പ്രധാനതലക്കെട്ടുകൾ

Mishtann Foods: 1:1 അനുപാതത്തിൽ ബോണസ് വിതരണത്തിന് അനുമതി നൽകി കമ്പനി.

SJVN: ഹിമാചൽ പ്രദേശിലെ 66 മെഗാവാട്ട് ദൗലസിദ് ആർ‌ഇ‌പിയുടെ വികസനത്തിനായി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി 494 കോടി രൂപയുടെ വായ്പാ കരാറിൽ ഒപ്പുവെച്ച് കമ്പനി.

Ujjivan Financial Services: രാധാകൃഷ്ണൻ രവിയെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ഏപ്രിൽ 19 മുതൽ കമ്പനി നിയമിച്ചു.

TVS Motor: ജ്വാലാമുഖി ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ 3.3 ദശലക്ഷം ഓഹരികൾ വിറ്റഴിച്ചു.

Indraprastha Gas Ltd: ഉത്തർപ്രദേശിലെ ബാന്ദ, ചിത്രകൂട്, മഹോബ ജില്ലകളിലെ നഗര വാതക വിതരണ ശൃംഖല വികസിപ്പിക്കുന്നതിനായി പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിൽ നിന്ന് കമ്പനിക്ക് കത്ത് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ ഘട്ടത്തിൽ താഴേക്ക് വീണു. 17070 വരെ പോയ സൂചിക
തിരികെ കയറി. തുടർന്ന് 308 പോയിന്റുകൾ/1.73 ശതമാനം താഴെയായി 17186 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 36852 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും 37000
ശക്തമായ പ്രതിബന്ധമായി അനുഭവപ്പെട്ടു. ശേഷം 36450 വരെ സൂചിക വീണു. തുടർന്ന് 734 പോയിന്റുകൾ/ 1.96 ശതമാനം താഴെയായി 36729 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി നാല് ശതമാനത്തിൽ ഏറെ ഇടിഞ്ഞു.

യൂഎസ് വിപണികൾ ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ അവധി ആയിരുന്നു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് കയറിയിറങ്ങി കാണപ്പെടുന്നു.

SGX NIFTY
17,252-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാട് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,070, 17,000, 16,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,230, 17,320, 17390 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 36,400, 36,100, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,300, 37,450 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

18000ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.33 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 6000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലെ ഇസ്റ്റർ അവധിയെ തുടർന്ന് യൂറോപ്യൻ വിപണികൾ തുറക്കാതിരുന്നതിനാൽ വ്യാപാരികൾക്ക് ആഗോള വിപണികളിൽ നിന്ന് വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. അതേസമയം യുഎസ് ഫ്യൂച്ചേഴ്സ്, ഏഷ്യൻ വിപണികൾ എന്നിവ താഴേക്കുള്ള പതനത്തിന്റെ കൃത്യമായ സൂചന നൽകിയിരുന്നു.

മോശം ഫലങ്ങളെ തുടർന്ന് 8 ശതമാനം ഇടിവിലാണ്  ഇൻഫോസിസ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. ശേഷം 7 ശതമാനം നഷ്ടത്തിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു. 

മൊത്തം വിലക്കയറ്റ സൂചിക 14.55 ആയി നാല് മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി. ഇന്ധന വില കൂടുമ്പോൾ വിലക്കയറ്റം തടഞ്ഞു നിർത്തുക എന്നത് കഠിനകരമാണ്.



ഐടി ഓഹരികൾക്ക് ഒപ്പം ഇന്നലെ എച്ച്.ഡി.എഫ്.സി ഓഹരികളാണ് വിപണിയെ താഴേക്ക് വലിച്ചത്. അതിനാൽ തന്നെ ഇന്ന് അവയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വിപണി അസ്ഥിരതയിലേക്ക് കടന്നേക്കാം. രൂക്ഷമായ ചാഞ്ചാട്ടത്തിനുള്ള സാധ്യതകളും തള്ളികളയാനാകില്ല.

യുഎസ് വിപണികളിൽ നിന്നും വ്യക്തമായ സൂചനകൾ ഒന്നും തന്നെ ഇല്ല. ഏറെ നാളുകൾക്ക് ശേഷം വിപണി തുറക്കുന്നതിനാൽ തന്നെ ഷാഗ് ഹായി സൂചികയുടെ ഇടിവ് അപ്രസക്തമാണ്. നിക്കി നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിഫ്റ്റിക്ക് താഴേക്ക് 17000, മുകളിലേക്ക് 17320 എന്നിവ  ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement