ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ആഴ്ചത്തെ പതനത്തിൽ നിന്നും തിരികെ കയറിയ വിപണി ലാഭത്തിൽ അടച്ചു.

ഗ്യാപ്പ് അപ്പിൽ 17616 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറി. 11 മണിയോടെ ഇൻട്രാഡേ ഉയരമായ 17750 സ്വന്തമാക്കിയ സൂചികയ്ക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ഇവിടെ നിന്നും നേരിയ ഇടിവ് രേഖപ്പെടുത്തിയ സൂചിക 17660- 17720 എന്ന റേഞ്ചിനുള്ളിലായി ദിവസം മുഴുവൻ വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 159 പോയിന്റുകൾ/ 0.91 ശതമാനം മുകളിലായി 17691 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 37400 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നേരിയ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റിക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 354 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 37579 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവ ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം
അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

അമേരിക്കൻ ഫാർമ കമ്പനിയായ മെർക്കിന്റെ മോൾനുപിരാവിർ എന്ന മരുന്ന് ആശുപത്രിയിലാകുന്നതിനോ മരണം സംഭവിക്കുന്നതിനോ ഉള്ള അപകടം 50 ശതമാനമായി കുറയ്ച്ചതായി കണ്ടെത്തിയതിന് പിന്നാലെ Divislab(+8%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മെർക്കിന്റെ ഇന്ത്യയിലെ അംഗീകൃത നിർമാതാവാണ് ഡിവിസിബിൾ.

മെറ്റൽ ഓഹരികൾ സാവധാനം തിരികെ കയറാൻ ആരംഭിച്ചു. Hindalco(+4.4%), Tata Steel(+2%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു മെറ്റൽ ഓഹരികളായ SAIL(+4.7%), Jindal Steel(+4.1%), Vedanta(+4.3%), NMDC(+3.3%) എന്നിവ ലാഭത്തിൽ അടച്ചു.

സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ  National Aluminium(+10%), Hindustan Copper(+10.4%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.

ഡീസൽ ജനറേറ്റർ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്ന കരട് ബില്ല് സംബന്ധിച്ച ആശങ്കയിൽ Cummins India(-2.7%) നഷ്ടത്തിൽ അടച്ചു.

സെമികണ്ടക്ടർ ക്ഷാമം സാവധാനം മെച്ചപ്പെട്ട് വരുമെന്ന്
പറഞ്ഞതിന് പിന്നാലെ Maruti(+0.11%) ലാഭത്തിൽ അടച്ചു. സെപ്റ്റംബറിൽ കമ്പനിയുടെ ഉത്പാദനം 55 ശതമാനം കുറഞ്ഞു. ഓക്ടോബറിൽ 40 ശതമാനമായി മാത്രം കുറയുമെന്നും കമ്പനി വ്യക്തമാക്കി.

IRCTC(+5.6%) ഓഹരി ശക്തമായ മുന്നേറ്റം തുടർന്ന് എക്കാലത്തെയും ഉയർന്ന നിലയായ 4000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ഓക്ടോബർ 29 ആണ് കമ്പനിയുടെ റെക്കോഡ് ഡേറ്റ്.

ഉപഭോക്താക്കൾക്കായി മുൻനിര സുരക്ഷാ ഉൽപ്പന്നങ്ങളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചതിന് പിന്നാലെ Quick Heal(+1.6%) ലാഭത്തിൽ അടച്ചു.

Reliance 1.2 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. ഓഹരി ലാഭത്തിൽ അടച്ചു. 

ഡിഎച്ച്എഫ്എൽ പൂർണമായും കമ്പനിയുമായി ലയിപ്പിച്ചതിന് പിന്നാലെ PEL(+4.9%) ബുള്ളിഷായി ലാഭത്തിൽ അടച്ചു.

നിഫ്റ്റി ഐടിയിലെ എല്ലാ ഓഹരികളും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. OFSS(+2.4%), Mphasis(+2%), TechM(+2%) എന്നിവ നേട്ടത്തിൽ അടച്ചു.

പഞ്ചസാര ഓഹരികൾ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. BalramChini(+7.2%), Dalmia Sugar(+8.5%), Shree Renuka(+5-UC), Dhampur Sugar(+5%-UC),EidParry(+1.7%), Triveni Engineering(+7.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

Bajaj Finance(+2.2%), Bajaj Finserv(+3.6%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.

പഞ്ച് എന്ന പുതിയ മൈക്രോ-എസ്‌യുവി അനാവരണം ചെയ്തതിന് പിന്നാലെ Tata Motors(+2.6%) നേട്ടം കെെവരിച്ചു. ഓഹരി ജൂലെെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. M&M മെയ് 28ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.

നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ തീയേറ്റർ, ഹോട്ടൽ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. Indian Hotel(+2%), EIHotel(+1.9%), Chalet Hotel(+3.9%). PVR(+2.9%), Inox(+5.8%) എന്നിവ ലാഭത്തിൽ അടച്ചു. 

എറിക്സണുമായി സംയുക്ത പത്രസമ്മേളനം നടത്താൻ സാധ്യതയുള്ളതിനാൽ Airtel(+0.8%) ലാഭത്തിൽ അടച്ചു.

ദക്ഷിണാഫ്രിക്കൻ മലിനീകരണ വിവാദത്തിന് ശേഷം ക്രിമിനൽ അന്വേഷണം ഭീഷണി നേരിടുന്ന UPL(1.3%) നഷ്ടത്തിൽ അടച്ചു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ചെെനയിൽ ഫാക്ടറികൾ അടച്ചു പൂട്ടുന്നത് കാർഷിക രാസവസ്തുക്കളുടെയും അസംസ്കൃത വസ്തുക്കളുടെയും വിലയെ ബാധിക്കുമെന്ന് കമ്പനി പറഞ്ഞു.

Paras defence(+5%-UC) ഓഹരി ലിസ്റ്റിംഗ് ശേഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ കമ്പനിയുടെ 4.85% ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി വാർത്ത പുറത്ത് വന്നതിന് പിന്നാലെ Indus Tower(-3.4%) നഷ്ടത്തിൽ അടച്ചു.

ചെെനയിലെ ഊർജ്ജ പ്രതിസന്ധി കെമിക്കൽ ഉത്പാദനത്തെ ബാധിച്ചേക്കും. ഇത് ഇന്ത്യയുടെ കെമിക്കൽ വില വർദ്ധിപ്പിച്ചേക്കും. Toluene 3%, Phenol 7%, Methanol 29%, Acetone 6% എന്നിവയുടെ വില കഴിഞ്ഞ രണ്ട് ആഴ്ചയായി വർദ്ധിച്ചു.  RIL(+1.2%), Deepak Nitrite(+8.8%), GNFC(+5.5%), Deepak Fert(+1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിരവധി ദിവസത്തെ പതനത്തിന് ശേഷം നിഫ്റ്റി ഇന്ന് ലാഭത്തിൽ അടച്ചു. 17500 എന്ന സൂചികയുടെ സപ്പോർട്ട് ഇന്ന് പരീക്ഷിക്കപ്പെട്ടില്ല. കാളകൾ സൂചികയ്ക്ക് ഇന്ന് പിന്തുണ നൽകി. 

ഊർജ്ജ ഓഹരികളിലെ മുന്നേറ്റത്തിന് പിന്നാലെ ചെെനയിലെ ഉത്പാദന പ്രതിസന്ധിയെ തുടർന്ന് കമ്മോഡിറ്റി ഓഹികളിൽ അടുത്ത മുന്നേറ്റം സംഭവിച്ചേക്കാം.  കാരണം ഊർജ്ജം നിലച്ചതോടെ ചെെനയിലെ ഉത്പാദനം കുറഞ്ഞു. ഇത് സാധനങ്ങളുടെ വില വർദ്ധിക്കാൻ കാരണമായേക്കും. മെറ്റൽ, കെമിക്കൽ ഓഹരികൾ ഇതിനകം തന്നെ ഉയർന്ന് തുടങ്ങി. ചെെനയുമായി ബന്ധപ്പെട്ടുള്ള മറ്റു മേഖലകളിലും ഈ മുന്നേറ്റം വെെകാതെ ആരംഭിച്ചേക്കാം.

ഫാർമ, ഐടി ഓഹരികൾ ശാന്തമായി നീങ്ങുന്നത് കാണാം. കഴിഞ്ഞ ആഴ്ച ഞങ്ങൾ സൂചിപ്പിച്ച അദാനി ഓഹരികളും പതിയെ മുന്നേറ്റം തുടർന്നിട്ടുണ്ട്. Adani Ports(+1.2%), Adani Ent(+4.6%), Adani Trans(+3.6%), Adani Power(+5%), Adani Green(+2.1%) എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു.

മെറ്റൽ, ഫാർമ ഓഹരികളിൽ ശ്രദ്ധിക്കുക. രണ്ടാം പാദ ഫലങ്ങൾക്ക് മുമ്പായി ഐടി ഓഹരികളും കുതിച്ചുചാട്ടം നടത്തിയേക്കാം.


ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement