ഇന്നത്തെ വിപണി വിശകലനം

എക്സ്പെയറി ദിനം വീണ്ടും ഗ്യാപ്പ് അപ്പിൽ തുറന്ന് മുന്നേറ്റം നടത്തി നിഫ്റ്റി.

വലിയ ഗ്യാപ്പ് അപ്പിൽ 17069 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുന്നേറ്റം നടത്തി. ദിവസം മുഴുവൻ 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. 17000ൽ സൂചിക സപ്പോർട്ട് എടുത്തതായി കാണാം. അവസാന നിമിഷം സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായതായി അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/ 0.69 ശതമാനം മുകളിലായി 17072 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35359 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 250 പോയിന്റുകളിൽ ഏറെ താഴേക്ക് നീങ്ങി. ഉച്ചയോടെ 35500ലേക്ക് ഒരു ബൌൺസ് ബാക്ക് ഉണ്ടായെങ്കിലും ഇത് നിലനിർത്താനായില്ല. അവസാന നിമിഷം ദിവസത്തെ താഴ്ന്ന നില തകർത്ത് താഴേക്ക് വീണുവെങ്കിലും സൂചിക നേരിയ തോതിൽ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 161 പോയിന്റുകൾ/ 0.46 ശതമാനം മുകളിലായി 35191 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(+2.3%), പി.എസ്.യു ബാങ്ക്(+1.5%), എഫ്.എം.സി.ജി(1.3%), നിഫ്റ്റി ഐടി(+1%) എന്നിവ ഒരു ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ 1 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാ തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഉർജ്ജ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Powergrid (+3.3%), IOC (+2.8%), ONGC (+2.7%) എന്നിവ ലാഭത്തിൽ അടച്ചു.

എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ബൌൺസ് ബാക്ക് ചെയ്തു. ITC (+2.5%), Tata Consumer (+1.6%), Britannia (+1.6%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Radico (+5.4%), Colpal (+1.7%) എന്നിവയും ലാഭത്തിൽ അടച്ചു.

Adani Ports (+1.1%) രാവിലെ മുന്നേറ്റം തുടർന്നെങ്കിലും നേട്ടം നിലനിർത്താൻ സാധിച്ചില്ല. പ്രധാന തുറമുഖങ്ങൾക്കുള്ള തീരുവ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇത്.

മോർഗൻ സ്റ്റാൻലി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റിംഗ് മഹാരാഷ്ട്രയിൽ 72 ഏക്കറിൽ ലോജിസ്റ്റിക് പാർക്ക് വികസിപ്പിക്കുന്നതിനുള്ള ഇടപാട് പൂർത്തിയാക്കിയതിന് പിന്നാലെ Lodha(+5.1%) ഓഹരി ലാഭത്തിൽ അടച്ചു.

L&T Finance (+3.6%) മ്യൂച്ചൽ ഫണ്ട് ബിസിനസ് വിൽക്കാൻ ഒരുങ്ങുന്നതായി കമ്പനി പറഞ്ഞു. മറ്റു മിഡ്ക്യാപ്പ് ഫിനാൻസ് ഓഹരികളായ CholaFin (+5.1%), M&MFin (+3.8%), Muthoot Finance (+3.3%), LIC Housing Finance(+3.2%), Shriram Transport(+3.2%), Manappuram Finance(+1.9%) എന്നിവ ലാഭത്തിൽ അടച്ചു.

വൈദ്യുതി മേഖലയ്ക്കും പുനരുപയോഗ ഊർജ പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് കെഎഫ്‌ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്കുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ REC (+2.5%) നേട്ടത്തിൽ അടച്ചു.

ബ്രിട്ടന്റെ ഹണ്ടിംഗ് എനർജി സർവീസസുമായി സംയുക്ത സംരംഭ കരാർ ഒപ്പുവച്ചതിന് പിന്നാലെ Jindal Saw (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിദേശ ഓഹരി പങ്കാളിത്തത്തിലും വോട്ടവകാശ പരിധിയിലും ഇളവ് വരുത്താൻ സർക്കാർ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എല്ലാ പി.എസ്.യു ഓഹരികളും ലാഭത്തിൽ അടച്ചു. SBI (+1.3%), PNB (+1.4%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.

ഓഹരി ഒന്നിന് 4 രൂപ വീതം ഇടക്കാല ലാഭവിഹതം അനുവദിച്ചതിന് പിന്നാലെ GAIL(+2%) ഓഹരി നേട്ടത്തിൽ അടച്ചു.

ജനുവരി 4 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 2,000 രൂപ വരെ വർധിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്ന്  Hero Motocorp(+1.8%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിങ്ങൾ ചാർട്ടിലേക്ക് നോക്കിയാൽ വിപണി ഇന്ന് ശാന്തമായിരുന്നുവെന്ന് കാണാവുന്നതാണ്. എന്നാൽ പകൽ സമയത്ത്, മൊത്തത്തിലുള്ള ചാഞ്ചാട്ടത്തോടെ എക്സ്പെയറി ലേശം ബുദ്ധിമുട്ടുള്ളതായി കാണപ്പെട്ടു.

രാവിലെ എസ്.ജി.എക്സ് നിഫ്റ്റി സൂചിപ്പിച്ചത് പോലെ തന്നെ വിപണി 17000ന് മുകളിൽ ഗ്യാപ്പ് അപ്പിലാണ് വ്യാപാരം ആരംഭിച്ചത്. ഷോർട്ട് കവറിംഗിനെ തുടർന്ന് വിപണി ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തപ്പെട്ടുവെങ്കിലും ഇത് നിലനിന്നില്ല. അനേകം ഓഹരികൾ ഇപ്പോഴും നല്ല വിലയ്ക്ക് വിപണിയിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്.

അവസാന നിമിഷം ബാങ്ക് നിഫ്റ്റി നെഗറ്റീവ് ആയി കാണപ്പെട്ടിരുന്നു. 1500ന് താഴേക്ക് വീണ  HDFC Bank തിരികെ കയറാൻ കഷ്ടപ്പെടുന്നത് കാണാം. പൊതുമേഖലാ ബാങ്കുകളെ കുറിച്ചുള്ള ഇപ്പോഴത്തെ അഭ്യൂഹങ്ങൾ എസ്.ബി.ഐയെയും മറ്റു ബാങ്കിംഗ് ഓഹരികളെയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ഇൻഫോസിസ് ഓഹരി എക്കാലത്തെയും പുതിയ ഉയർന്ന നില ഇന്ന് കെെവരിച്ചു. ഐടി സൂചിക ഈ മുന്നേറ്റം തുടർന്നാൽ ടിസിഎസ് പോലെയുള്ള അണ്ടർപെർഫോമിംഗ് ഓഹരികൾ വരും ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement