പ്രധാനതലക്കെട്ടുകൾ
Tata Motors: നിലവിലെ സാമ്പത്തിക വർഷം ചിപ്പ് ക്ഷാമം ക്രമേണ വീണ്ടെടുക്കൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജെ.എൽ.ആർ.
State Bank of India: സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ നികുതിക്ക് മുമ്പുള്ള വരുമാനം 66.73 ശതമാനം വർദ്ധിച്ച് 7627 കോടി രൂപയായി.
പലിശയിനത്തിലുള്ള എക്കാലത്തെയും ഉയർന്ന വരുമാനമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ആസ്തികളുടെ നിലവാരവും ബാങ്ക് മെച്ചപ്പെടുത്തി.
Eicher Motors: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 373.2 കോടി രൂപയായി.
Indian Oil Corporation: ഇലക്ട്രിക് വാഹനങ്ങൾക്കായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി കമ്പനി.
NMDC: നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കമ്പനിയുടെ ഇരുമ്പയിര് ഉൽപ്പാദനം 43 ശതമാനം വർദ്ധിച്ച് 21.04 ദശലക്ഷം ടൺ ആയി.
Hindalco Industries: 323 കോടി രൂപയ്ക്ക് റൈക്കർ ബേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. പോളിക്യബ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് റെെക്കർ.
Godrej Properties: ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ സെയിൽസ് ബുക്കിംഗ് 18 ശതമാനം വർദ്ധിച്ച് 3072 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- Britannia Industries
- Sobha
- Aurobindo Pharma
- Shyam Metalics and Energy
- EID Parry (India)
- V-Mart Retail
- 3i Infotech
- Balrampur Chini Mills
ഇന്നത്തെ വിപണി സാധ്യത
ബുധനാഴ്ച ഗ്യാപ്പ് അപ്പിൽ 17950 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ആരംഭിച്ചു. എസ്.ബി.ഐ ഫലങ്ങളെ തുടർന്ന് ചാഞ്ചാട്ടത്തിന് വിധേയമായ സൂചിക 17830 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച മുഹൂർത്ത വ്യാപാരത്തിൽ ഗ്യാപ്പ് അപ്പിൽ 17935ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17950ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 47 പോയിന്റുകൾക്ക് മുകളിലായി 17917 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബുധനാഴ്ച ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 40006 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണ സൂചിക എസ്.ബി.ഐയുടെ ഫലങ്ങൾ വന്നതോടെ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. തുടർന്ന് 500 പോയിന്റുകൾക്ക് താഴേയായി 39402 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. മുഹൂർത്ത വ്യാപാരത്തിൽ 39680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 172 പോയിന്റുകൾക്ക് മുകളിലായി 39574 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ(1.48%), നിഫ്റ്റി മീഡിയ(1.47%) എന്നിങ്ങനെ മിന്നുംപ്രകടനം കാഴ്ചവച്ചു.
യൂറോപ്യൻ, യുഎസ് വിപണികൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയിട്ടുള്ളതിനാൽ ആഗോള വിപണികൾ എല്ലാം തന്നെ ശുഭസൂചനകൾ നൽകുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സുകൾ നഷ്ടത്തിൽ കാണപ്പെടുമ്പോൾ, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണുള്ളത്. അതേസമയം CAC 40 ഫ്യുച്ചേഴ്സ് ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY മുകളിലായി 18,011-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,880, 17,835, 17,800, 17,750, 17,710 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,940, 18,000, 18,040, 18,100, 18,175
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,500, 39,300, 39,000, 38,900, 38,780 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,750, 40,000, 40,175, 40,400, 40,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000, 18300 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, 17500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 39000ത്തിൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 15.75 ആയി കുറഞ്ഞു.
മുഹൂർത്ത വ്യാപാരത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 328 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 38 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
യുഎസ് ഫെഡ് യോഗം പ്രതീക്ഷിച്ചത് പോലെ തന്നെ നടന്നതിനാൽ ഇത് വിപണിയെ ബാധിച്ചില്ല. ഫെഡറൽ അതിന്റെ ബോണ്ട് വാങ്ങൽ 120 ബില്യൺ ഡോളറിൽ നിന്ന് 15 ബില്യൺ ഡോളറായി ഓരോ മാസവും കുറയ്ക്കാൻ ആരംഭിക്കും.
ആഗോള വിപണികൾ പോസിറ്റീവ് ആയതിനാൽ തന്നെ നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ പോസിറ്റീവായി കാണപ്പെട്ടേക്കും എന്ന് പ്രതീക്ഷിക്കാം. എന്നാൽ ഗ്യാപ്പ് അപ്പിൽ തുറന്നതിന് ശേഷം സൂചികയ്ക്ക് 18050 നിലനിർത്താൻ സാധിക്കുമോ എന്നതാണ് പ്രധാനമായും നോക്കേണ്ടത്.
കഴിഞ്ഞ ആഴ്ച എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയതിന് ശേഷം യുഎസ് ഫ്യൂച്ചേഴ്സ് ഇപ്പോൾ നഷ്ടത്തിലാണുള്ളതെന്നും ഓർക്കുക. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കികാണുക.
17800ന് താഴേക്കും 180100ന് മുകളിലേക്കും ശ്രദ്ധിക്കാവുന്നതാണ്. ഇവ മറികടന്നാൽ സൂചികയുടെ വ്യക്തമായ ഒരു ദിശ ലഭ്യമാകും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

