ഇന്നത്തെ വിപണി വിശകലനം

ആഗോള തലത്തിൽ വിവിധ ആസ്തികളിലായി വീണ്ടെടുക്കൽ നടന്നതിന് പിന്നാലെ മുന്നേറ്റം നടത്തി വിപണി.

16651 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങി. 11 മണിയോടെ വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തി ബുള്ളിഷായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 240 പോയിന്റുകൾ/ 1.45 ശതമാനം മുകളിലായി 16871 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34733 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ ശക്തമായ നേട്ടം കൈവരിച്ചു. മുൻകാല നിയന്ത്രണങ്ങളെല്ലാം നീക്കി കൊണ്ട് പുതിയ ഡിജിറ്റൽ സംരംഭങ്ങൾ പുനരാരംഭിക്കാൻ ആർബിഐ അനുമതി നൽകിയത് എച്ച്.ഡി.എഫ്.സി ബാങ്കിന് പോസിറ്റീവായി മാറി. ശേഷം 35000 എന്ന പ്രതിബന്ധം  മറികടന്ന സൂചിക മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 765 പോയിന്റുകൾ/ 2.22 ശതമാനം മുകളിലായി 35312 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ(+2.4%), നിഫ്റ്റി ബാങ്ക് (+2.2%), നിഫ്റ്റി ഫിൻസർവ് (+2.1%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി  (-1.7%) നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ  വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Infosys (+3.7%) ഓഹരി വീണ്ടെടുക്കൽ നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 3 ശതമാനം മാത്രം ദൂരത്തിലാണുള്ളത്.

മുൻകാല നിയന്ത്രണങ്ങളെല്ലാം നീക്കി കൊണ്ട് പുതിയ ഡിജിറ്റൽ സംരംഭങ്ങൾ പുനരാരംഭിക്കാൻ ആർബിഐ അനുമതി നൽകിയതിന് പിന്നാലെ HDFC Bank (+3.2%) ഓഹരി നേട്ടത്തിൽ അടച്ചു. HDFC (+2%) ഓഹരിയും നേട്ടം കൈവരിച്ചു.

SBI (+3.1%), ICICI Bank (+2.7%), Axis Bank (+2.7%) എന്നീ ബാങ്കിംഗ് ഓഹരികളും നേട്ടത്തിൽ അടച്ചു.

ഉക്രൈനിൽ സമാധാന ഉടമ്പടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഊർജ ഓഹരികൾ താഴേക്ക് വീണു. IOC (-2.3%), ONGC (-2.2%), Coal India (-0.77%), BPCL (-0.65%) എന്നിവ നഷ്ടത്തിൽ അടച്ചു. Hindustan Petroleum (-5.1%), IEX (-2.5%) എന്നിവ തിരുത്തലിന് വിധേയമായി. 

AU Bank (-6%) ഓഹരി ഉയർന്ന വോള്യത്തിൽ കുത്തനെ താഴേക്ക് വീണു.

സിഇഒ പ്രതീക് പോട്ട കമ്പനിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ
Jubilant Foodworks (-12.2%) ഓഹരി കുത്തനെ ഇടിഞ്ഞ് 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.

ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തിയതിനെ തുടർന്ന് Omaxe Builders (-2.5%) നഷ്ടത്തിൽ അടച്ചു.

ഐടി ഓഡിറ്റിന് ഉത്തരവിടുകയും പേയ്‌മെന്റ് ബാങ്കിലേക്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതിന്  ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത ആർബിഐ നടപടിക്ക് പിന്നാലെ Paytm (-12.9%) ഓഹരി കൂപ്പുകുത്തി. 

വിപണി മുന്നിലേക്ക് 

ഉക്രൈൻ- റഷ്യ നാലം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യൻ സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ഉക്രൈൻ ഉയർത്തുന്ന ആവശ്യം.

ഇന്ത്യയിൽ മാർച്ചിലെ പ്രതിവർഷ മൊത്തം വില സൂചിക എന്നത് 13.1 ശതമാനമായി രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്ന 12.10 ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്. ഹിന്ദുസ്ഥാൻ യൂണിലിവർ, മറ്റു എഫ്.എം.സി.ജി കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഇന്ന് വർദ്ധിപ്പിച്ചു. ഇത് നെഗറ്റീവായി കാണപ്പെടുന്നു.

എന്നാൽ യുദ്ധം മാറി ശാന്തി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി ഇപ്പോഴുള്ളത്. ഇതേ തുടർന്ന് നിഫ്റ്റി  200 ഇഎംഎ മറികടന്ന് മുന്നേറി.

ഉക്രൈനിൽ നിന്നും ഇന്ന് രാത്രിയോടെ ശുഭവാർത്തകൾ വരുമെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement