പ്രധാനതലക്കെട്ടുകൾ
Eris Lifesciences: ഇൻസുലിൻ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനായി എംജെ ബയോഫാമുമായി സംയുക്ത സംരംഭം രൂപീകരിച്ച് കമ്പനി. എറിസ് ലൈഫ് സയൻസസ് സംരംഭത്തിന്റെ 70 ശതമാനം കെെവശം വയ്ക്കും.
Tech Mahindra: 62 മില്യൺ ഡോളറിന് ആക്ടിവസ് കണക്ട് ഏറ്റെടുത്ത് കമ്പനി. ഈ ഏറ്റെടുക്കൽ ടെക് മഹീന്ദ്രയുടെ ഉയർന്നുവരുന്ന ജോലിസ്ഥലത്തെ സൊല്യൂഷനുകളിലെ കഴിവുകളെ ശക്തിപ്പെടുത്തുകയും എൻഡ്-ടു-എൻഡ് സിഎക്സ് പോർട്ട്ഫോളിയോയെ ശക്തിപ്പെടുത്തുകയും ചെയ്യും.
Lupin: ബ്രസീലിലെ ബെെയോം എസ്എയുമായി ഒരു വിതരണ വിപണന കരാറിൽ ഏർപ്പെട്ട് കമ്പനി. കരാർ പ്രകാരം, ബെെയോം ബ്രസീലിൽ ബയോസിമിലർ പെഗ്ഫിൽഗ്രാസ്റ്റിം വിതരണം ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യും.
NMDC: ഓഹരി ഒന്നിന് 9.01 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.
Force Motors: നവംബറിൽ കമ്പനിയുടെ മൊത്തം ഉത്പാദനം 1135 യൂണിറ്റായി രേഖപ്പെടുത്തി.
Dish TV India: ഡിസംബർ 30ന് കമ്പനി ഓഹരി ഉടമകളുടെ യോഗം സംഘടിപ്പിക്കും.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് അപ്പിൽ 17434 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17490ന് അടുത്തായി ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. ഇവിടെ നിന്നും 300 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് 205 പോയിന്റുകൾക്ക് താഴെയായി 17197 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36516 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങിയെങ്കിലും പൊതുവിപണിക്കൊപ്പം താഴേക്ക് വീണു. 36500ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് 311 പോയിന്റുകൾ/ 0.85 ശതമാനം താഴെയായി 36197 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്, യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ നഷ്ടത്തിൽ കാണപ്പെടുന്നു.യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,247-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,100, 17,000, 16,915, 16,880, 16,850, 16,780 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 7,200, 17,250, 17,325, 17,375, 17,450, 17,490 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,000, 35,700, 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,500, 36,650, 36,800, 37,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18,000, 17500, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 1700 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35500 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
വിക്സ് 18.46 ആയി ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,364 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,649 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഇന്നത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ നിർണായകമാകും. ഇവരുടെ സഹായം ഇല്ലതെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് വിപണിയെ ഇന്ന് പിടിച്ച് നിർത്താൻ സാധിക്കുകയില്ല. തുടർച്ചയായി ഓഹരികൾ വാങ്ങുന്നതിനാലും റീട്ടെയിൽ നിക്ഷേപകർ ലാഭമെടുത്ത് കൊണ്ട് പുറത്തിറങ്ങുന്നതിനാലും ഡിഐഐയുടെ പക്കലുള്ള പണം കുറഞ്ഞ് വരികയാണ്.
ഒമെെക്രോൺ 30ൽ അധികം രാജ്യങ്ങളിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങൾ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ലോക്ക് ഡൗണ് ഏർപ്പെടുത്തേണ്ടയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. ഇന്ത്യയിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് കാണാം.
കഴിഞ്ഞ ആഴ്ച പാശ്ചാത്യ വിപണികൾ കുത്തനെ ഇടിഞ്ഞപ്പോൾ ഏഷ്യൻ വിപണികൾ ശക്തമായി നിന്നു. എന്നാൽ ഏഷ്യൻ വിപണികൾ ഇപ്പോൾ ദുർബലമാകുമ്പോൾ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണുള്ളതെന്ന് കാണാം.
താഴേക്ക് 16700 എന്നത് ശക്തമായ സപ്പോർട്ട് ആയിട്ട് പരിഗണിക്കാം. 17600ന് താഴേക്ക് വീഴുകയെന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം കഠിനമായേക്കും. 17100, 17325 എന്ന നില പെട്ടന്നുള്ള നീക്കത്തിനായി ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

