ഇന്നത്തെ വിപണി വിശകലനം

ശാന്തമായി എക്സ്പെയറിക്ക് സാക്ഷ്യംവഹിച്ച് വിപണി.

ഗ്യാപ്പ് അപ്പിൽ 17534 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം മുതലെ താഴേക്ക് വീഴാൻ തുടങ്ങി. 150 പോയിന്റുകളുടെ പതനത്തിന് ശേഷം സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലകെെവരിച്ചു. പൊതുവെ സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 47 പോയിന്റുകൾ/ 0.27 ശതമാനം മുകളിലായി 17516 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37365 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് പിന്നാലെ നിഫ്റ്റിയെ പോലെ താഴേക്ക് നിങ്ങി. 36900ന് താഴേക്ക് പോയ സൂചിക പിന്നീട് തിരികെ കയറി. ശേഷം സൂചിക 37000ന് മുകളിലായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസത്തേക്കാൾ 202 പോയിന്റുകൾ/ 0.54 ശതമാനം താഴെയായി 37082 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ(+3.5%) ഇന്ന് വീണ്ടും ബ്രേക്ക് ഔട്ട് നടത്തി. നിഫ്റ്റി എഫ്.എം.സി.ജി (+1.4%) നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികൾ
അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ആദ്യത്തെ നിക്ഷേപ സ്ഥാപനങ്ങളെ പറ്റിയും ഡിസംബർ 14ന് നടക്കാനിരിക്കുന്ന വിശകലന ദിനത്തെ പറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെ ITC(+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Larsen and Toubro(+3%), Asian Paints(+2.2%) and Reliance(+1.5%)  എന്നീ ഓഹരികൾ പ്രധാന സപ്പോർട്ട് നിലയിൽ നിന്നും കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

HDFC BANK(+1.7%) ഓഹരി താഴേക്ക് നീങ്ങി ബാങ്ക് നിഫ്റ്റിയെയും താഴേക്ക് വലിച്ചു. IDFC First Bank(+1.8%) നേട്ടത്തിൽ അടച്ചു.

കമ്പനിയുടെ ബോണ്ടുകളുടെ പലിശ പേയ്‌മെന്റ് ബാധ്യതകൾ ഈ ആഴ്ച പൂർത്തിയാക്കാൻ കഴിയുമെന്ന് പറഞ്ഞതിന് പിന്നാലെ Vodafone Idea(+14.6%) ഓഹരി നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു.

Reliance(+1.5%) ഓഹരി ഇന്ന് നേട്ടം കെെവരിച്ചു. Just Dial(+16.5%), Network18(+16.1%), Hathway(+8.7%),  TV18Broadcast(+7%) എന്നിവയും ലാഭത്തിൽ അടച്ചു. മറ്റു മീഡിയ ഓഹരികളായ ZEEL(+3.1%), DishTV(+4.7%) എന്നിവയും നേട്ടത്തിൽ അടച്ചു.


PVR(+2.4%), Inox Leisure(+4.3%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

മാനേജ്‌മെന്റ് മീറ്റിന് ശേഷം Burger King(+6.6%) ഓഹരി നേട്ടത്തിൽ അടച്ചു. 2026 ഓടെ 700 റെസ്റ്റോറന്റുകൾ തുറക്കാൻ പോകുന്നതായി കമ്പനി സി.ഇ.ഒ വ്യക്തമാക്കി.

ഷുഗർ ഓഹരികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. Balrampur Chini(+4.1%), Renuka(+10%-UC), Dalmia Sugar(+4.1%), Triveni Engineering (+6%) എന്നിവ നേട്ടം കെെവരിച്ചു.

ആർബിഐയിൽ നിന്ന് ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചതിന് പിന്നാലെ PayTM(+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഉയർന്ന ചാഞ്ചാട്ടത്തോടെ ആരംഭിച്ച ആഴ്ച എക്സ്പെയറി ദിനം ശാന്തമായാണ് കാണപ്പെട്ടത്. ഒരാഴ്ച ചാഞ്ചാട്ടത്തിന് വിധേയമായി ആരംഭിച്ചാൽ എക്സ്പെയറി ദിനം ശാന്തമായേക്കാം എന്ന രീതി സൂചിക തുടർന്നതായി കാണാം.

എന്നാൽ ഇൻട്രാഡേ വ്യാപാരികളെ സംബന്ധിച്ച് സൂചിക അത്ര ശാന്തമായിരുന്നില്ല. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച സൂചിക താഴേക്ക് വീഴുകയും പിന്നീട് തിരികെ കയറുകയും വീണ്ടും വീഴുകയും ചെയ്തു. ഇന്നലത്തേക്കാൾ നേരിയ തോതിൽ ഉയർന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  ITC, Reliance ഓഹരികളുടെ പിന്തുണയോടെയാണ് നിഫ്റ്റി ലാഭത്തിൽ അടച്ചത്.

ബാങ്ക് നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നിലയ്ക്കും ഉയർന്ന നിലയ്ക്കും ഉള്ളിലായി വ്യാപാരം നടത്തി. അതേസമയം ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 37000- 37500 എന്ന റേഞ്ചിനുള്ളിൽ ശാന്തമായി വ്യാപാരം നടത്തി. HDFC Bank കുത്തനെ വീണു.  HDFC Life, HDFC AMC എന്നിവ 52 ആഴ്ചയിലെ താഴ്ന്ന നിലയിലാണുള്ളത്.

നിഫ്റ്റിക്ക് 17600ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചാൽ മാത്രമെ കാളകൾ ശക്തി കെെവരിച്ചുവെന്ന് പറയാനാകു. 17800ന് അടുത്തായി 50 ദിവസത്തെ മൂവിംഗ് ആവറേജ് ഉള്ളതായും കാണാം. ഇത് തകർത്ത് മുന്നേറിയാൽ അതും സൂചിക ബുള്ളിഷാണെന്ന സൂചന നൽകും.

ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement