പ്രധാനതലക്കെട്ടുകൾ
Bank of India: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുടെ 9 ശതമാനം ഓഹരികൾക്കായി 108.81 കോടി രൂപയുടെ നിക്ഷേപം നടത്തി കമ്പനി.
Wipro: മാർച്ച് 25ന് കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കും.
KM Sugar: അയോധ്യയിലെ പ്ലാന്റിൽ ഡബിൾ സൾഫിറ്റേഷൻ ശുദ്ധീകരണ പ്രക്രിയ അപ്‌ഡേറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നവീകരണത്തിന് കമ്പനിക്ക് അംഗീകാരം ലഭിച്ചു.
Kohinoor Foods: ഹരിയാനയിലെ ഫാക്ടറി യൂണിറ്റ് വിൽക്കുന്നത് കമ്പനി
പരിഗണിക്കുന്നു.
Manappuram Finance: മാർച്ച് 26ലേക്ക് ധനസമാഹരണ യോഗം മാറ്റിവച്ച് കമ്പനി.
Gulshan Polyols: ക്യുഐപി വഴി 150 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം നേരിയ ഗ്യാപ്പ് അപ്പിൽ 17330 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ഗ്യാപ്പ് ഫില്ലിംഗ് കഴിഞ്ഞതിന് പിന്നാലെ 170 പോയിന്റുകൾ/0.98 ശതമാനം താഴെയായി 17118 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 36570 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. എങ്കിലും അവസാന നിമിഷം 36000ന് മുകളിലേക്ക് കയറാൻ സൂചികയ്ക്ക് സാധിച്ചു. തുടർന്ന് 10 പോയിന്റുകൾ/1.13 ശതമാനം താഴെയായി 36019 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
മിക്ക മേഖലകളും നഷ്ടത്തിൽ അടച്ചപ്പോൾ മെറ്റൽ മേഖല നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ നഷ്ടത്തിലാണ് അടച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,200-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,100, 17,000, 16,880 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,175, 17,260, 17,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,000, 35,700, 35,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,300, 36,450, 36,600, 36,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22.9 ആയി കുറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 250 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും വളരെ വലിയ ഗ്യാപ്പ് ഉള്ളതായി കാണാം. ഈ ഗ്യാപ്പ് നികത്തുകയാണ്. അത് പൂർത്തിയാകുമോ എന്ന് നേക്കി കാണേണ്ടതുണ്ട്. ബൾക്ക് വിൽപനയ്ക്കായി ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്, ഇതേതുടർന്ന് ചില്ലറ വിൽപ്പനയിലും വിലക്കയറ്റം ഉണ്ടായേക്കാം.
ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അതിനായി ചെലവഴിച്ച സമയത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിലും താഴെയാണെന്ന് റഷ്യ വ്യക്തമാക്കി.
കഴിഞ്ഞ ചില ദിവസങ്ങളായി വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് വിപണിയും മുന്നേറ്റം നടത്തി 5 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ തന്നെ വിപണി ഇടിഞ്ഞതിൽ അത്ഭുതം ഒന്നും തന്നെയില്ല.
ചാർട്ടിലേക്ക് നോക്കിയാൽ ദിവസത്തെ കാൻഡിൽ ബെയറിഷ് എൻഗൽഫിംഗ് ആണെന്ന് കാണാം.
നിഫ്റ്റിയിൽ താഴേക്ക് 17000 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

