ന്യൂസ് ഷോട്ടുകൾ
നവംബർ 2ലേക്ക് വിധി മാറ്റിവച്ചുകൊണ്ട് ‘പലിശ ഒഴിവാക്കൽ’ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Future Coupons (ആമസോണിന് പങ്കാളിത്തമുള്ള ഫ്യൂച്ചർ ഗ്രൂപ്പ് സബ്സിഡിയറി) ഇടപാടിൽ ഉൾപ്പെടാത്തതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഇടപാടിനെ ആമസോണിന് വെല്ലുവിളിക്കാൻ കഴിയില്ല. “ആമസോണിന്റെ കരാർ അനുസരിച്ച് 2022 ന് ശേഷം മാത്രമേ ഫ്യൂച്ചർ റീട്ടെയിൽ ഓഹരികളിൽ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് വാങ്ങാനുള്ള അവകാശമുള്ളൂ. അതിനാൽ ഇപ്പോൾ അവരെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയില്ല, ”നിയമ സ്ഥാപനമായ ധ്രുവ ലിലധർ ആന്റ് കോയുടെ മാനേജിംഗ് പാർട്ണർ ചന്തുഭായ് മേത്ത പറഞ്ഞു.
ഏഴ് മാസത്തിന് ശേഷം ഇന്ന് മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമാശാലകൾ തുറക്കാൻ തയ്യാറാണ്. നിങ്ങളുടെ വാച്ച് ലിസ്റ്റിലേക്ക് പിവിആറും ഐനോക്സും ചേർക്കുക.
ഇൻഫോസിസ് സെപ്റ്റംബർ പാദത്തിൽ 20.5 ശതമാനം ആദായ വളർച്ച നേടി. പ്രോഫിറ്റ് 4,845 കോടി രൂപയായി ഉയർന്നു. വിപണിയിലെ കണക്കുകൂട്ടലുകളെക്കാൾ മുകളിൽ ആണ് ഇൻഫോസിസിന്റെ റിസൾട്ട് വന്നിരിക്കുന്നത്.
Tata Elxsi 2020 സെപ്റ്റംബർ പാദത്തിലെ അറ്റാദായം 58.3 ശതമാനം ഉയർന്ന് 78.8 കോടി രൂപയായി. (ഈ കണക്കുകൾ കേൾക്കുമ്പോൾ ശരിക്കും ഒരു സാമ്പത്തിക മാന്ദ്യം സംഭവിച്ചോ എന്ന് പോലും ചിന്തിച്ചു പോകുന്നു)
ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്)ന്റെ സേവനങ്ങളുടെ ആവശ്യം വര്ധിക്കുന്നതിനാൽ 2022 ഓടെ യുഎസിൽ 10,000 പേരെ റിക്രൂട്ട് ചെയ്യും.
സംസ്ഥാനത്ത് ഗ്രീൻഫീൽഡ് സിങ്ക് സ്മെൽറ്റർ സ്ഥാപിക്കാൻ വേദാന്ത ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്ക് ഗുജറാത്ത് സർക്കാരുമായി കരാർ ഒപ്പിട്ടു.
കേബിൾ, ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളായ ഡെൻ നെറ്റ്‌വർക്കിന്റെ സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ പ്രോഫിറ്റ് 61.41 ശതമാനം ഇടിഞ്ഞു 36.77 കോടി രൂപയായി കുറഞ്ഞു.
രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാല സെപ്റ്റംബർ പാദത്തിൽ ടൈറ്റന്റെ 50,000 ഓഹരികൾ വിറ്റു
ചില പ്രധാന Q2 ഫല പ്രഖ്യാപനങ്ങൾ ഇന്ന്:
ഹാത്ത്വേ കേബിൾ
മൈൻഡ് ട്രീ
RBL ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
ട്രൈഡന്റ്
ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
11,820 എന്ന സപ്പോർട്ടിനെ ഒന്നിലധികം തവണ പരീക്ഷിച്ചു കൊണ്ട് ഇന്നലെ നിഫ്റ്റി നല്ല നെഗറ്റീവ് മൂഡിൽ ആയിരുന്നു. മൊറട്ടോറിയം കേസ് അപ്ഡേറ്റ് വന്നതോടെ ബാങ്കുകൾ ഉച്ചക്ക് 2 മണിക്ക് ശേഷം പറന്നു, അതുവഴി നിഫ്റ്റി വീണ്ടും 12,000ൽ തിരിച്ചെത്തി. 12,000 ഒരു അതി ശക്തമായ റെസിസ്റ്റൻസ് ആയി തുടരുന്നു. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.
ബാങ്ക് നിഫ്റ്റി ഇന്നലെ തകർത്തു എങ്കിലും 24,000 എന്ന ശക്തമായ റെസിസ്റ്റൻസിനു കീഴിൽ ആണ് ക്ലോസ്സ് ചെയ്തത്. ഇന്ന് 24,000 തകർക്കാൻ കഴിയുമോ എന്ന് നോക്കാം.
താഴേക്ക് പോകാൻ നിഫ്റ്റിയെ യഥാർത്ഥത്തിൽ സ്വാധീനിച്ച ഒന്നിലധികം ഘടകങ്ങളുണ്ടെങ്കിലും, നല്ല പ്രാദേശിക സൂചനകൾ വരുന്നത് അതിനെ മാറ്റിമറിക്കുകയും നിഫ്റ്റിയെ മുകളിലേയ്ക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ഇൻഫോസിസ്, ടാറ്റ എൽക്സി എന്നിവയിൽ നിന്നുള്ള അസാധാരണ ഫലങ്ങൾ വിപണിയിലെ പോസിറ്റിവിറ്റിയെ വർദ്ധിപ്പിക്കും.
ഐടി കമ്പനികളിൽ നിന്നുള്ള നല്ല ഫലം ഇരട്ടത്തലയുള്ള വാൾ പോലെയാണ്. ഇപ്പോൾ എല്ലാം നന്നായി തോന്നുന്നു. എന്നാൽ മറ്റ് മേഖലകളിൽ നിന്നുള്ള ഫലങ്ങൾക്ക് അവർ വലിയ പ്രതീക്ഷകൾ ആണ് മാർക്കറ്റിൽ സെറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ റിസൾട്ട് വരുമ്പോൾ ഈ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, വിപണി അതിനോട് പ്രതികൂലമായി പ്രതികരിക്കുന്നതായി നമ്മൾ കണ്ടേക്കാം.
12,000 ലെ റെസിസ്റ്റൻസ് ഇപ്പോൾ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടു. അത് തകർന്നാൽ നമുക്ക് പുതിയ ഉയരങ്ങൾ കാണാൻ കഴിയും. 11,800-11,820 ഇപ്പോൾ ഒരു പിന്തുണയായി പ്രവർത്തിക്കുന്നു. അതിനാൽ, വിപണി താഴേക്ക് നീങ്ങുകയും 11,800 തകർക്കപ്പെടുകയും ചെയ്താൽ, നിഫ്റ്റിയിൽ ഒരു വലിയ വീഴ്ച നമ്മൾ കണ്ടേക്കാം.
യുഎസ് മാർക്കറ്റുകൾ ചുവപ്പിൽ അടച്ചു. യൂറോപ്പും ചുവപ്പിൽ അടച്ചു. ഏഷ്യൻ വിപണികൾ കൂടുതലും ഇടിഞ്ഞു. എസ്‌ജിഎക്സ് നിഫ്റ്റി 11,988 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് 26 പോയിൻറ് മുകളിലാണ്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ ഗ്യാപ് അപ്പ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.
നിഫ്റ്റി ഇന്ന് 11,900 നും 12,100 നും ഇടയിൽ വ്യാപാരം നടത്തും. 11,950, 11,930 എന്നിടത്തത് സപ്പോർട്ട് ഉണ്ട് 12,000, 12,050 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.
ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,500ലും, തുടർന്ന് 11,000ലും.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) നെറ്റ് 821.86 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) നെറ്റ് 1,276.14 കോടി രൂപയുടെ ഓഹരികൾ വിറ്റു.
INFYക്ക് നന്ദി, ഐടി മേഖല ഇന്ന് ആക്കം വീണ്ടെടുക്കുകയും അതുവഴി നിഫ്റ്റി മുകളിലേക്ക് പോകുകയും ചെയ്തേക്കാം. അതെ സമയം ആഗോള വിപണി ഇടിഞ്ഞിട്ട് ആണ് ഉള്ളത്. ട്രെൻഡ് മനസ്സിലായതിനു ശേഷം മാത്രം ട്രേഡ് എടുക്കുക. ദിവസത്തിന് എല്ലാ ആശംസകളും!

