പ്രധാനതലക്കെട്ടുകൾ
L&T Finance Holdings: കമ്പനിയുടെ മ്യൂച്വൽ ഫണ്ട് ബിസിനസായ എൽ.ആൻഡ്.ടി ഇൻവസ്റ്റ്മെന്റ് മാനേജ്മെന്റ് 425 മില്യൺ ഡോളറിന്
എച്ച്.എസ്.ബി.സി എഎംസിക്ക് വിൽക്കും.
TCS: സ്വിസ് മാർക്കറ്റിലെ ഏറ്റവും പഴയ സ്വകാര്യ നോൺ-ലൈഫ് ഇൻഷുററായ La Mobiliere-ൽ നിന്ന് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അജണ്ട പ്രവർത്തിപ്പിക്കുന്നതിന് കമ്പനിക്ക് കരാർ ലഭിച്ചു.
Tega Industries: വർദ്ധിച്ചുവരുന്ന ലാറ്റിനമേരിക്കൻ ആവശ്യം നിറവേറ്റുന്നതിനായി 175 കോടി രൂപയ്ക്ക് ചിലിയിൽ ഒരു വലിയ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി അനുമതി നൽകി.
Adani Enterprises: പൂർണ്ണ ഉടമസ്ഥതയിലുള്ള അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന ഉപസ്ഥാപനം കമ്പനി ആരംഭിച്ചു.
Indian Oil Corporation: ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് ഹരിയാനയിലെ പാനിപ്പത്തിലേക്ക് പുതിയ അസംസ്‌കൃത എണ്ണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 9,028 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.
REC: പവർ ഫിനാൻസ് മേഖലയ്ക്കും പുനരുപയോഗ ഊർജ പദ്ധതികൾക്കും 169.5 മില്യൺ യുഎസ് ഡോളർ ലഭ്യമാക്കുന്നതിനായി കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്കുമായി കമ്പനി കരാർ ഒപ്പുവച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17070 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17100 മറികടന്നെങ്കിലും ഇത് നിലനിർത്താൻ സാധിച്ചില്ല. ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണ സൂചിക 17015 രേഖപ്പെടുത്തി. ഇവിടെ നിന്നും വീണ്ടും വാങ്ങൽ ആരംഭിച്ചതിന് പിന്നാലെ സൂചിക വീണ്ടും 17100ന് മുകളിൽ അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 117 പോയിന്റുകൾക്ക് മുകളിലായി 17073 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35359 എന്ന നിലയിൽവ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 35100ന് അടുത്ത് സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക 35500ൽ വീണ്ടും സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 162 പോയിന്റുകൾ/ 0.46 ശതമാനം മുകളിലായി 35191 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ(-1.1%), നിഫ്റ്റി മെറ്റൽ(-0.02%) എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
ഒമെെക്രോൺ ആശങ്കകൾ മാറിയതിനെ തുടർന്ന് സാമ്പത്തിക വീണ്ടെടുക്കൽ നടക്കുമെന്ന പ്രതീക്ഷയിൽ യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി ശാന്തമായി കാണപ്പെടുന്നു. FTSE ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,150-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,000, 16,900, 16,820, 16,770 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,100, 17,200, 17,250, 17,325 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,100, 35,000, 34,900, 34,700, 34,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,230, 35,330, 35,530, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 15.83 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 272 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,196 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ക്രിസ്തുമസ് ആഘോഷങ്ങളെ തുടർന്ന് യുഎസ് വിപണി മൂന്ന് ദിവസം അവധി ആയിരിക്കും. ആഗോള വിപണികൾ എല്ലാം തന്നെ പോസിറ്റീവായി കാണപ്പെടുന്നു. . S&P 500 കഴിഞ്ഞ ദിവസം എക്കാലത്തെയും പുതിയ ഉയർന്ന നില പരീക്ഷിച്ചിരുന്നു. ഇത് വിപണിക്ക് ശുഭസൂചന നൽകുന്നു.
ബാങ്ക് നിഫ്റ്റിക്ക് ഇന്നലെ ഗ്യാപ്പ് മുഴുവനായി നികത്താൻ സാധിച്ചില്ല. എങ്കിലും ആദ്യ പകുതിയിൽ 35500ലേക്ക് എത്തിക്കൊണ്ട് ശക്തി കാണിക്കാൻ സൂചികയ്ക്ക് സാധിച്ചിരുന്നു. രണ്ടാം പകുതിയിൽ ലാഭമെടുപ്പിന് സൂചിക വിധേയമായി. എന്നിരുന്നാലും 35100ന് മുകളിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. 35000ന് താഴേക്ക് നീങ്ങിയാൽ മാത്രമെ ദുർബലമാണെന്ന് പറയാൻ സാധിക്കുകയുള്ളു. ഒഐ ഡേറ്റ സൂചിപ്പിക്കുന്നത് ബാങ്ക് നിഫ്റ്റി മുകളിലേക്ക് നീങ്ങുമെന്നാണ്. 35000ൽ അനേകം പുട്ട് ഒഐ ഉള്ളതായി കാണാം.
ഇൻട്രാഡേ ചാഞ്ചാട്ടം രൂക്ഷമായിരുന്നിട്ടും നിഫ്റ്റിക്ക് ഇന്നലെത്തെ ഗ്യാപ്പ് അപ്പ് നിലനിർത്താൻ സാധിച്ചിരുന്നു. 17300ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്ന് കരുതാം. 17200 എന്നത് നിർണായക നിലയാണ്. കരടികൾക്ക് വീണ്ടും നിഫ്റ്റിയെ 17000ന് താഴേക്ക് കൊണ്ട് പോകാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്തു അറിയിക്കുക. ഏവർക്കും ക്രിസ്തുമസ് ആശംസകൾ.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

