപ്പം നേട്ടം കൈവരിച്ച് നിഫ്റ്റി.
നിഫ്റ്റി ഇന്ന് ഗ്യാപ്പ് അപ്പിൽ 167 പോയിന്റുകൾക്ക് മുകളിലായി 17121 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും 17180ൽ സമ്മർദ്ദം അനുഭവപ്പെട്ടു. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 17064ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം മൂന്ന് മണിക്ക് ഉണ്ടായ റാലി വിപണിയെ നേട്ടത്തിൽ അടയ്ക്കാൻ സഹായിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 246 പോയിന്റുകൾ/ 1.46 ശതമാനം മുകളിലായി 17200 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36530 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 325 പോയിന്റുകൾക്ക് ഉള്ളലായാണ് വ്യാപാരം നടത്തിയത്. അവസാന നിമിഷത്തെ നിഫ്റ്റിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ സൂചികയ്ക്ക് പൂർണമായും കഴിഞ്ഞില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 322 പോയിന്റുകൾ/ 0.89 ശതമാനം മുകളിലായി 36404 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ (+2.8%), നിഫ്റ്റി എഫ്.എം.സിജി(+1.8%), നിഫ്റ്റി മീഡിയ (+1.9%), നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.3%), നിഫ്റ്റി റിയൽറ്റി (+3.5%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
Adani Ports (+5.8%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. Ambuja Cements (+2.3%) ലെ ഹോൾസിമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അദാനി ഗ്രൂപ്പ് ചർച്ച നടത്തിവരികയാണ്.
Adani Ent (+4.8%), Adani Wilmar (+5%-UC), Adani Green (+4.5%), Adani Power (+5%-UC) Adani Transmission (+7.5%-UC) എന്നീ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
ഓട്ടോ സൂചിക 2 മാസത്തെ ഉയർന്ന നില കൈവരിച്ചതിന് പിന്നാലെ Bajaj-Auto (+5.6%), Hero Motocorp (+5.1%), M&M (+4%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഓട്ടോ ആൻസിലറി കമ്പനിയായ Mahindra CIE (+12.3%) മാർച്ചിലെ മികച്ച പ്രകടനത്തെ തുടർന്ന് നേട്ടത്തിൽ അടച്ചു. ഇന്ത്യയെ ലോകത്തിന്റെ വാഹന നിർമാണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്ന് ഇന്ത്യൻ ഗതാഗത മന്ത്രി പറഞ്ഞു.
ടയർ ഓഹരികളായ Apollo Tyres (+6.3%), Balkrishna Industries (+5.2%), MRF (+3.2%) എന്നിവ ഓട്ടോ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.
Reliance (+3%) ഓഹരി വീണ്ടെടുക്കൽ നടത്തി. 70 പോയിന്റുകളാണ് ഓഹരി നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്.
Chola Finance (+6.8%), Indiabulls Housing (+6%), Shriram Transport Finance (+5.5%), LIC Housing (+4.9%) എന്നീ ഓഹരികൾ മീഡ് ക്യാപ്പ് മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.
468 കോടി രൂപയുടെ കിട്ടാക്കടത്തിന് യെസ് ബാങ്ക് കമ്പനിക്കെതിരെ പാപ്പരത്വ പ്രമേയം ആരംഭിച്ചതിന് പിന്നാലെ Zee Learn (-19.3%) ഓഹരി കുത്തനെ താഴേക്ക് വീണു.
സെരോദയുടെ നിർദ്ദിഷ്ട മ്യൂച്വൽ ഫണ്ട് ബിസിനസിന്റെ രജിസ്ട്രാറും ട്രാൻസ്ഫർ ഏജന്റുമായി CAMS തിരഞ്ഞെടുക്കപ്പെട്ടു. ഓഹരിയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
നാലാം പാദഫലങ്ങൾ വരാനിരിക്കെ Bajaj Finance ഓഹരി 3.3 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു.
വിപണി മുന്നിലേക്ക്
കമ്പനിയുടെ നാലാം പാദഫലങ്ങൾ ഉടൻ പ്രസ്ദ്ധീകരിക്കാനിരികെ റിലയൻസ് ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിൽ നിന്നും പിൻമാറിയത് കമ്പനിയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താൻ.
രാവിലെ മുതൽ ഉള്ള ഓപ്ഷൻ ഡേറ്റയിലേക്ക് നോക്കിയാൽ വിപണി ബുള്ളിഷാകുമെന്ന സൂചന ലഭ്യമാണ്. വിപണിയിൽ ഇൻട്രാഡേ പതനം അനുഭവപ്പെട്ടെങ്കിലും പുട്ട് ബിൽഡ് അപ്പ് ശക്തമായി നിലനിന്നു. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകി.
ഇത് പോലെ തന്നെ സൂചിക ശക്തമായ മുന്നേറ്റം നടത്തി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. 16815 എന്ന ഷോർട്ട് ടേം സപ്പോർട്ടിനെ വിപണി മാനിക്കുന്നതായി കാണാം.
ഇന്നലത്തെ പതനത്തിന് ശേഷം യൂറോപ്യൻ വിപണികളും വീണ്ടെടുക്കൽ നടത്തുന്നതായി കാണാം. യുഎസ് വിപണിയും ഇന്ന് ബുള്ളിഷായാൽ നാളെ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് ഉണ്ടായേക്കാം.
നിലവിൽ വിപണിയിൽ നിന്നും കരടികളുടെ സാന്നിധ്യം മാഞ്ഞ് പോയതായി കാണാം. അന്താരാഷ്ട്ര വിപണികൾ കൂടി പിന്തുണച്ചാൽ കാളകളുടെ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

